എസ്.എഫ്.ഐക്ക് രക്തരക്ഷസ്സിന്റെ സ്വഭാവമെന്ന് എ.െഎ.എസ്.എഫ് കണ്ണൂർ ജില്ല കമ്മിറ്റി
text_fieldsകണ്ണൂർ: തൂവെള്ളക്കൊടിയും പിടിച്ച് രക്തരക്ഷസ്സിെൻറ സ്വഭാവവുമായാണ് എസ്.എഫ്.ഐ മു ന്നോട്ടു പോകുന്നതെന്ന് എ.ഐ.എസ്.എഫ് കണ്ണൂർ ജില്ല പ്രവർത്തന റിപ്പോർട്ട്. ജില്ലയി ൽ എല്ലാ കാമ്പസിലും എ.ഐ.എസ്.എഫിന് ഏറ്റവും വലിയ ഭീഷണി എസ്.എഫ്.ഐയാണ്. വർഗീയവാദം പു ലർത്തുന്ന മറ്റു വിദ്യാർഥിസംഘടനകളോട് എസ്.എഫ്.ഐക്ക് മൃദുസമീപനമാെണന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു.
എസ്.എഫ്.ഐയുടെ തറവാടെന്ന രീതിയിലാണ് കണ്ണൂർ സർവകലാശാലയിലെ പ്രവർത്തനം. ബ്രണ്ണൻ കോളജ്, കണ്ണൂർ വനിത കോളജ്, പയ്യന്നൂർ കോളജ്, പാലയാട്, എസ്.എൻ കോളജ് എന്നിവിടങ്ങളിൽ എസ്.എഫ്.ഐയുടെ ഗുണ്ടാവിളയാട്ടമാണ് നടന്നുവരുന്നത്.
എ.ഐ.എസ്.എഫ് ജില്ല സെക്രട്ടറി എം. അഗേഷിനെ എസ്.എഫ്.ഐ ജില്ല സെക്രട്ടറി ഷിബിൻ ഫോണിൽ ഭീഷണിപ്പെടുത്തി. ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. ഇത് പ്രവർത്തകരിൽ അതൃപ്തിയുണ്ടാക്കി.
കല്യാശ്ശേരിയിലെ എ.ഐ.എസ്.എഫ് പ്രവർത്തകനെ ഡി.വൈ.എഫ്.ഐക്കാർ ഭീഷണിപ്പെടുത്തി സംഘടന പ്രവർത്തനം തടസ്സപ്പെടുത്തി. ജില്ലയിലെ ഐ.ടി.ഐ, പോളി മേഖലകൾ എസ്.എഫ്.ഐയുടെ ആയുധശേഖരണ ശാലകളായി പ്രവർത്തിച്ചുവരുകയായെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.