പ്രചാരണത്തിന് മൊബൈൽ ആപ്പുമായി കോൺഗ്രസ്
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രവർത്തകരെ സഹായിക്കാൻ മൊബൈൽ ആപ്പുമായി കോൺഗ്രസ്. 20 കോടി കുടുംബങ്ങളുടെ വിവരം ഉൾക്കൊള്ളിച്ചുള്ള ആപ്പാണ് എ.െഎ.സി.സി ഡാറ്റാ വിശകലന വിഭാഗം തയാറാക്കുന്നത്. ഇതിനുവേണ്ടി ഇൗമാസം രണ്ടിന് ആരംഭിച്ച പാർട്ടി ഫണ്ട് സമാഹരണ കാമ്പയിനിൽ കുടുംബങ്ങളുടെ വിവരം ശേഖരിക്കാൻ പ്രവർത്തകർക്ക് നിർദേശം നൽകിയിരുന്നു. വോട്ടർ നമ്പർ, മൊബൈൽ നമ്പർ, ഇ-മെയിൽ അഡ്രസ് തുടങ്ങിയവയാണ് ശേഖരിക്കുക. ഇതുവഴി വോട്ടർമാരുടെ മുഴുവൻ വിവരവും ശേഖരിച്ച് ആപ്പിൽ ഉൾക്കൊള്ളിക്കും. നേതൃത്വത്തിന് ബൂത്ത് തലത്തിൽ പ്രവർത്തകരെ നിയന്ത്രിക്കാനും പ്രചാരണരീതി തീരുമാനിക്കാനും എളുപ്പമാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.