എ.െഎ.എ.ഡി.എം.കെ 150ലേറെ ഭാരവാഹികളെ പുറത്താക്കി
text_fieldsചെന്നൈ: ആർ.കെ നഗറിലെ ഉപതെരഞ്ഞെടുപ്പ് പരാജയത്തിെൻറ പശ്ചാത്തലത്തിൽ എ.െഎ.എ.ഡി.എം.കെ 150ലേറെ ഭാരവാഹികളെ പുറത്താക്കി. മുൻ മന്ത്രി ജി. സെന്തമിഴൻ, മുതിർന്ന നേതാവ് പർതി ഇളംവഴുതി എന്നിവരും പുറത്താക്കപ്പെട്ടവരിൽപെടുന്നു.
ചെെന്നെ സൗത്ത്, ഗൂഡല്ലൂർ വെസ്റ്റ് മേഖലയിലെ ഭാരവാഹികളെയാണ് ഒ. പന്നീർസെൽവം, കെ. പളനിസ്വാമി എന്നിവർ പുറത്താക്കിയത്. 2011-16ലെ എ.െഎ.എ.ഡി.എം.കെ മന്ത്രിസഭയിൽ സെന്തമിഴൻ മന്ത്രിയായിരുന്നു.
ഡി.എം.കെ മന്ത്രിസഭയിൽ അംഗമായിരുന്ന ഇളംവഴുതി 2013ലാണ് എ.െഎ.എ.ഡി.എം.കെയിൽ ചേർന്നത്. ഇരുവരും ടി.ടി.വി. ദിനകരൻ പക്ഷക്കാരായാണ് അറിയപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.