കോവിഡ് മഹാമാരിക്കിടെ ഗോവയിൽ നിന്ന് പറന്നത് 9,000 വിദേശികൾ
text_fields
കോവിഡ് മഹാമാരിക്കിടെ ഗോവയിൽ നിന്ന് പറന്നത് 9,000 വിദേശികൾപനാജി: കോവിഡ് മാഹാമാരിയിൽ ലോകം നിശ്ചലമായപ്പോൾ രാജ്യം ഉറ്റു നോക്കിയിരുന്ന സംസ്ഥാനങ്ങളിലൊന്നായിരുന്നു ഗോവ. രാജ്യത്തെ ഏറ്റവും കൂടുതൽ വിദേശികളുള്ള സംസ്ഥാനമെന്ന നിലയിൽ ഗോവയിൽ കുടുങ്ങിക്കിടന്നവരെ തിരിച്ചയക്കൽ സംസ്ഥാനത്തിനു മുന്നിലുണ്ടായിരുന്ന വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ, വിമാന സർവിസ് പുനസ്ഥാപിച്ചതിനു പിന്നാലെ വിദേശികൾ അവരുെട രാജ്യങ്ങളിലേക്ക് പേടികൂടാതെ തിരിക്കുകയും ചെയ്തു. 43 വിമാനങ്ങളിലായി 9,000 വിദേശികളാണ് അന്തരാഷ്ട്ര സർവിസ് ആരംഭിച്ചതിനു പിന്നാലെ ഗോവയിൽ നിന്ന് പറന്നത്.
ഏറ്റവും അവസാനമായി റഷ്യൻ വിമാനമായ റോസിയ, 318 പേരുമായി പറന്നതായും വിമാനത്താവള ഡയരക്ടർ ഗംഗൻ മാലിഖ് പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പ്രകാരമാണ് യാത്രക്കാരെ കടത്തിവിട്ടതെന്നാണ് വിമാനത്താവള അധികൃതർ പറയുന്നതെങ്കിലും യാത്ര ചെയ്യുന്നവരിൽ അധികവും കോവിഡ് രോഗികളാണെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബ്രിട്ടീഷ്, റഷ്യൻ പൗരന്മാരായ 1000ത്തോളം പേർ ഇനിയും സംസ്ഥാനത്തുണ്ട്. ഇവരെയും തിരിച്ചയക്കാനുള്ള ഒരുക്കത്തിലാണെന്ന് പൊലീസ് സൂപ്രണ്ട് ബോസ്കോ ജോർജ് പറഞ്ഞു. വിവിധ രാജ്യങ്ങളുടെ പ്രത്യേക വിമാനങ്ങൾ കാത്തിരിക്കുന്നവരാണ് നിലവിൽ അധിക വിദേശികളും.
ടൂറിസത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന ഗോവയെ കോവിഡ് കാര്യമായി ബാധിച്ചിട്ടുണ്ട്. കോവിഡ് മാഹാമാരി പൂർണമായി മാറി ജനങ്ങളുടെ പേടി മാറിയാൽ മാത്രമെ ഗോവയുടെ സാമ്പത്തിക രംഗം ഉണരൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.