മനസ്സുതുറക്കാതെ ആന്ധ്ര
text_fieldsതെരഞ്ഞെടുപ്പിന് ദിവസങ്ങളേയുള്ളൂവെങ്കിലും മനസ്സു തുറക്കാതെ ആന്ധ്ര. രാജ്യത്തെ തെര ഞ്ഞെടുപ്പിന് തുടക്കംകുറിക്കുന്ന ഏപ്രിൽ 11നാണ് ആന്ധ്രയിൽ നിയമസഭ, ലോക്സഭ വിധിയെ ഴുത്ത്. 175 നിയമസഭ സീറ്റുകളിലേക്കും 25 ലോക്സഭ സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. ഭരണകക്ഷിയായ തെലുഗുദേശം പാർട്ടി(ടി.ഡി.പി) മുഖ്യപ്രതിപക്ഷമായ ജഗൻ മോഹൻ റെഡ്ഡിയ ുടെ വൈ.എസ്.ആർ കോൺഗ്രസ്, നടൻ പവൻ കല്യാണിെൻറ ജനസേവ പാർട്ടി, കോൺഗ്രസ് എന്നിവയാണ് പ്രധാനമായും മത്സരരംഗത്തുള്ളത്. ഇൗ കക്ഷികളെല്ലാംതന്നെ 175 നിയമസഭ സീറ്റുകളിലേക്ക ും മത്സരിക്കുന്നുണ്ട്. ബി.ജെ.പി 100, ബി.എസ്.പി 21, സി.പി.എം, സി.പി.െഎ ഏഴു വീതം സീറ്റുകളിലേക്കും രംഗത്തുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തെലുഗുദേശവും ബി.ജെ.പിയും സഖ്യമായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. 102 സീറ്റ് നേടിയാണ് തെലുഗുദേശം അധികാരത്തിലെത്തിയത്. 15 ലോക്സഭ സീറ്റുകളും നേടി. ബി.ജെ.പിക്ക് ആറു നിയമസഭ സീറ്റും രണ്ട് ലോക്സഭ സീറ്റും ലഭിച്ചു. 67 സീറ്റുകൾ വൈ.എസ്.ആർ കോൺഗ്രസ് നേടി; എട്ടു ലോക്സഭ സീറ്റും. ആന്ധ്ര വിഭജനത്തിനു സഹായിച്ച കോൺഗ്രസ് പച്ചതൊട്ടില്ല. തെലങ്കാനയിലും നേട്ടമുണ്ടാക്കാൻ കോൺഗ്രസിനു കഴിഞ്ഞില്ല. ആന്ധ്രക്ക് പ്രത്യേക പദവി നൽകാമെന്ന വാഗ്ദാനം നടപ്പാക്കാത്തതിനെ ചൊല്ലി സഖ്യം പിരിഞ്ഞ തെലുഗുദേശവും ബി.ജെ.പിയും ഇന്ന് കടുത്ത ശത്രുതയിലാണ്. ഏറെക്കാലം എൻ.ഡി.എയോടു ചേർന്നുനിന്ന ചന്ദ്രബാബു നായിഡു ഇന്ന് കേന്ദ്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താഴെയിറക്കാൻ പ്രതിപക്ഷസഖ്യത്തിനുള്ള കഠിന ശ്രമത്തിലാണ്. എന്നാൽ, ഏതുവിധേനയും നായിഡുവിെന താഴെയിറക്കാനാണ് ബി.ജെ.പിയുടെ ശ്രമം.
അതിന് അടവുനയത്തിലൂടെ വൈ.എസ്.ആർ കോൺഗ്രസുമായി നീക്കുപോക്കും നടത്തുന്നു. നായിഡുവിെൻറ ബദ്ധശത്രുവായ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിെൻറ പിന്തുണയും ഇതിനുണ്ട്. ബി.ജെ.പിക്ക് ലോക്സഭയിൽ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ പിന്തുണ നൽകുമെന്ന് പ്രതീക്ഷിക്കുന്നവരാണ് ഇൗ രണ്ടു കക്ഷികളും.
ജഗനെതിരെ പി.എസ്.പി
പ്രചാരണത്തിൽ ജഗൻ മേൽക്കൈ തുടരവെ മതപ്രചാരകൻ കെ.എ. പോളിെൻറ നേതൃത്വത്തിലുള്ള പ്രജ ശാന്തി പാർട്ടി (പി.എസ്.പി) വൈ.എസ്.ആർ കോൺഗ്രസിന് ഭീഷണിയായി അവതരിച്ചിരിക്കുകയാണ്. പി.എസ്.പിക്ക് ഹെലികോപ്ടറാണ് ചിഹ്നം; ജഗെൻറ പാർട്ടിക്ക് ഫാനും. കോപ്ടറിെൻറ മുകളിലെ പങ്കയും ഫാനും തമ്മിലെ സാമ്യം വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുമോയെന്നാണ് വൈ.എസ്.ആർ കോൺഗ്രസിെൻറ ആശങ്ക. ഇതുകൂടാതെ 35 നിയമസഭ മണ്ഡലങ്ങളിലും നാലു ലോക്സഭ മണ്ഡലങ്ങളിലും വൈ.എസ്.ആർ കോൺഗ്രസ്സ്ഥാനാർഥികളുടെ അതേ പേരിലുള്ള അപരന്മാരെയും കളത്തിലിറക്കിയിരിക്കുകയാണ് പി.എസ്.പി.
തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്) വർക്കിങ് പ്രസിഡൻറ് കെ.ടി. രാമറാവുവുമായി ജഗൻ മോഹൻ റെഡ്ഡിയുടെ കൂടിക്കാഴ്ചക്കെതിരെയും ടി.ഡി.പി രംഗത്തുവന്നിട്ടുണ്ട്. റാവു വഴി ജഗൻ ബി.ജെ.പിയുമായി അടുക്കുകയാണെന്നാണ് ടി.ഡി.പി പ്രചരിപ്പിക്കുന്നത്. ടി.ഡി.പിക്കെതിരെ ജഗൻ മോഹൻ റെഡ്ഡിയുടെ ഏറ്റവും പുതിയ ആയുധം പാർട്ടി നേതാവ് വൈ.എസ്. വിവേകാനന്ദ റെഡ്ഡിയുടെ മരണമാണ്. സ്വാഭാവിക മരണമാണ് ഇതെന്ന് ആദ്യം പറഞ്ഞ ജഗൻ പിന്നീട് ഇതിനു പിന്നിൽ ചന്ദ്രബാബു നായിഡുവാണ് എന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചത് ജഗനുതന്നെ തിരിച്ചടിയായി മാറുകയാണ്. ഒടുവിൽ കേസിെൻറ അന്വേഷണ റിപ്പോർട്ട് പുറത്തുവിടരുതെന്ന ഹൈകോടതിയോടുള്ള ജഗെൻറ അഭ്യർഥന അവരുടെ പാർട്ടിക്കാരെത്തന്നെ സംശയമുനയിലാക്കിയിട്ടുമുണ്ട്.
ഭരണവിരുദ്ധ വോട്ട് ചിതറുമോ?
ആന്ധ്രയിൽ ടി.ഡി.പിക്കെതിരെയുള്ള ശക്തമായ ഭരണവിരുദ്ധവികാരം മുതലാക്കാനാണ് പ്രതിപക്ഷപാർട്ടികളുടെ ശ്രമം. അതേസമയം, ഭരണവിരുദ്ധവോട്ടുകൾ വൈ.എസ്.ആർ കോൺഗ്രസിനും ജനസേന പാർട്ടിക്കും ഇടയിൽ ചിതറുമെന്നും അത് തങ്ങൾക്കുതന്നെ നേട്ടമാകുമെന്നുമാണ് ടി.ഡി.പിയുടെ വിലയിരുത്തൽ. ജനസേന പാർട്ടി ഒടുവിൽ ടി.ഡി.പിയുമായി സഖ്യത്തിലായേക്കാമെന്നും വൈ.എസ്.ആർ കോൺഗ്രസ് കരുതുന്നുണ്ട്.
3.89 കോടി വോട്ടർമാരിൽ ഏകദേശം രണ്ടു കോടി പേർക്ക് 8000 മുതൽ 70,000 രൂപവരെ സർക്കാറിെൻറ ക്ഷേമപദ്ധതിയുടെ ഭാഗമായി ഉടൻ കിട്ടുന്നത് വോട്ടിൽ പ്രതിഫലിക്കുമെന്നാണ് ടി.ഡി.പിയുടെ കണക്കുകൂട്ടൽ. തെരഞ്ഞെടുപ്പ് കമീഷൻ ഇത് ചട്ടലംഘനമായി കണക്കാക്കിയിട്ടില്ല. അതേസമയം, പണം കൈമാറ്റ പദ്ധതി തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ജനങ്ങളെ പാട്ടിലാക്കാനുള്ള തട്ടിപ്പാണെന്നാണ് വൈ.എസ്.ആർ കോൺഗ്രസിെൻറ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.