അന്ന് പിതാവിന് മുഖ്യമന്ത്രിയാകാനായില്ല; ഇന്ന് മകനും
text_fieldsഭോപാൽ: മധ്യപ്രദേശിൽ 29 വർഷത്തിനുശേഷം ചരിത്രം ആവർത്തിക്കുകയാണ്. മാധവറാവു സിന്ധ ്യക്കുശേഷം മകൻ ജ്യോതിരാദിത്യ സിന്ധ്യക്കും കൈയെത്തും ദൂരത്താണ് മുഖ്യമന്ത്രി സ്ഥാ നം അകന്നുപോകുന്നത്. 1989ൽ ചുർഹട്ട് ലോട്ടറി അഴിമതി കേസുമായി ബന്ധപ്പെട്ട് അർജുൻ സി ങ് മുഖ്യമന്ത്രി പദവി ഒഴിഞ്ഞേപ്പാൾ മാധവറാവു സിന്ധ്യക്കായിരിക്കും അവസരം ലഭിക്കുകയെന്ന് മിക്കവരും കരുതിയിരുന്നു. എന്നാൽ, അവസാനനിമിഷം മോത്തിലാൽ വോറയാണ് അധികാരത്തിലെത്തിയത്.
പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് അർജുൻ സിങ്ങിനോട് രാജിവെക്കാൻ ആവശ്യപ്പെട്ടത്. രോഷാകുലനായ അർജുൻ സിങ് തന്നോടൊപ്പമുള്ള എം.എൽ.എമാരെ രഹസ്യകേന്ദ്രത്തിൽ പാർപ്പിച്ചിരുന്നു. ഡൽഹിയിൽനിന്ന് ഭോപാലിലെത്തി രണ്ടുദിവസം മാധവറാവു സിന്ധ്യ ചരടുവലിച്ചുവെങ്കിലും മോത്തിലാൽ വോറയെയാണ് രാജീവ് ഗാന്ധി നിയോഗിച്ചത്. ഇത്തവണയാകെട്ട കമൽനാഥിനെയാണ് കോൺഗ്രസ് തെരഞ്ഞെടുത്തത് . മുഖ്യമന്ത്രി സ്ഥാനത്തിനായി ഗ്വാളിേയാർ രാജകുടുംബത്തിലെ ഇളമുറക്കാരനായ ജ്യോതിരാദിത്യ സിന്ധ്യ അവസാനനിമിഷം വരെ ശ്രമം നടത്തിെയങ്കിലും രാഹുൽ ഗാന്ധിയുടെ അനുനയ നീക്കങ്ങൾക്ക് വഴങ്ങുകയായിരുന്നു.
ഒമ്പതു തവണ ചിന്ദ്വാരയിൽനിന്ന് ലോക്സഭയിലെത്തിയ കമൽനാഥിനെ സീനിയോറിറ്റിയാണ് തുണച്ചത്. കൂടുതൽ എം.എൽ.എമാരുടെ പിന്തുണയും അനുകൂല ഘടകമായി. ജ്യോതിരാദിത്യ സിന്ധ്യയുടെ മുത്തശ്ശി വിജയ് രാജെ സിന്ധ്യ ബി.ജെ.പിയുടെ മുൻ രൂപമായ ജനസംഘത്തിെൻറ സ്ഥാപക നേതാക്കളിലൊരാളാണ്. മാധവറാവു സിന്ധ്യയും ജനസംഘത്തിലായിരുന്നു. 1971ൽ ഇന്ദിര തരംഗത്തിലും വിജയരാജെയും മകനും ലോക്സഭയിലെത്തി. 1980ൽ മാധവറാവു സിന്ധ്യ കോൺഗ്രസിൽ ചേർന്നു. മാധവറാവു സിന്ധ്യയുടെ സഹോദരിമാരായ വസുന്ധര രാജെയും യശോദര രാെജയും ബി.ജെ.പിയിലാണ് എത്തിയത്. വസുന്ധര രാജെ രാജസ്ഥാൻ മുഖ്യമന്ത്രിയുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.