ആണ്ടിപ്പട്ടി കൈവിട്ടു; തലയിൽ കൈവെച്ച് അണ്ണാ ഡി.എം.കെ
text_fieldsചെന്നൈ: എം.ജി.ആറിെൻറയും ജയലളിതയുടെയും സ്വന്തം തട്ടകമായ ആണ്ടിപ്പട്ടി അണ്ണാ ഡി.എം.ക െയെ കൈവിട്ടത് പാർട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചു. 1984ൽ അണ്ണാ ഡി.എം.കെയുടെ സ്ഥാപക നേതാവ് എം.ജി.ആർ ജയിച്ചുകയറിയ മണ്ഡലമാണിത്.
അന്തരിച്ച ജയലളിതയും ഇവിടെ രണ്ടുതവണ ജനവ ിധി തേടിയിരുന്നു. അണ്ണാ ഡി.എം.കെയുടെ പരമ്പരാഗത കോട്ടയായാണ് ആണ്ടിപ്പട്ടി അറിയപ്പെട്ടിരുന്നത്.
സഹോദരന്മാർ തമ്മിലായിരുന്നു ഇത്തവണ ആണ്ടിപ്പട്ടിയിലെ മത്സരം. ഡി.എം.കെയുടെ എ. മഹാരാജൻ ഇളയ സഹോദരനായ അണ്ണാ ഡി.എം.കെയിലെ ലോഹിരാജനെ 12,323 വോട്ടുകൾക്കാണ് തോൽപിച്ചത്.
തേനി ലോക്സഭ മണ്ഡലത്തിലാണ് ആണ്ടിപ്പട്ടി. തേനിയിൽ മത്സരിച്ച ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവത്തിെൻറ മകൻ പി. രവീന്ദ്രനാഥ്കുമാർ ജയിച്ചു. ആണ്ടിപ്പട്ടി നിയമസഭ മണ്ഡലത്തിലെ തോൽവിയിൽ ഒ. പന്നീർസെൽവമാണ് പ്രതിക്കൂട്ടിലായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.