യു.പി മഹാസഖ്യത്തിൽ കോൺഗ്രസില്ലെന്ന്
text_fieldsന്യൂഡൽഹി: സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതിയും ഡൽഹിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ഉത്തർപ്രദേശിൽ ബി.ജെ.പിക്കെതിരായ സഖ്യ നീക്കമായ മഹാഗട്ബന്ധൻ സംബന്ധിച്ച ചർച്ചകൾക്കായാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. കോൺഗ്രസ് ഇൗ മഹാസഖ്യത്തിെൻറ ഭാഗമമാകുന്നതിനോട് ഇരു നേതാക്കൾക്കും േയാജിപ്പില്ല.
ചെറു പാർട്ടികളെ ചേർത്തു നിർത്തിയായിരിക്കും സഖ്യം രൂപീകരിക്കുക. തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം ജനുവരി 15നു ശേഷം തീരുമാനിക്കും. സഖ്യത്തിൽ നിന്ന് കോൺഗ്രസനെ അകറ്റി നിർത്തുന്നുവെങ്കിലും ഗാന്ധി കുടുംബത്തിെൻറ ശക്തികേന്ദ്രങ്ങളായ റായ്ബറേലിയിലോ അമേത്തിയിലോ സ്ഥാനാർഥികളെ നിർത്താൻ അഖിലേഷോ മായാവതിയോ മുതിരില്ലെന്നാണ് സൂചന.
മധ്യപ്രദേശിൽ എസ്.പിയുടെ ഒരേയൊരു എം.എൽ.എക്ക് കമാൽനാഥ് സർക്കാറിൽ മന്ത്രിസ്ഥാനം നൽകാത്തതിന് കോൺഗ്രസിന് മറുപടി നൽകേണ്ടി വരുമെന്ന് കഴിഞ്ഞ ആഴ്ച അഖിലേഷ് സൂചിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.