അണ്ണാ ഡി.എം.കെയിൽ ദിനകരൻ പക്ഷത്തേക്ക് ഒരു എം.എൽ.എകൂടി
text_fieldsകോയമ്പത്തൂർ: ഒരു എം.എൽ.എകൂടി കൂറുമാറിയതോടെ അണ്ണാ ഡി.എം.കെയിലെ ദിനകരൻ പക്ഷത്തിെൻറ അംഗബലം ഇരുപതായി. അറന്താങ്കി എം.എൽ.എ രത്നസഭാപതിയാണ് ഒൗദ്യോഗിക പക്ഷത്തുനിന്ന് ദിനകരൻ ക്യാമ്പിലെത്തിയത്. മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കെതിരെ അവിശ്വാസം രേഖപ്പെടുത്തിയ 19 എം.എൽ.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ചീഫ് വിപ്പ് എസ്. രാജേന്ദ്രൻ സ്പീക്കർ ധനപാലിന് കത്ത് നൽകിയതും മുഖ്യമന്ത്രിയെ മാറ്റാൻ ഗവർണർക്ക് കത്ത് നൽകിയ വിമത എം.എൽ.എമാർക്ക് സ്പീക്കർ കാരണംകാണിക്കൽ നോട്ടീസ് അയച്ചതും ചർച്ചയായിട്ടുണ്ട്.
നിലവിലെ സാഹചര്യത്തിൽ 19 എം.എൽ.എമാരെ അയോഗ്യരാക്കാനാവില്ലെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. കർണാടക മുഖ്യമന്ത്രിയായിരുന്ന യെദിയൂരപ്പക്കുള്ള പിന്തുണ പിൻവലിച്ച 16 എം.എൽ.എമാർക്ക് അയോഗ്യത കൽപിച്ച നടപടി സുപ്രീംകോടതി റദ്ദാക്കിയത് ഇവർ ചൂണ്ടിക്കാട്ടുന്നു. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ എടപ്പാടി പളനിസാമി സർക്കാറിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ദിനകരൻപക്ഷം നൽകിയ ഹരജി ഹൈകോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും.
രണ്ടില ചിഹ്നത്തിൽ വിജയിച്ച തനിയരശു, കരുണാസ്, തമീമുൻ അൻസാരി എന്നീ സ്വതന്ത്ര എം.എൽ.എമാർ നിലപാട് വ്യക്തമാക്കിയിട്ടില്ല. പുതുശ്ശേരിയിലെ വിൻഡ് ഫ്ലവർ റിസോർട്ടിൽ താമസിച്ചിരുന്ന 18 വിമത എം.എൽ.എമാർ നൂറടി റോഡിലെ സൺവേ റിസോർട്ടിലേക്ക് മാറി. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസ് നിയമസഭകക്ഷിയോഗം ചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.