യു.ഡി.എഫ് എൽ.ഡി.എഫ് നേർക്കുനേർ; അമരത്തേക്ക് ആഞ്ഞ് തുഴഞ്ഞ്
text_fieldsആലപ്പുഴ: ഹാട്രിക് വിജയത്തിന് കാത്തുനിൽക്കാതെ എ.െഎ.സി.സി സംഘടനകാര്യ സെക്രട്ടറ ി കെ.സി. വേണുഗോപാൽ സ്വയം വഴിമാറിയതിലൂടെ ശ്രദ്ധ നേടിയ ആലപ്പുഴ മണ്ഡലത്തിൽ യു.ഡി.എഫു ം എൽ.ഡി.എഫും നേർക്കുനേർ ഏറ്റുമുട്ടുന്നു.യു.ഡി.എഫിെൻറയും എൻ.ഡി.എയുെടയും സ്ഥാനാർഥ ി പ്രഖ്യാപനം ഏറെ വൈകിയതിനാൽ അരൂരിലെ സിറ്റിങ് എം.എൽ.എകൂടിയായ എൽ.ഡി.എഫ് സ്ഥാനാർ ഥി എ.എം. ആരിഫിന് പ്രചാരണത്തിൽ ഏറെ മുന്നേറാൻ കഴിഞ്ഞു. എന്നാൽ, യു.ഡി.എഫ് സ്ഥാനാർഥിയ ായി കടന്നുവന്ന ഷാനിമോൾ ഉസ്മാന് സ്വന്തം തട്ടകത്തിൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സജീവ സാന്നിധ്യമാകാനായി. കുറച്ചുകൂടി കഴിഞ്ഞുമാത്രം രംഗപ്രവേശം ചെയ്ത എൻ.ഡി.എ സ്ഥാനാർഥി ഡോ. കെ.എസ്. രാധാകൃഷ്ണൻ അതിവേഗം പ്രചാരണം മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്.
ആദ്യം അമ്പലപ്പുഴയും പിന്നീട് ആലപ്പുഴയുമായ മണ്ഡലത്തിൽ ഇടത്-െഎക്യജനാധിപത്യ മുന്നണികൾ മാറിമാറി വിജയിച്ചിട്ടുണ്ട്. സുശീല ഗോപാലനും വി.എം. സുധീരനും വക്കം പുരുഷോത്തമനും ടി.ജെ. ആഞ്ചലോസുമൊക്കെ വിജയിക്കുകയും പരാജയപ്പെടുകയും ചെയ്തവരാണ്.
കഴിഞ്ഞ തവണ 4,62,525 വോട്ട് (46.4%) നേടിയാണ് കെ.സി. വേണുഗോപാൽ (കോൺ-െഎ) 4,43,118 വോട്ട് (44.4%) നേടിയ സി.ബി. ചന്ദ്രബാബുവിനെ (സി.പി.എം) പരാജയപ്പെടുത്തിയത്. എൻ.ഡി.എ സ്ഥാനാർഥിയായിരുന്ന ആർ.എസ്.പി ബോൾഷെവിക്കിലെ പ്രഫ. എ.വി. താമരാക്ഷന് 43,051 വോട്ടും എസ്.ഡി.പി.െഎയുടെ തുളസീധരൻ പള്ളിക്കലിന് 10,993 വോട്ടും ലഭിച്ചു. ഇക്കുറി എസ്.ഡി.പി.െഎ സ്ഥാനാർഥിയായി സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനും പി.ഡി.പി സ്ഥാനാർഥിയായി സംസ്ഥാന നയരൂപവത്കരണ സമിതി ജനറൽ കൺവീനർ വർക്കല രാജും എസ്.യു.സി.െഎ (കമ്യൂണിസ്റ്റ്) സ്ഥാനാർഥിയായി പാർഥസാരഥി വർമയും മത്സര രംഗത്തുണ്ട്. കഴിഞ്ഞതവണ പി.ഡി.പി മത്സരിച്ചിരുന്നില്ല.
കഴിഞ്ഞ അസംബ്ലി െതരഞ്ഞെടുപ്പിൽ ആലപ്പുഴ ലോക്സഭ മണ്ഡലം ഉൾപ്പെടുന്ന കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി അടക്കമുള്ള ഏഴുമണ്ഡലത്തിൽ എൽ.ഡി.എഫിെൻറ ഭൂരിപക്ഷം ഒരുലക്ഷത്തിന് മുകളിലാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് ഒഴികെയുള്ള മണ്ഡലങ്ങളെല്ലാം എൽ.ഡി.എഫിെൻറ കൈവശമാണ്. 25ാം തീയതി വരെ പേരുകൾ ചേർത്ത അന്തിമ വോട്ടർപട്ടിക ഏപ്രിൽ നാലിനേ പ്രസിദ്ധീകരിക്കൂ. ജനുവരി 30ലെ കണക്കുപ്രകാരം 13,14,535 വോട്ടർമാരാണുള്ളത്. 6,33,371 പുരുഷന്മാരും 6,81,164 വനിതകളും. വോട്ടർമാരിൽ 70.22 ശതമാനം ഹൈന്ദവരാണ്. അതിൽ മുന്നിൽ ഇൗഴവരാണ്-29.29 ശതമാനം. നായർ-20.85, പട്ടിക ജാതി-വർഗം- 11.09, മറ്റുള്ളവർ-8.99, മുസ്ലിം, ക്രിസ്ത്യൻ വോട്ടർമാർ യഥാക്രമം 15.17, 14.61 ശതമാനം വരും.
യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർഥികൾ മുസ്ലിം സമുദായത്തിൽ നിന്നുള്ളവരായതിനാൽ എൻ.ഡി.എ ധ്രുവീകരണ സാധ്യത കണക്കുകൂട്ടുന്നു. ധീവരസമുദായത്തിൽപെട്ട കെ.എസ്. രാധാകൃഷ്ണൻ ക്രൈസ്തവ-മത്സ്യത്തൊഴിലാളി മേഖലകളിൽ പ്രതീക്ഷ വെച്ചുപുലർത്തുന്നുണ്ട്. ക്രൈസ്തവ ദേവാലയങ്ങളിലും കന്യാസ്ത്രീമഠങ്ങളിലും പ്രത്യേകമായി സന്ദർശിക്കുന്നത് ഇത് മുന്നിൽക്കണ്ടാണ്.
അൽപം വൈകിയാണ് പ്രചാരണം ആരംഭിച്ചതെങ്കിലും എതിർ സ്ഥാനാർഥിയുടെ മണ്ഡലമായ അരൂരിലടക്കം യു.ഡി.എഫിന് ശക്തമായി മുന്നേറാൻ കഴിഞ്ഞതായി ഡി.സി.സി പ്രസിഡൻറ് എം. ലിജു പറയുന്നു. ഒരുപരിചയപ്പെടുത്തലിെൻറ ആവശ്യമില്ലാത്ത എൻ.ഡി.എ സ്ഥാനാർഥിക്ക് വോട്ടർമാരിൽനിന്ന് പ്രത്യേകിച്ച്, യുവജനങ്ങളിൽനിന്ന് വലിയ സ്വീകരണമാണ് ലഭിക്കുന്നതെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് കെ. സോമൻ അവകാശപ്പെട്ടു.
താഴെതട്ടിെല സംഘടനപ്രവർത്തനം പൂർത്തീകരിച്ച് രണ്ടാംഘട്ട പ്രചാരണത്തിനൊരുങ്ങുകയാണ് എൽ.ഡി.എഫ് എന്ന് വ്യക്തമാക്കിയ സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ കഴിഞ്ഞ െതരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുകൾപോലും എൻ.ഡി.എ സ്ഥാനാർഥിക്ക് ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.