ആവേശത്തുഴയെറിഞ്ഞ് ഒപ്പം ഒപ്പത്തിനൊപ്പം
text_fieldsതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ആലപ്പുഴയിലെ രാഷ്ട്രീയ അന്തരീക്ഷം കല ങ്ങിമറിഞ്ഞ് പ്രവചനാതീതം. വിജ്ഞാപനം വന്നയുടനെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കപ്പെ ട്ട അരൂരിലെ സി.പി.എം സിറ്റിങ് എം.എൽ.എ എ.എം. ആരിഫിന് 10 ദിവസത്തോളം പ്രചാരണത്തിൽ ഏകപ ക്ഷീയമായി മുന്നേറാനായി. അതേസമയം, വൈകി പ്രചാരണം ആരംഭിച്ചെങ്കിലും യു.ഡി.എഫിലെ ഷാനിമ ോൾ ഉസ്മാന് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വോട്ടർമാരുടെ സജീവ ശ്രദ്ധ നേടാനായി. ചു രുക്കത്തിൽ പഴയ സാരോപദേശ കഥകളിലെ ആമയുടെയും മുയലിെൻറയും ഓട്ടപ്പന്തയത്തിന് സമാനമാണ് ആലപ്പുഴ മണ്ഡലത്തിെല തെരഞ്ഞെടുപ്പ് ചിത്രം.
കോൺഗ്രസിെൻറ ദേശീയ നേതൃപദവിയിലേക്ക് അവരോധിക്കപ്പെട്ട കെ.സി. വേണുഗോപാലിന് പകരം പല പേരുകളും ഉയർന്നുവന്നുവെങ്കിലും ഒടുവിൽ നറുക്ക് വീണത് ആലപ്പുഴ നഗരസഭ അധ്യക്ഷയായിരുന്ന മഹിള കോൺഗ്രസിെൻറ സംസ്ഥാന പ്രസിഡൻറും എ.ഐ.സി.സി മുൻ ഭാരവാഹിയുമായ ഷാനിമോൾക്കാണ്. ഭൗമീകാമുകരായി നിരവധി പേരുണ്ടായിരുന്നുവെങ്കിലും പാളയത്തിലെ പടയെല്ലാം കൃത്യമായി പറഞ്ഞ് അവസാനിപ്പിച്ച് ഒറ്റക്കെട്ടായി നീങ്ങാൻ കോൺഗ്രസ് നേതൃത്വത്തിന് നല്ലൊരളവിൽ സാധിച്ചുവെന്ന ആത്മവിശ്വാസം യു.ഡി.എഫ് ക്യാമ്പുകൾക്ക് ആവേശം പകരുന്നുണ്ട്. രാഹുൽ ഗാന്ധിയുടെ വരവോടെ യു.ഡി.എഫ് ക്യാമ്പ് ഉണർന്നെഴുന്നേറ്റ മട്ടാണ്. പ്രത്യേകിച്ചും ഘടക കക്ഷികളിൽ പ്രമുഖരായ മുസ്ലിം ലീഗിെൻറ അണികളിൽ ഇത് വൻ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. സിറ്റിങ് സീറ്റായ ആലപ്പുഴ കോൺഗ്രസ് നിലനിർത്തുമെന്ന നിഗമനത്തിൽ അസ്വാഭാവികതയില്ലെങ്കിലും ആദ്യ ദിനങ്ങളിൽ മുൻതൂക്കം സി.പി.എമ്മിനായിരുന്നു.
എന്നാൽ, ഇപ്പോൾ ‘ഈസി വാക്കോവർ’ പ്രതീക്ഷ എൽ.ഡി.എഫ് വെച്ചുപുലർത്തുന്നില്ല. ഫലത്തിൽ ഫോട്ടോ ഫിനിഷിങ്ങിലേക്ക് നീങ്ങുകയാണ് എൽ.ഡി.എഫും യു.ഡി.എഫും. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും മണ്ഡലത്തിൽ ചിട്ടയായ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നത് എൽ.ഡി.എഫിൽ മാത്രമാണ്. വി.എസും പിണറായിയും കോടിയേരിയും എസ്. രാമചന്ദ്രൻ പിള്ളയും എം.എ. ബേബിയും ഒടുവിൽ സീതാറാം യെച്ചൂരിയും പങ്കെടുത്ത തെരഞ്ഞെടുപ്പ് യോഗങ്ങൾ നടന്നു. രാഹുൽ പങ്കെടുത്തതുപോലെ വിപുലമായൊരു റാലിക്ക് പകരം വിവിധ കേന്ദ്രങ്ങളിൽ താഴെത്തട്ടിലുള്ള ഘടകങ്ങളെ ഉത്തരവാദിത്തം ഏൽപിക്കുന്ന എൽ.ഡി.എഫ് പ്രചാരണ രീതിക്കാണ് കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയുകയെന്ന വിലയിരുത്തലുണ്ട്. കോൺഗ്രസ് പൊതുയോഗങ്ങളിൽ കാണുന്ന ആൾക്കൂട്ടം വോട്ടാവുകയില്ലെന്ന പൊതുധാരണ രണ്ടു മുന്നണികൾക്കും ബോധ്യമുണ്ട്.
ബി.ജെ.പിക്കു മാത്രം പാർലമെൻറ് മണ്ഡലത്തിൽ ഒരുലക്ഷം വോട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ അത് എൻ.ഡി.എ സ്ഥാനാർഥിക്ക് ലഭിക്കാതെപോയതിന് പിന്നിൽ ചില പറഞ്ഞുറപ്പിക്കലുകൾ ആയിരുന്നു. യു.ഡി.എഫിന് ലഭിക്കുന്ന അത്തരം വോട്ടുകൾ ഇക്കുറി ഷാനിമോൾക്ക് ലഭിക്കണമെന്നില്ല. അവസാന നിമിഷം കോൺഗ്രസിൽനിന്ന് ബി.െജ.പിയിൽ ചേക്കേറിയ എൻ.ഡി.എ സ്ഥാനാർഥി ഡോ. കെ.എസ്. രാധാകൃഷ്ണന് അണികളുടെ വോട്ടുകൾ മുഴുവനായും ലഭിക്കാനിടയില്ല. വൈകി മാത്രം കളത്തിലിറങ്ങിയ അദ്ദേഹത്തിന് ശരിയായ പ്രചാരണത്തിന് സാധിക്കുന്നില്ല. മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് സംഘ്പരിവാർ ക്യാമ്പുകൾ അത്ര സജീവമല്ല. തീരദേശ മേഖല കേന്ദ്രീകരിച്ച് മത്സ്യത്തൊഴിലാളികളുടെ വോട്ട് സമാഹരിക്കുകയാണ് കെ.എസ്. രാധാകൃഷ്ണെൻറ ലക്ഷ്യം. അതേസമയം, ശബരിമല വിഷയത്തിൽ ഇടതുപക്ഷത്തിന് നഷ്ടമാകാനിടയുള്ള നായർ വോട്ടുകൾ ബി.ജെ.പിക്ക് ലഭിക്കാൻ സാധ്യത കുറവാണ്. അത് ഏതുവിധേനയും അത് നേടിയെടുക്കാൻ യു.ഡി.എഫ് അണിയറനീക്കങ്ങൾ നടത്തുന്നുണ്ട്. എൻ.എസ്.എസ് സ്വീകരിക്കുന്ന സമദൂരത്തിൽ എൽ.ഡി.എഫും പ്രതീക്ഷ വെച്ചു പുലർത്തുന്നു.
പ്രധാന മുന്നണി സ്ഥാനാർഥികൾ മുസ്ലിംകളായതിൽ സമുദായ വോട്ടുകൾ രാഷ്ട്രീയമായിത്തന്നെ അതത് പെട്ടികളിൽ വീഴുമെന്നാണ് കണക്കുകൂട്ടൽ. വെൽഫെയർ പാർട്ടി നേരത്തേതന്നെ യു.ഡി.എഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. പി.ഡി.പിയും എസ്.ഡി.പി.െഎയും അറിയപ്പെടുന്ന നേതാക്കളെ സ്ഥാനാർഥികളായി അവതരിപ്പിക്കുന്നുണ്ടെങ്കിലും കേഡർ വോട്ടുകൾക്ക് അപ്പുറം അവർക്ക് ലഭിക്കാനുള്ള സാധ്യത വിരളമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.