തിരക്കിട്ട നീക്കങ്ങൾ, ശശീന്ദ്രന്റെ മടങ്ങിവരവ് ഉടൻ
text_fieldsതിരുവനന്തപുരം: മന്ത്രിസ്ഥാനത്തേക്ക് എ.കെ. ശശീന്ദ്രെൻറ തിരിച്ചുവരവിനായി തിരക്കിട്ട നീക്കങ്ങൾ. സി.പി.എമ്മുമായി ഇതിനകം ആശയവിനിമയം നടത്തിയ എൻ.സി.പി നേതൃത്വം പാർട്ടി ദേശീയനേതാക്കളുമായി ചർച്ച നടത്തി തിങ്കളാഴ്ച തീരുമാനം പ്രഖ്യാപിക്കും. ഇക്കാര്യത്തിൽ ഉടൻ തീരുമാനവും സത്യപ്രതിജ്ഞയും ഉണ്ടാകുമെന്നാണ് സൂചനകൾ. ഇടതു മുന്നണി യോഗം ചേരുക എന്ന ഒൗപചാരികത ബാക്കിയുണ്ടെങ്കിലും ഇനി വൈകേണ്ടതില്ലെന്ന അഭിപ്രായമാണ് പ്രധാന നേതാക്കൾക്ക്. ഗതാഗത വകുപ്പിെൻറ ഭാരം ഒഴിയാൻ മുഖ്യമന്ത്രിക്കും താൽപര്യമുണ്ട്. അതേസമയം, നിയമസഭയുടെ ബജറ്റ് സമ്മേളനം ഫെബ്രുവരി ഏഴിന് തീരാനിരിെക്ക അതുവരെ കാത്തിരിക്കണമെന്ന അഭിപ്രായം ചില കേന്ദ്രങ്ങൾ ഉയർത്തുന്നു.
എ.കെ. ശശീന്ദ്രൻ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുന്നതിൽ എൻ.സി.പിക്കകത്ത് അഭിപ്രായവ്യത്യാസങ്ങളില്ലെന്ന് ടി.പി. പീതാംബരൻ പ്രതികരിച്ചു. തിങ്കളാഴ്ചതന്നെ തീരുമാനമുണ്ടാകും. എല്ലാ നേതാക്കളും മന്ത്രിസഭാ പ്രവേശനത്തെ പിന്തുണക്കുെന്നന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ഏൽപിക്കുന്ന ഏതു ചുമതലയും ഏറ്റെടുക്കുമെന്ന് എ.കെ. ശശീന്ദ്രൻ പ്രതികരിച്ചു. പാർട്ടിയിൽ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശശീന്ദ്രനു പിന്നാലെ േതാമസ് ചാണ്ടിയും മന്ത്രിസ്ഥാനം രാജിെവച്ചപ്പോൾ ആദ്യം കുറ്റമുക്തനാകുന്നയാൾ മന്ത്രിയാകുമെന്ന തീരുമാനമായിരുന്നു എൻ.സി.പിയുടേത്.
സി.പി.എമ്മിൽനിന്ന് ഇത്തരത്തിൽ ഉറപ്പു കിട്ടിയിരുന്നുവെന്ന് നേതാക്കൾ പറഞ്ഞിരുന്നു. ഫോൺ കെണി കേസ് നീണ്ടുപോയതോടെ ശശീന്ദ്രെൻറ മടങ്ങിവരവ് പ്രയാസത്തിലായി. തോമസ് ചാണ്ടിയുടെ ഭൂമി വിവാദം കൂടുതൽ കുരുങ്ങുകയും അേന്വഷണം ശക്തിപ്പെടുകയും ചെയ്തു. നിലവിലെ ഒറ്റ എം.എൽ.എ കക്ഷികളിലാരെയെങ്കിലും കൊണ്ടുവന്ന് എൻ.സി.പിക്ക് കിട്ടിയ മന്ത്രിസ്ഥാനം നിലനിർത്താനും നീക്കം നടന്നു. ഇൗ ഘട്ടത്തിലാണ് ശശീന്ദ്രെൻറ കേസ് അവസാനിച്ചത്. നേരത്തേ ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ടും ശശീന്ദ്രന് അനുകൂലമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.