ആൾക്കൂട്ടം വോട്ടായില്ല; ബ്രഹ്മാസ്ത്രം ലക്ഷ്യംകണ്ടില്ല
text_fieldsഭരണവിരുദ്ധ വികാരത്തെ അതിജീവിച്ച് പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പടുകൂറ്റൻ വിജയം. ബി.ജെ.പിയെ തറപറ്റിക്കുമെന്ന് കരുതിയ കോൺഗ്രസിന് ദയനീയ പരാജയം. എന്തായിരി ക്കാം ഇതിനു കാരണം. ഏറ്റവും ലളിതമായ ഉത്തരം ആൾക്കൂട്ടം വോട്ടായില്ല എന്നതാണ്. രാജ്യമെ മ്പാടും നടന്ന കോൺഗ്രസ് റാലികളിൽ വൻ ജനപങ്കാളിത്തമുണ്ടായിരുന്നു. അതൊന്നും പക്ഷേ, അന്തിമ ഫലത്തിൽ പ്രതിഫലിച്ചില്ല. രാജ്യം ആരു ഭരിക്കണമെന്ന് തീരുമാനിക്കപ്പെടുന്ന ഉത്തർപ്രദേശിൽ കോൺഗ്രസ് തൊടുത്ത ബ്രഹ്മാസ്ത്രമായി വിശേഷിപ്പിക്കപ്പെട്ട പ്രിയ ങ്ക ഗാന്ധിയുടെ റാലികളിലും നിരവധിപേരാണ് പെങ്കടുത്തത്. ഇവരുടെ
വോട്ടും കോൺഗ്രസിനല്ല ലഭിച്ചത്. കോൺഗ്രസ് റാലികൾക്കെത്തിയവരിൽ മൂന്നിലൊരാൾ മാത്രമാണ് ആ പാർട്ടിക്ക് വോട്ട് ചെയ്തതെന്നാണ് കണ്ടെത്തൽ. ലോക്നിതി-സി.എസ്.ഡി.എസ് പഠനത്തിലാണ് ഇൗ വസ്തുത വെളിപ്പെടുന്നത്. കോൺഗ്രസ് ജനറൽ സെക്രട്ടറിയായി നിയമിക്കപ്പെട്ടതിനു പിന്നാലെ കിഴക്കൻ ഉത്തർപ്രദേശിലേക്കാണ് പ്രിയങ്ക ഗാന്ധിയെ പാർട്ടി പ്രചാരണത്തിന് പറഞ്ഞയച്ചത്. ലഖ്നോവിൽ റോഡ്ഷോയിൽ തുടങ്ങിയ അവർ നിരവധി റാലികൾക്കും പൊതുയോഗങ്ങൾക്കും നേതൃത്വം നൽകി. എല്ലായിടത്തും വൻ ജനക്കൂട്ടം ഇരമ്പിയെത്തി. ഗംഗയിലൂടെ പ്രിയങ്ക നടത്തിയ ബോട്ട്യാത്ര ഇൗ തെരഞ്ഞെടുപ്പിലെ ഏറ്റവും പുതുമയുള്ള പ്രചാരണങ്ങളിലൊന്നായിരുന്നു. ഇതിലൂടെയെല്ലാം യു.പിയിൽ കോൺഗ്രസും അതുവഴി എസ്.പി-ബി.എസ്.പി മഹാസഖ്യവും വൻ മുന്നേറ്റമുണ്ടാക്കുമെന്ന് പ്രതീതിയുണ്ടായി. എന്നാൽ, മേയ് 23ന് ഫലം വന്നപ്പോൾ കണ്ടത് മറ്റൊന്നാണ്.
2014ൽ യു.പിയിൽ കോൺഗ്രസിന് കിട്ടിയത് 7.5 ശതമാനം വോട്ടായിരുന്നെങ്കിൽ 2019ൽ അത് പിന്നെയും കുറഞ്ഞിരിക്കുന്നു. 6.3 ശതമാനം. പ്രിയങ്ക പ്രചാരണം നടത്തിയിട്ടും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അമേത്തിയിൽ 50,000ത്തിൽപരം വോട്ടിന് ബി.ജെ.പിയിലെ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടു. യു.പിയിലെ റായ്ബറേലിയിൽനിന്ന് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി വിജയംകണ്ടെങ്കിലും അവിടെയും വോട്ടുചോർച്ചയുണ്ടായി. 2014ൽ 48 ശതമാനമായിരുന്നു സോണിയയുടെ വിജയ ശതമാനമെങ്കിൽ ഇത്തവണ അത് 17ലേക്ക് താഴ്ന്നു. റാലികളിലെയും പൊതുയോഗങ്ങളിലെയും ജനക്കൂട്ടം വോട്ട് ശതമാനത്തിൽ പ്രതിഫലിക്കുന്നില്ലെന്നതിെൻറ വ്യക്തമായ സൂചനകളാണ് ഇതിൽനിന്ന് കിട്ടുന്നതെന്ന് പഠനത്തിൽ പറയുന്നു.
സമൂഹമാധ്യമ സന്ദേശം
തെരഞ്ഞെടുപ്പ് തുടങ്ങിയ കാലംതൊേട്ട പൊതുയോഗങ്ങളുമുണ്ട്. എന്നാൽ, രാഷ്ട്രീയപാർട്ടികൾ അത് നടത്താൻ സ്വീകരിക്കുന്ന രീതികളിൽ വലിയ മാറ്റങ്ങൾ വന്നു. പദയാത്രകൾ, പൊതുസമ്മേളനങ്ങൾ, നാട്ടുകൂട്ടങ്ങൾ, ഗ്രാമസഭകൾ തുടങ്ങിയവയിലൂടെയാണ് പ്രധാനമായും പാർട്ടികൾ രാഷ്ട്രീയ സന്ദേശം ജനങ്ങളിലേെക്കത്തിക്കുക. വലിയ റാലികൾ ടെലിവിഷൻ ചാനലുകളിൽ നിറഞ്ഞു നിൽക്കുന്നതിനൊപ്പം പത്രങ്ങളിൽ മുഖപ്പേജിലടക്കം സ്ഥാനംപിടിക്കുകയും ചെയ്യും. ഇതിൽ പെങ്കടുക്കുന്നവർ അതത് പാർട്ടികൾക്ക് വോട്ട് ചെയ്യുമെന്നാണ് കരുതിപ്പോരുന്നത്. മാത്രമല്ല, എത്രത്തോളം ജനപങ്കാളിത്തം ഉണ്ടോ അത് പാർട്ടിയുടെയും നേതാവിെൻറയും സ്വീകാര്യതയുടെ മാനദണ്ഡമായും കണക്കാക്കപ്പെടുന്നു.
നരേന്ദ്ര മോദിയുടെയും രാഹുൽ ഗാന്ധിയുടെയും പശ്ചിമ ഉത്തർപ്രദേശിലെ രണ്ടു റാലികളും കോൺഗ്രസിെൻറയും ആം ആദ്മി പാർട്ടിയുടെയും രണ്ടു റാലികളുമാണ് പഠനത്തിന് തിരഞ്ഞെടുത്തത്. ഉത്തർപ്രദേശിൽ നാലിൽ ഒരാൾ വീതം ഇത്തരം റാലിയിൽ പെങ്കടുക്കുന്നത് ആദ്യമായാണെന്ന് വ്യക്തമാക്കി. കോൺഗ്രസിനേക്കാൾ ബി.ജെ.പിയുടെയും ആപ്പിെൻറയും റാലികൾക്ക് ജനങ്ങൾ എത്തിയത് സമൂഹമാധ്യമങ്ങളിലെ സന്ദേശങ്ങളിലൂടെയാണ്. സാേങ്കതികവിദ്യ ഉപയോഗപ്പെടുത്തുന്നതിൽ കോൺഗ്രസിനേക്കാൾ മുന്നിൽ ആപ്പിനും ബി.ജെ.പിക്കും സ്ഥാനമുണ്ട്. വരാൻ പോകുന്ന ബി.ജെ.പി പൊതുയോഗങ്ങളെപ്പറ്റി ഒരാഴ്ച മുമ്പുതന്നെ പൊതുജനത്തിന് അറിയാൻ കഴിഞ്ഞപ്പോൾ നാലിൽ ഒരാൾക്കാണ് കോൺഗ്രസ് റാലികളെപ്പറ്റി മുൻകൂട്ടി അറിയാൻ കഴിഞ്ഞത്.
റാലിക്കെത്തുന്നവർ സ്വമേധയാ വരുന്നതോ അതോ പാർട്ടികൾ കൊണ്ടുവരുന്നതോ എന്ന ചോദ്യവും സർവേയിൽ ഉന്നയിച്ചു. ആളുകളെ ഇറക്കുന്നതിൽ മുന്നിൽ കോൺഗ്രസ് ആണെന്നാണ് കണ്ടെത്തൽ. കോൺഗ്രസ് റാലികളിൽ പെങ്കടുത്ത 30 ശതമാനത്തോളം പേർ സ്വമേധയാ വന്നതല്ല. അതിനർഥം കോൺഗ്രസ് യോഗങ്ങളിൽ വന്നവരിൽ മൂന്നിലൊരാൾ ആ പാർട്ടിക്ക് വോട്ട് ചെയ്തിട്ടില്ല എന്നുതന്നെയാണെന്നും സർവേ പറയുന്നു. ബി.ജെ.പി റാലികളിൽ പെങ്കടുക്കാൻ 30 കിലോമീറ്ററിലേറെ ദൂരം താണ്ടി വന്നവർ 37 ശതമാനം ഉണ്ടെങ്കിൽ കോൺഗ്രസ് റാലികളിൽ ഇത് 11 ശതമാനം മാത്രമാണെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.