യുവരാജാക്കൻമാരുടെ അടിതട
text_fieldsൈഹദരാബാദ്: ആന്ധ്രപ്രദേശിൽ ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ ും നടക്കാനിരിക്കെ ജയം ആർക്കെന്നതിനെ ചൊല്ലി ആന്ധ്രയുടെയും തെലങ്കാനയുടെയും മുഖ്യ മന്ത്രിമാരുടെ മക്കൾ തമ്മിൽ വാക്പോര്. ആന്ധ്ര നിയമസഭ തെരഞ്ഞെടുപ്പിൽ ചന്ദ്രബാബു നായ ിഡുവിെൻറ പരാജയം സുനിശ്ചിതമാണെന്ന, ടി.ആർ.എസ് വർക്കിങ് പ്രസിഡൻറും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിെൻറ മകനുമായ കെ.ടി. രാമറാവുവിെൻറ പ്രവചനമാണ് പോരിന് ഇടയാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും വൈ.എസ്.ആർ കോൺഗ്രസ് പ്രസിഡൻറ് ജഗൻ മോഹൻ റെഡ്ഡിയും ചേർന്ന് ചന്ദ്രശേഖര റാവു, ടി.ഡി.പി അധ്യക്ഷനെതിരായി ഗൂഢാലോചന നടത്തുന്നുവെന്നാണ്, രാമറാവുവിെൻറ പ്രസ്താവനക്ക് നായിഡുവിെൻറ മകൻ ലോകേഷ് തിരിച്ചടി നൽകിയത്. ‘‘നായിഡുവിെൻറ പരാജയം ഉറപ്പാണെന്ന് എല്ലാവരും വിധിയെഴുതിക്കഴിഞ്ഞു. ഡൽഹിയിൽ സൃഷ്ടിക്കാൻ ശ്രമിച്ചുെകാണ്ടിരിക്കുന്ന ചലനം അദ്ദേഹത്തിന് ആന്ധ്രയിൽ ഉണ്ടാക്കാൻ കഴിയാത്ത അവസഥയാണ്.
അവിടെ ജഗൻ തൂത്തുവാരും’’ -അണികൾക്കിടയിൽ കെ.ടി.ആർ എന്ന് അറിയപ്പെടുന്ന രാമറാവു പറഞ്ഞു. ഇൗ പ്രസ്താവന വന്ന് മണിക്കൂറുകൾക്കുള്ളിൽ ട്വിറ്ററിൽ തിരിച്ചടിയുമായി ലോകേഷ് രംഗത്തുവരുകയായിരുന്നു. ‘‘ഡൽഹി മോദിയും തെലങ്കാന മോദി കെ.സി.ആറും ആന്ധ്ര മോദി ജഗനും സ്വപ്നത്തിൽ വരെ നായിഡുവിനെ പേടിക്കുകയാണ്. ഒരു നേതാവിനെ പ്രതിരോധിക്കാനാവാതെ മൂവരും ഗൂഢാലോചന നടത്തുകയാണ്.
ക്ഷേമത്തിലും വികസനത്തിലും ആന്ധ്രക്കൊപ്പം എത്താൻ കഴിയാത്തതിന് ഇവിടെ അശാന്തി വിതക്കാനാണ് അവരുടെ ശ്രമം’’ -ലോകേഷിെൻറ ട്വീറ്റിൽ പറയുന്നു. തെരഞ്ഞെടുപ്പു ഫലം വരുേമ്പാൾ കെ.സി.ആറും കൂട്ടരും ദുഃഖിക്കുമെന്നും ലോകേഷ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.