അദ്വാനിയും മുരളി മനോഹർ ജോഷിയും മത്സരിക്കുമോ?
text_fieldsന്യൂഡൽഹി: മുതിർന്ന ബി.ജെ.പി നേതാക്കളായ എൻ.കെ. അദ്വാനി (91), മുരളി മനോഹർ ജോഷി (84) എന്നിവർ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ? ബി.ജെ.പി പ്രവർത്തകരിലും മറ്റും ഉയരുന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പാർട്ടി നേതൃത്വത്തിനില്ല. ഇക്കാര്യത്തിൽ അവർതന്നെ തീരുമാനമെടുക്കുമെന്നാണ് നേതാക്കൾ നൽകുന്ന മറുപടി. പ്രായം 75 പിന്നിട്ടവർക്ക് പദവി നൽകില്ലെന്ന കാര്യത്തിൽ ഉറച്ചുനിൽക്കുന്നതായും നേതാക്കൾ പറഞ്ഞു.
ബി.ജെ.പി ഭരണത്തിൽ ഉപദേശകരെന്ന നിലയിൽ അവഗണിക്കപ്പെട്ട ഇൗ മുൻ മന്ത്രിമാർ പാർലമെൻറ് അംഗങ്ങൾ എന്നനിലയിൽ മാത്രമാണ് ഇപ്പോൾ പരിഗണിക്കപ്പെടുന്നത്. അദ്വാനി 2014ൽ ഗുജറാത്തിലെ ഗാന്ധിനഗറിൽനിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. ജോഷിയാകെട്ട, വാരാണസി നരേന്ദ്ര മോദിക്കു വിട്ടുകൊടുത്ത് കാൺപുരിൽനിന്നാണ് ജനവിധി തേടിയത്.
പ്രായം 75ന് മുകളിലുള്ളവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കില്ലെന്നും പ്രായപരിധി മന്ത്രിമാർക്ക് മാത്രമാണ് ബാധകമെന്നുമാണ് ബി.ജെ.പി നേതാക്കളുടെ പുതിയ നിലപാട്. അതിനിടെ, ആരോഗ്യ കാരണങ്ങളാൽ മത്സരിക്കാനില്ലെന്ന് നേതാക്കളായ സുഷമ സ്വരാജും ഉമഭാരതിയും വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.