ഗതാഗത മന്ത്രിക്കെതിരെ ആനത്തലവട്ടം; ‘മന്ത്രിപദവി കൊണ്ടു നടക്കാനുള്ളതല്ല’
text_fieldsതിരുവനന്തപുരം: ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനെ രൂക്ഷമായി വിമർശിച്ച് സി.െഎ.ടി.യു സം സ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ. മന്ത്രിപദം കേവലം പദവിയായി കൊണ്ടുനടന്നാൽ പോെരന്നും ഭരണം നടക്കുന്നുണ്ടെന്ന് ജനങ്ങളെയും തൊഴിലാളികളെയും ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.ആർ.ടി.സിയിലെ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.ഇ.എ (സി.െഎ.ടി.യു) സെക്രേട്ടറിയറ്റിന് മുന്നിൽ ആരംഭിച്ച അനിശ്ചിതകാല രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യവെയാണ് ഗതാഗതമന്ത്രിയെ കടുത്തഭാഷയിൽ ആനത്തലവട്ടം ആനന്ദൻ വിമർശിച്ചത്. ‘വേറെ വലിയ ജോലിയൊന്നുമില്ലല്ലോ, കെ.എസ്.ആർ.ടി.സി വകുപ്പേല്ലയുള്ളൂ. തൊഴിലാളികൾക്കെതിരെ ശത്രുക്കൾ നടത്തുന്ന തെറ്റായ ആരോപണങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന പണിയല്ല മന്ത്രിയെടുക്കേണ്ടത്.
സർക്കാറിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നത് മനസ്സിലാക്കാം, എന്നാൽ കെ.എസ്.ആർ.സി.ടിയുടെ കാര്യം വരുേമ്പാൾ മാത്രം പരിമിതപ്പെടരുത് ഇൗ പ്രതിസന്ധി. മറ്റ് സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്ക് ലാഭനഷ്ടം നോക്കിയിട്ടാണോ ശമ്പളവും പെൻഷനും നൽകുന്നത്. എത്രകോടിയാണ് ഇൗ വകുപ്പുകൾക്കായി ചെലവഴിക്കുന്നത്. വരുമാനവും ലാഭവുമുണ്ടായിട്ടാണോ മറ്റ് വകുപ്പുകളിൽ പെൻഷനും ശമ്പളവും നൽകുന്നത്.
എല്ലാ വകുപ്പുകൾക്കും ശമ്പളം കൊടുക്കുകയും ട്രാൻസ്പോർട്ട് തൊഴിലാളികൾക്ക് മാത്രം നൽകാതിരിക്കുകയും ചെയ്യുന്നത് എങ്ങനെ ന്യായീകരിക്കാനാകും. വിേവചനവും രണ്ട് തരം പൗരത്വവും ഒരിഞ്ച് അനുവദിക്കില്ല. ഇല്ലെങ്കിൽ ട്രാൻസ്പോർട്ട് സർവിസ് വേണ്ടെന്ന് പറയാൻ തയാറാകണം. കൂലി കിട്ടാതെ പണിയെടുക്കാനാവില്ല. സ്ഥാപനം പ്രതിസന്ധിയിലായത് തൊഴിലാളികളുടെ കുറ്റം കൊണ്ടല്ല’ -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.