പഞ്ചാബില്‍ സ്ഥാനാര്‍ഥികളില്‍ ഒമ്പതു ശതമാനം ക്രിമിനല്‍ കേസ് പ്രതികള്‍; 37 ശതമാനം കോടിപതികള്‍
text_fieldsന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ളവരില്‍ 100 പേര്‍ ക്രിമിനല്‍ കേസ് പ്രതികള്‍. എം.എല്‍.എമാരാകാന്‍ ജനവിധി തേടുന്ന ഇവരില്‍ നാലുപേര്‍ കൊലക്കേസില്‍ പ്രതികളാണ്.
11 പേര്‍ക്കെതിരെ വധശ്രമത്തിന് കേസുണ്ട്. അഞ്ചുപേര്‍ സ്ത്രീകള്‍ക്കുനേരെ അതിക്രമം നടത്തിയതിന് കേസ് നേരിടുന്നവരാണ്. മൊത്തം സ്ഥാനാര്‍ഥികളില്‍ ഒമ്പതു ശതമാനം പേര്‍ ചെറുതും വലുതുമായ ക്രിമിനല്‍ കേസില്‍ പ്രതികളാണെന്ന് പഞ്ചാബ് ഇലക്ഷന്‍ വാച്ച്, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്നിവര്‍ പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്ഥാനാര്‍ഥികള്‍ നല്‍കിയ സത്യവാങ്മൂലം പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. സ്ഥാനാര്‍ഥികളില്‍ 37 ശതമാനം പേര്‍, അതായത് 428 പേര്‍ കോടിപതികളാണ്. കോണ്‍ഗ്രസിന്‍െറ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അമരീന്ദര്‍ സിങ്, ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ദു, അകാലിദളിന്‍െറ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍, ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദല്‍ തുടങ്ങിയവരാണ് കോടിപതികളുടെ പട്ടികയില്‍ മുന്നില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.