അമിത് ഷായുടെ പദയാത്ര: കണ്ണൂർ രാഷ്ട്രീയം വീണ്ടും മുൾമുനയിൽ
text_fieldsകണ്ണൂർ: കേരളത്തിൽ കാലൂന്നാനുള്ള ലക്ഷ്യവുമായി ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ നേരിട്ടിറങ്ങുേമ്പാൾ കണ്ണൂർ രാഷ്ട്രീയം വീണ്ടും മുൾമുനയിൽ. ചുവപ്പുകോട്ടയിലെ കാവിപ്പടയോട്ടം കണ്ണൂരിനെ കലുഷിതമാക്കുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ബി.ജെ.പി ദേശീയ അധ്യക്ഷൻ കേരളത്തിൽ നടത്തുന്ന പദയാത്ര കണ്ണൂരിൽ സി.പി.എമ്മിനെ അമ്പരിപ്പിക്കുന്ന പരിപാടിയാക്കാനുള്ള ഒരുക്കങ്ങളാണ് സംഘ്പരിവാർ തയാറാക്കിയിട്ടുള്ളത്.
അതേസമയം, കരുതലോടെ നീങ്ങുകയെന്നതാണ് അമിത് ഷായുെട പദയാത്രയോടുള്ള സി.പി.എം സമീപനം. കണ്ണൂരിെൻറ കലാപ രാഷ്ട്രീയത്തിലെ ബദ്ധവൈരികൾ മുഖാമുഖം വരുേമ്പാൾ ക്രമസമാധാനം പൊലീസിന് വെല്ലുവിളിയാണ്. പദയാത്രയുടെ നാലുദിനം ജില്ലയിൽ പൊലീസ് അതീവ ജാഗ്രതയിലാണ്. ‘ചുവപ്പ്- ജിഹാദി ഭീകരതക്കെതിരെ..’ എന്നതാണ് പദയാത്രയുടെ മുദ്രാവാക്യം. സി.പി.എമ്മിനെ തീവ്രവാദികളോട് സമപ്പെടുത്തിയുള്ള പ്രചാരണമാണ് സംഘ്പരിവാർ ഇതോടെ തുടക്കമിടുന്നത്.
പദയാത്രയുടെ റൂട്ട് മുഖ്യമന്ത്രിയുടെ സ്വന്തം നാട് പിണറായി വഴി തീരുമാനിച്ചതുൾപ്പെടെ ചുവപ്പുകോട്ടയിൽ കടന്നുകയറുകയെന്ന സംഘ്പരിവാർ നയത്തിെൻറ ഭാഗമാണ്. അതേസമയം, പ്രകോപനങ്ങളോട് തൽക്കാലം പ്രതികരിക്കേണ്ടതില്ലെന്ന് സി.പി.എം അണികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കണ്ണൂരിൽ ആർ.എസ്.എസിന് പ്രവർത്തന സ്വാതന്ത്ര്യമില്ലെന്നാണ് സംഘ്പരിവാർ ദേശീയതലത്തിൽ നടത്തിവരുന്ന പ്രചാരണം. അമിത് ഷായുടെ യാത്രക്കിടെ, അനിഷ്ട സംഭവങ്ങളുണ്ടായാൽ അത് സംഘ്പരിവാർ പ്രചാരണത്തിന് ബലം പകരുമെന്ന് സി.പി.എം തിരിച്ചറിയുന്നുണ്ട്.
സി.പി.എം സംയമനത്തിെൻറ സമീപനം സ്വീകരിക്കുന്നതും അതുകൊണ്ടുതന്നെ. പക്ഷേ, പുറമേക്ക് ശാന്തമെങ്കിലും പാർട്ടി ഗ്രാമങ്ങളിൽ അങ്ങനെയല്ല. എന്തും മുന്നിൽക്കണ്ടുള്ള ഒരുക്കങ്ങൾ ഇരുപക്ഷത്തും നടക്കുന്നുണ്ട്. പാർട്ടി കേന്ദ്രങ്ങളിലെ പഴുതില്ലാത്ത പൊലീസ് സുരക്ഷ ഇതിെൻറ ഉദാഹരണമാണ്. നാലുദിവസത്തെ പദയാത്രക്കുശേഷം, അണയാത്ത തീപ്പൊരികൾ ബാക്കിയാകുമെന്ന് ഉറപ്പ്. കേരളത്തെക്കുറിച്ച് ആർ.എസ്.എസ് തലവൻ േമാഹൻ ഭാഗവത് നടത്തിയ നവമി പ്രസംഗത്തിെൻറ ചുവടുപിടിച്ചുള്ള പ്രചാരണമാണ് പദയാത്രയിൽ ഉണ്ടാവുക. കേരളം െഎ.എസ് ഭീകരതാവളമായി മാറിയെന്നും സി.പി.എമ്മും സംസ്ഥാന സർക്കാറുമാണ് ജിഹാദി ഭീകരർക്ക് സംരക്ഷണമൊരുക്കുന്നതെന്നുമുള്ള ആവർത്തിച്ച പ്രചാരണത്തിലൂടെ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.