Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2020 4:15 AM GMT Updated On
date_range 8 Nov 2020 4:15 AM GMTഅമ്പലപ്പാറ പഞ്ചായത്ത് പ്രസിഡൻറും ബ്ലോക്ക് പഞ്ചായത്ത് അംഗവും സി.പി.എം വിട്ടു
text_fieldsbookmark_border
ഒറ്റപ്പാലം: അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. കുഞ്ഞൻ, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് അംഗം ജയൻ മലനാട് എന്നിവർ സി.പി.എം വിട്ടു. പാർട്ടിയുടെ പ്രാഥമികാംഗത്വത്തോടൊപ്പം ചുനങ്ങാട് ലോക്കൽ കമ്മിറ്റിയിൽനിന്നും കുഞ്ഞനും പ്രാഥമികാംഗത്വം ഉൾപ്പെടെ കർഷക സംഘം ഏരിയ കമ്മിറ്റിയിൽനിന്നും രാജിവെച്ചതായി ജയൻ മലനാടും അറിയിച്ചു.
ചുനങ്ങാട് എൽ.സി സെക്രട്ടറിക്ക് ഇരുവരും രാജിക്കത്ത് നൽകി. പാർട്ടി നേതൃത്വത്തിെൻറ പിന്തിരിപ്പൻ നയങ്ങളിൽ പ്രതിഷേധിച്ചും തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള നയപരമായ കാര്യങ്ങളിലുള്ള അഭിപ്രായ വ്യത്യാസവുമാണ് രാജിക്ക് കാരണമെന്ന് കുഞ്ഞൻ പറഞ്ഞു. മറ്റൊരു പാർട്ടിയിൽ ചേരുന്ന കാര്യമുൾപ്പെടെ പിന്നീട് അറിയിക്കുമെന്ന് കുഞ്ഞൻ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story