പടിയിറക്കത്തിന് വേദനയല്ല; റെക്കോഡിന്‍െറ മധുരം
text_fieldsആലപ്പുഴ: കോണ്‍ഗ്രസിന്‍െറ മുന്‍ പ്രസിഡന്‍റുമാരില്‍നിന്ന് വ്യത്യസ്തമായി എ.എ. ഷുക്കൂര്‍ പടിയിറങ്ങുമ്പോള്‍ റെക്കോഡിന്‍െറ മധുരം. പത്തുവര്‍ഷം ഡി.സി.സി പ്രസിഡന്‍റിന്‍െറ കസേരയില്‍ ഇരുന്ന് ജില്ലയിലെ കോണ്‍ഗ്രസിനെ വളര്‍ച്ചയുടെ പടവുകളിലേക്ക് നയിച്ച നേതാവെന്ന ബഹുമതിയോടെയാണ് ഷുക്കൂര്‍ കസേര ഒഴിയുന്നത്.
2007 ഫെബ്രുവരി ഒമ്പതിന് ഷുക്കൂര്‍ പ്രസിഡന്‍റ് സ്ഥാനത്തത്തെി. കെ.എസ്.യുവിന്‍െറയും യൂത്ത് കോണ്‍ഗ്രസിന്‍െറയും ഭാരവാഹിത്വങ്ങള്‍ വഹിച്ച് കെ.പി.സി.സി നിര്‍വാഹകസമിതിയില്‍ വരെ എത്തിയ ഷുക്കൂര്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ യൂനിവേഴ്സിറ്റി യൂനിയന്‍ കൗണ്‍സിലര്‍, സെക്രട്ടറി, സെനറ്റ് അംഗം എന്നിവയായിരുന്നു. ക്ളേശപൂര്‍ണമായ രാഷ്ട്രീയ ജീവിതത്തിന്‍െറ ഒരറ്റത്തുനിന്ന് മറ്റേയറ്റത്ത് എത്തുമ്പോള്‍ ഷുക്കൂര്‍ രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ അനുയായിയായി മാറിയിരുന്നു. ആലപ്പുഴ നഗരസഭാ ചെയര്‍മാനായിരുന്നു.
2009ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍നിന്ന് എം.എല്‍.എയായി. 2011ല്‍ അരൂരില്‍നിന്ന് പരാജയപ്പെട്ടു. ഒരു പതിറ്റാണ്ട് തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പുന$സംഘടനയില്‍ 59കാരനായ ഷുക്കൂര്‍ ചരിത്രം സൃഷ്ടിച്ച് പടിയിറങ്ങുന്നത്. അതില്‍ ഏറ്റവും പ്രധാനം കോണ്‍ഗ്രസിന് സ്വന്തമായ രണ്ട് കൂറ്റന്‍ കെട്ടിടങ്ങളും അതിലൂടെ ലഭിക്കുന്ന വന്‍തുകയുള്ള വാടകയുമാണ്. ഷുക്കൂറിന്‍െറ പ്രസിഡന്‍റ് പദവിയുടെ അവസാനഘട്ടത്തിലാണ് ഇത്തരമൊരു സാമ്പത്തികാടിത്തറ കോണ്‍ഗ്രസിന് ഉറപ്പാക്കാന്‍ കഴിഞ്ഞത്.
മുമ്പ് ഇരുമ്പുപാലത്തിന് പടിഞ്ഞാറ് വ്യവഹാരത്തില്‍ കിടന്ന കെട്ടിടവും സ്ഥലവും സ്വന്തമാക്കി അവിടെ നെഹ്റു ഭവന്‍ എന്ന കൂറ്റന്‍ മന്ദിരം നിര്‍മിച്ചു. ആര്‍. ശങ്കര്‍ ഭവന്‍ പൊളിച്ച് അവിടെയും ബഹുനില മന്ദിരം ഉണ്ടാക്കി. സാമ്പത്തിക ഭദ്രത ഡി.സി.സിക്ക് ഉറപ്പാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയാണ് ഷുക്കൂര്‍ മാറുന്നത്. തന്‍െറ കാലത്ത് നടന്ന രണ്ട് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുകളിലും രണ്ട് തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുകളിലും മികവാര്‍ന്ന വിജയം പാര്‍ട്ടിക്ക് നേടിക്കൊടുത്തെന്നും അഭിമാനിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.