പൊന്നാ(നി)പുരം കോട്ടയിലെ ഇളക്കങ്ങൾ
text_fieldsമണ്ഡല പുനർനിർണയത്തിനുശേഷം 1977ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പു മുതൽ വൻ ഭൂരിപക്ഷത്തിന് മുസ്ലിം ലീഗ് സ്ഥാനാർഥികൾ മാത്രം ജയിച്ച ചരിത്രമാണ് പൊന്നാനിയുടേത്. 77, 80, 84, 89, 96, 98, 99 വരെ ജി.എം. ബനാത് വാലയായിരുന്നു മണ്ഡല പ്രതിനിധി. 91ൽ ഇബ്രാഹീം സുലൈമാൻ േസട്ടുവും പാർലമെൻറിൽ പൊന്നാനിയുടെ ശബ്ദമായി.
2004ൽ ഇ. അഹമ്മദും 2009, 2014 തെരഞ്ഞെടുപ്പുകളിൽ സിറ്റിങ് എം.പിയായ ഇ.ടി. മുഹമ്മദ് ബഷീറും ലീഗ് ടിക്കറ്റിൽ അനായാസം ജയിച്ചു കയറി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മാത്രമാണ് ലീഗിെൻറ ഭൂരിപക്ഷം 50,000ൽ താഴെ പോയത്. 2014ലെ തെരഞ്ഞെടുപ്പിൽ ഇ.ടിക്കെതിരെ മത്സരിച്ച ഇടതു സ്വതന്ത്രൻ വി. അബ്ദുറഹ്മാനാണ് ഏകപക്ഷീയ മത്സരം എന്ന സ്ഥിരം പല്ലവി മാറ്റി നേരിയ വെല്ലുവിളിയെങ്കിലും ഉയർത്തിയത്. ഇ.ടിയുടെ ഭൂരിപക്ഷം 25, 410 വോട്ടാക്കി കുറക്കാനും അദ്ദേഹത്തിനായി.
2009ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇ.ടിയുടെ ഭൂരിപക്ഷം 82684 വോട്ടായിരുന്നു. എസ്.ഡി.പി.െഎ, വെൽെഫയർപാർട്ടിയുടെ പിന്തുണയുള്ള ജനകീയ സ്വതന്ത്രൻ, ആം ആദ്മി പാർട്ടി തുടങ്ങിയവരുടെ സാന്നിധ്യവും യു.ഡി.എഫിലെ വിള്ളലുമാണ് ലീഗ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം കുറയാനിടയാക്കിയതെന്നാണ് അവരുടെ വിലയിരുത്തൽ. എസ്.ഡി.പി.െഎ 26,640, ജനകീയ സ്വതന്ത്രൻ 11,034, ആം ആദ്മി പാർട്ടി 9504 എന്നിങ്ങനെയാണ് വോട്ടുനില.
ആദ്യ തെരഞ്ഞെടുപ്പിൽ സി.പി.െഎ
സ്വതന്ത്ര ഇന്ത്യയിൽ ആദ്യ ലോക്സഭ തെരഞ്ഞെടുപ്പ് നടന്ന 1952ൽ കിസാൻ മസ്ദൂർ പ്രജ പാർട്ടിയുടെ (കെ.എം.പി.പി) കേളപ്പനായിരുന്നു വിജയി. 1962ൽ സി.പി.െഎ ടിക്കറ്റിൽ മത്സരിച്ച ഇ.കെ. ഇമ്പിച്ചി ബാവയും 67ൽ സി.പി.എം സ്ഥാനാർഥി ചക്രപാണിയും 71ൽ എം.കെ. കൃഷ്ണനിലൂടെ വീണ്ടും സി.പി.എമ്മും പൊന്നാനിയിൽ ജയിച്ചുകയറി. 1971 വരെയുള്ള തെരഞ്ഞെടുപ്പുകളിൽ പൊന്നാനി മണ്ഡലം ഒഴിച്ച് പാലക്കാട് ജില്ലയിലെ നിയമസഭ മണ്ഡലങ്ങളാണ് പൊന്നാനിയുെട ഭാഗമായിരുന്നത്. 77 മുതലാണ് മലപ്പുറം ജില്ലയിലെ ആറു മണ്ഡലങ്ങൾ പൊന്നാനിയിൽ കൂട്ടിച്ചേർത്തത്. പിന്നീട് ഇന്നുവരെ മുസ്ലിം ലീഗിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.
യു.ഡി.എഫ് വോട്ടിൽ വിള്ളൽ
നാളിതുവരെ ലീഗിന് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് പൊന്നാനി. എന്നാൽ, കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഏഴു നിയമസഭ മണ്ഡലങ്ങളിൽ മൂന്നിടത്ത് മുന്നിലെത്താൻ ഇടതുപക്ഷത്തിനായി എന്നത് ശ്രദ്ധേയമാണ്. തൃത്താല, പൊന്നാനി, തവനൂർ എന്നിവിടങ്ങളിൽ ഇ.ടിക്ക് ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ട് ഇടതു സ്വതന്ത്രൻ നേടി. 2016ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലാകെട്ട താനൂർ മണ്ഡലം ലീഗിൽ നിന്ന് പിടിച്ചെടുക്കാനും എൽ.ഡി.എഫിന് സാധിച്ചു. നിലവിൽ പൊന്നാനിയുടെ ഭാഗമായ തിരൂരങ്ങാടി, കോട്ടക്കൽ, തിരൂർ നിയമസഭ മണ്ഡലങ്ങളാണ് ലീഗിനൊപ്പമുള്ളത്. വി.ടി ബൽറാമിെൻറ തൃത്താല കൂടി ചേർത്താൽ എണ്ണം നാലാകും. തവനൂർ, പൊന്നാനി, താനൂർ എന്നീ നിയമസഭ മണ്ഡലങ്ങൾ ഇടതിനൊപ്പമാണ്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കൂടുതൽ അനുകൂല സാഹചര്യമാണുള്ളതെന്നും ഭൂരിപക്ഷം വർധിപ്പിച്ച് കുത്തക നിലനിർത്താൻ കഴിയുമെന്നുമാണ് ലീഗ് നേതൃത്വം കരുതുന്നത്. എന്നാൽ, ആഞ്ഞുപിടിച്ചാൽ മണ്ഡലം കൈപ്പിടിയിലൊതുക്കാമെന്ന പ്രതീക്ഷയിലാണ് സി.പി.എമ്മും കച്ച മുറുക്കുന്നത്.
ഇ.ടിയുടെ സാധ്യതകൾ
കഴിഞ്ഞതവണ ഇടതുപക്ഷത്തിെൻറ ശക്തമായ വെല്ലുവിളി അതിജീവിച്ച ഇ.ടി നേരിയ ഭൂരപക്ഷത്തിന് ജയിച്ചുകയറിയപ്പോൾ മൂന്നാമതൊരു അവസരം അദ്ദേഹത്തിനില്ലെന്നായിരുന്നു കരുതിയിരുന്നത്. പശുവിെൻറ പേരിലുള്ള കൊലപാതകങ്ങളിലും മുസ്ലിം വേട്ടയിലും മറ്റും വലിയ ഇടപെടലുകൾ നടത്തിയ ഇ.ടിക്ക് ഒരു മുസ്ലിം നേതാവിെൻറ ഇമേജാണുണ്ടായിരുന്നത്. പൊന്നാനി പോലുള്ള ഒരു മണ്ഡലത്തിൽ ഇത് ഗുണം ചെയ്യില്ലെന്ന ആശങ്കയിലായിരുന്നു ലീഗ് നേതൃത്വം. എന്നാൽ, മുത്തലാഖ് ബില്ലും സാമ്പത്തിക സംവരണ ബില്ലും കാര്യങ്ങൾ ഇ.ടിയുടെ വഴിക്കാക്കി. ഇൗ രണ്ടു വിഷയത്തിലും അദ്ദേഹം ലോക്സഭയിൽ നടത്തിയ ഇടപെടലുകൾ ഇ.കെ സുന്നി വിഭാഗത്തിെൻറ അഭിനന്ദനം പിടിച്ചുപറ്റിയിട്ടുണ്ട്.
ഇത് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് നേതൃത്വമിപ്പോഴുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലുണ്ടായിരുന്ന പടലപ്പിണക്കങ്ങൾ പരിഹരിച്ച് ഒന്നിച്ചുനിന്നാൽ പഴയ വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയാണുള്ളത്. ഇൗ സാഹചര്യത്തിൽ മൂന്നാം അങ്കത്തിനും ഇ.ടി തന്നെയായിരിക്കും പാർട്ടിയുടെ പ്രഥമ ചോയ്സ്. മുസ്ലിം വിഷയങ്ങൾ ശക്തമായി അവതരിപ്പിക്കാൻ ഇ.ടിെയ പോലൊരാൾ പാർലമെൻറിലുണ്ടാവണമെന്ന പൊതുവികാരവും തുണക്കെത്തുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. എസ്.ഡി.പി.െഎ, വെൽെഫയർ പാർട്ടി, ആം ആദ്മി പാർട്ടി എന്നീ പാർട്ടികൾ മത്സരിച്ചാൽ കഴിഞ്ഞ തവണത്തേതുപോലെ മത്സരം കനക്കാനാണ് സാധ്യത.
പൊന്നാനി ലോക്സഭ (2014)
ഇ.ടി. മുഹമ്മദ് ബഷീർ (യു.ഡി.എഫ്-മുസ്ലിംലീഗ്) 3,78,503
വി. അബ്ദുറഹ്മാൻ (ഇടത് സ്വതന്ത്രൻ -എൽ.ഡി.എഫ്) 3,53,093
കെ. നാരായണൻ (ബി.ജെ.പി-എൻ.ഡി.എ) 75,212
ഭൂരിപക്ഷം -25, 410
നിയമസഭ (2016)
തിരൂരങ്ങാടി
പി.കെ. അബ്ദുറബ്ബ് (മുസ്ലിംലീഗ്-യു.ഡി.എഫ്) -62,927
നിയാസ് പുളിക്കലകത്ത് (ഇടത് സ്വതന്ത്രൻ-എൽ.ഡി.എഫ്) -56,884
പി.വി. ഗീത മാധവൻ (ബി.ജെ.പി-എൻ.ഡി.എ) -8046
ഭൂരിപക്ഷം -6043
കോട്ടക്കൽ
ആബിദ് ഹുൈസൻ തങ്ങൾ (മുസ്ലിംലീഗ്-യു.ഡി.എഫ്) -71,768
എൻ.എ മുഹമ്മദ് കുട്ടി (എൻ.സി.പി-എൽ.ഡി.എഫ്) -56,726
വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ (ബി.ജെ.പി-എൻ.ഡി.എ) -13,205
ഭൂരിപക്ഷം -15,042
താനൂർ
വി. അബ്ദുറഹ്മാൻ (ഇടത് സ്വതന്ത്രൻ-എൽ.ഡി.എഫ്) - 64,472
അബ്ദുറഹ്മാൻ രണ്ടത്താണി (മുസ്ലിംലീഗ്-യു.ഡി.എഫ്) - 59,554
പി.ആർ. രശ്മിൽനാഥ് (ബി.ജെ.പി-എൻ.ഡി.എ) -11,051 ഭൂരിപക്ഷം - 4918
തവനൂർ
കെ.ടി. ജലീൽ(ഇടത് സ്വതന്ത്രൻ-എൽ.ഡി.എഫ്) -68,179
ഇഫ്തിഖാറുദ്ദീൻ(കോൺഗ്രസ്-യു.ഡി.എഫ്) -51,115
രവി തേലത്ത് (ബി.ജെ.പി-എൻ.ഡി.എ) -15,801
ഭൂരിപക്ഷം -17,064
തിരൂർ
സി. മമ്മൂട്ടി (മുസ്ലിംലീഗ്-യു.ഡി.എഫ്) -73,432
ഗഫൂർ പി. ലില്ലിസ് (എൻ.എസ്.സി-എൽ.ഡി.എഫ്) -66,371
എം.കെ. ദേവിദാസൻ (ബി.ജെ.പി-എൻ.ഡി.എ) -9083
ഭൂരിപക്ഷം -7061
തൃത്താല
വി.ടി. ബൽറാം (കോൺഗ്രസ്-യു.ഡി.എഫ്) -66,505
സുബൈദ ഇസ്ഹാഖ്(സി.പി.എം-എൽ.ഡി.എഫ്) -55,958
വി.ടി. രമ (ബി.ജെ.പി-എൻ.ഡി.എ) -14,510
ഭൂരിപക്ഷം -10,547
െപാന്നാനി
പി. ശ്രീരാമകൃഷ്ണൻ (സി.പി.എം-എൽ.ഡി.എഫ്) -69,332
പി.ടി. അജയ് മോഹൻ (കോൺ.- യു.ഡി.എഫ്) -53,692
കെ.കെ. സുരേന്ദ്രൻ (ബി.ജെ.പി-എൻ.ഡി.എ) -11,662
ഭൂരിപക്ഷം -15640
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.