പിറന്നിട്ട് 55 വർഷം; പിളർപ്പ് 11ാം തവണ
text_fieldsകോട്ടയം: കേരള കോൺഗ്രസ് രൂപവത്കരിച്ചിട്ട് 55 വർഷം. അഞ്ചര പതിറ്റാ ണ്ടിനിടെ പിളർന്നത് 11 തവണയും. അരഡസനോളം ചെറിയ പിളർപ്പുകൾ വേറ െയും. പിളർപ്പ് പതിവായതോടെ കെ.എം. മാണി തന്നെ പറഞ്ഞു -‘പിളരും തോറും വള രും, വളരും തോറും പിളരും’. ഇക്കുറിയും പതിവ് തെറ്റിയില്ല. എല്ലാ പിളർപ്പു കളിലും ഒരുഭാഗത്ത് കെ.എം. മാണിയായിരുന്നെങ്കിൽ ഇത്തവണ മകനാണെന്ന ് മാത്രം.
1963 ഡിസംബർ എട്ടിന് ആഭ്യന്തരമന്ത്രി പി.ടി. ചാക്കോയുടെ കാർ തൃശ ൂരിൽ അപകടത്തിൽപെട്ടതാണ് കേരള കോൺഗ്രസിെൻറ ജനനത്തിനു കാരണ ം. 1964ൽ കോൺഗ്രസിനെ പിളർത്തി കെ.എം. ജോർജും ആർ. ബാലകൃഷ്ണപിള്ളയും അടക്ക ം സീനിയർ നേതാക്കളാണ് തുടക്കം കുറിച്ചത്. രൂപവത്കരണശേഷം ചെറി യ പല പിളർപ്പുകൾ ഉണ്ടായെങ്കിലും അടിയന്തരാവസ്ഥക്കാലത്ത് അച്യുത മേനോൻ മന്ത്രിസഭയിൽ കേരള കോൺഗ്രസ് ചേർന്നതാണ് ആദ്യ വൻ പിളർപ്പി നു വഴിയൊരുക്കിയത്. കെ.എം. ജോർജ് ചെയർമാൻ പദവും മന്ത്രിപദവും ഒരുമിച്ചു വഹിക്കുന്നതിനെ മാണി എതിർത്തു.
ഒടുവിൽ പാർലമെൻറ് അംഗമായ ബാലകൃഷ്ണപിള്ളയും മാണിയും മന്ത്രിമാരായി. ബാലകൃഷ്ണപിള്ള ആറാം മാസം രാജിെവച്ചപ്പോൾ കെ.എം. ജോർജ് മന്ത്രിയായി. അങ്ങനെ കെ. നാരായണക്കുറുപ്പ് ചെയർമാനായി മാണി ഗ്രൂപ്പും കെ.എം. ജോർജ് ചെയർമാനായി ജോർജ് ഗ്രൂപ്പും രൂപവത്കൃതമായി. കെ.എം. ജോർജ് 1976ൽ അന്തരിച്ചതിനെ തുടർന്നു പകരം മന്ത്രിയായി എം.സി. ചാക്കോയെ ബാലകൃഷ്ണപിള്ളയും ഇ. ജോൺ ജേക്കബിനെ മാണിയും നിർദേശിച്ചു. ജോൺ ജേക്കബ് മന്ത്രിയായതു പിള്ള ഗ്രൂപ്പിനും വഴിയൊരുക്കി.
പ്രധാന പിളർപ്പുകളുെട ചരിത്രം:
•1977- നേതൃപദവി തർക്കത്തെത്തുടർന്ന് ആർ. ബാലകൃഷ്ണപിള്ള കേരള കോൺഗ്രസ് ബി രൂപവത്കരിച്ചു. എൽ.ഡി.എഫിനൊപ്പം ചേർന്ന് നിയമസഭ തെരഞ്ഞെടുപ്പ് നേരിട്ടു. രണ്ട് സീറ്റ് നേടി
•1979 -പി.ജെ. ജോസഫിനോട് തെറ്റി കെ.എം. മാണി കേരള കോൺഗ്രസ് എം രൂപവത്കരിച്ചു. മാണി യു.ഡി.എഫിനൊപ്പം നിന്നു. ജോസഫിെൻറ നേതൃത്വത്തിൽ എൽ.ഡി.എഫിൽ ചേർന്നു
1980 -നിയമസഭ തെരഞ്ഞെടുപ്പിൽ മാണി എൽ.ഡി.എഫിലേക്കും ജോസഫ് യു.ഡി.എഫിലേക്കും കൂടുമാറി
•1982 -മാണി ഗ്രൂപ്പ് യു.ഡി.എഫിൽ
•1985 -പിള്ള, മാണി, ജോസഫ് ഗ്രൂപ്പുകളുടെ ലയനം
•1987 -ജോസഫുമായി സ്വരചേർച്ചയില്ലാതെ മാണി വീണ്ടും ഗ്രൂപ് പുനരുജ്ജീവിപ്പിച്ചു. പിള്ള ജോസഫിനൊപ്പം നിന്നെങ്കിലും ടി.എം. ജേക്കബ് മാണിക്കൊപ്പം ചേർന്നു
•1989 -ജോസഫ് എൽ.ഡി.എഫിലേക്ക്. പിള്ള, മാണി ഗ്രൂപ്പുകൾ യു.ഡി.എഫിൽ തന്നെ
•1993 -മാണിയുമായുള്ള ഭിന്നത; ജലസേചന മന്ത്രി ടി.എം. ജേക്കബ് എം.എൽ.എമാരായ ജോണി നെല്ലൂരിനെയും മാത്യു സ്റ്റീഫനെയും പി.എം. മാത്യുവിനെയുംകൂട്ടി കേരള കോൺഗ്രസ് ജെ രൂപവത്കരിച്ചു.
•1996 -കേരള കോൺഗ്രസ് ബി പിളർപ്പ്. ജോസഫ് എം. പുതുശ്ശേരി വിഭാഗം ഒ.വി. ലൂക്കോസിെൻറ നേതൃത്വത്തിൽ പുതിയ പാർട്ടി, പീന്നീട് മാണി ഗ്രൂപ്പിൽ ലയിച്ചു
•2001 ജൂലൈ -മാണിയോട് തെറ്റി പി.സി. തോമസ് ഐ.എഫ്.ഡി.പി രൂപവത്കരിച്ചു
•2003 ആഗസ്റ്റ് 20 -ജോസഫ് കേരള കോൺഗ്രസിനെ പിളർത്തി പി.സി. ജോർജ് സെക്കുലറിന് രൂപം നൽകി
•2005 സെപ്റ്റംബർ -പി.സി. തോമസിെൻറ ഐ.എഫ്.ഡി.പി ജോസഫ് ഗ്രൂപ്പിൽ ലയിച്ചു
•2005-ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ സ്ഥാനം കിട്ടാഞ്ഞതിനെത്തുടർന്ന് ജേക്കബ് ഗ്രൂപ് കരുണാകരെൻറ ഡി.ഐ.സിയിൽ
•2009 നവംബർ 11 -പി.സി. ജോർജിെൻറ സെക്കുലർ മാണിയിൽ ലയിച്ചു
•2010 ഏപ്രിൽ 30 -ജോസഫ് ഗ്രൂപ് മാണി ഗ്രൂപ്പിൽ ലയിച്ച് യു.ഡി.എഫിൽ. പി.സി. തോമസും സുരേന്ദ്രൻ പിള്ളയും സ്കറിയ തോമസും പുതിയ പാർട്ടിയായി എൽ.ഡി.എഫിൽ.
•2015 പി.സി. ജോർജ് പഴയ സെക്കുലർ പാർട്ടി പുനരുജ്ജീവിപ്പിച്ചു. ഒരുമുന്നണിയിലും ഇടം കിട്ടിയില്ല
•2016 മാർച്ച് -നിയമസഭ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഫ്രാൻസിസ് ജോർജിെൻറ നേതൃത്വത്തിൽ കേരള കോൺഗ്രസ് എം പിളർത്തി ജനാധിപത്യ കേരള കോൺഗ്രസ് രൂപവത്കരിച്ചു
•2016 ആഗസ്റ്റ് -കേരള കോൺഗ്രസ് എം യു.ഡി.എഫ് ബന്ധം വിട്ടു
•2018 ജൂൺ -കേരള കോൺഗ്രസ് യു.ഡി.എഫിൽ തിരിച്ചെത്തി
•2019 ജൂൺ 15 -പുതിയ ചെയർമാനെ തെരഞ്ഞെടുക്കാൻ ജോസ് കെ. മാണി വിഭാഗം ബദൽ സംസ്ഥാന സമിതി ചേർന്ന് ചെയർമാനെ തെരഞ്ഞെടുത്തു.
•പി.സി. തോമസ് സ്വന്തം ഗ്രൂപ്പുണ്ടാക്കിയതും ഒപ്പമുണ്ടായിരുന്ന സ്കറിയ തോമസ് പിളർന്നതും സമീപകാല ചരിത്രം. പി.ജെ. ജോസഫുമായി തെറ്റി ഫ്രാൻസിസ് ജോർജ് ജനാധിപത്യ കേരള കോൺഗ്രസും രൂപവത്കരിച്ചു. മാണിയുമായി തെറ്റി പുറത്തുപോയ പി.സി. ജോർജ് കേരള ജനപക്ഷവും രൂപവത്കരിച്ചു. അതും ഇപ്പോൾ പ്രതിസന്ധിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.