ആന്ധ്രയിൽ ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും വിജയപ്രതീക്ഷ
text_fieldsഹൈദരാബാദ്: ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടന്ന ആന്ധ്രപ്രദേശിൽ വിജയം ഉറപ്പിച്ച് വൈ.എസ്.ആർ കോൺഗ്രസ്. വിജയപ്രതീഷ ഏറിയതോടെ പാർട്ടി അധ്യക്ഷൻ ജഗ ൻ മോഹൻ റെഡ്ഡി ഹൈദരാബാദിലെ പാർട്ടിയുടെ പ്രധാന ഒാഫിസും ഒൗദ്യോഗിക വസതിയും അമരാവ തിയിലേക്ക് മാറ്റാനുള്ള തായാറെടുപ്പിലാണ്. അതേസമയം, നാലു സർവേ നടത്തിയതിൽനിന്ന്, വ ീണ്ടും അധികാരത്തിൽ തിരിച്ചെത്തുെമന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പാർട്ടി അണികളോട് ഉറപ്പുപറയുന്നു. വോെട്ടണ്ണാൻ ദിവസങ്ങൾമാത്രം ശേഷിക്കെ ആന്ധ്രയുടെ രാഷ്ട്രീയതീരത്തെ ചിത്രമാണിത്.
ഏപ്രിൽ 11നാണ് 25 ലോക്സഭ സീറ്റിലേക്കും 175 അംഗ നിയമസഭയിലേക്കും വോെട്ടടുപ്പ് നടന്നത്. ഭരണകക്ഷിയായ തെലുഗുദേശവും പ്രധാന പ്രതിപക്ഷമായ വൈ.എസ്.ആർ കോൺഗ്രസും തമ്മിലാണ് പ്രധാന പോരാട്ടം. താൻ മുൻകൈയെടുത്ത് നടത്തിയ നാലു സർവേക്കുശേഷമാണ്, തെലുഗുദേശം അധികാരം നിലനിർത്തുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പാർട്ടി നേതാക്കളോട് ഉറപ്പിച്ച് പറയുന്നത്.
നിലവിൽ അമരാവതിയിലെ തടപ്പള്ളി ഭാഗത്ത് ഒരു ഏക്കർ സ്ഥലത്താണ് വൈ.എസ്.ആർ കോൺഗ്രസിെൻറ ഒാഫിസ് ഒരുങ്ങുന്നത്. വേെട്ടണ്ണലിന് മുമ്പായി േമയ് 21ന് ഇവിടെ പ്രവർത്തനം തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ. നിലവിൽ ഹൈദരാബാദിലെ ജൂബിലി ഹിൽസ് ഭാഗത്തുള്ള ജഗൻ മോഹെൻറ വസതിയാണ് പാർട്ടി ഒാഫിസും. ഇവിടെനിന്ന് കമ്പ്യൂട്ടറുകളും ഫർണിച്ചറും അമരാവതിയിലേക്ക് മാറ്റിത്തുടങ്ങി. േമയ് പതിനാറിന് ജഗൻ മോഹൻ പാർട്ടിനേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്.
മാധ്യമങ്ങളുടെ വിലയിരുത്തലിെൻറ അടിസ്ഥാനത്തിൽ ഉറച്ച വിശ്വാസത്തിലാണ് വൈ.എസ്.ആർ കോൺഗ്രസ് നേതാക്കൾ. പാർട്ടിയുടെ മുതിർന്ന നേതാവും രാജ്യസഭാംഗവുമായ വിജയ് സായി റെഡ്ഡി, പാർട്ടിക്ക് 120 സീറ്റുകൾ ലഭിക്കുമെന്ന് അവകാശപ്പെട്ടു. അതിനിടെ വോെട്ടണ്ണലിനുശേഷം പാർട്ടി സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് ചന്ദ്രബാബു നായിഡു പാർട്ടി ജില്ല നേതാക്കളുമായി ചർച്ചതുടങ്ങി. സർവേകളുടെ അടിസ്ഥാനത്തിൽ പാർട്ടിക്ക് 110 നിയമസഭ സീറ്റുകൾ ലഭിക്കുമെന്നാണ് നായിഡു അവകാശപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.