കൊമ്പുകോർത്ത് ആന്ധ്രയും തെലങ്കാനയും
text_fieldsഹൈദരാബാദ്: വോട്ടർമാരുടെ വിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തെ തുടർന്ന് െഎ.ടി കമ് പനിക്കെതിരെ സ്വീകരിച്ച നടപടി ആന്ധ്ര, തെലങ്കാന സർക്കാരുകൾ തമ്മിലുള്ള ഏറ്റുമുട്ടല ാകുന്നു. യിലും വിവാദമാകുന്നു. ഹൈദരാബാദ് ആസ്ഥാനമായ െഎ.ടി ഗ്രിഡ്സ് ഇന്ത്യ പ്രൈവറ് റ് ലിമിറ്റഡ് എന്ന കമ്പനിയാണ് വിവാദങ്ങളുടെ കേന്ദ്ര സ്ഥാനത്തുള്ളത്. ഇൗ കമ്പനിയാണ ് ആന്ധ്ര ഭരിക്കുന്ന തെലുഗുദേശം പാർട്ടിക്ക് (ടി.ഡി.പി) വേണ്ടി ‘സേവമിത്ര’ എന്ന ആപ് വികസിപ്പിച്ചത്. വോട്ടർമാരുമായി സംവദിക്കുകയെന്നതായിരുന്നു ആപ്പിെൻറ ലക്ഷ്യം. എന്നാൽ, ഇതുവഴി ആന്ധ്രയിലെ വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ, അവരുടെ വിശദാംശങ്ങൾ, ആധാർ നമ്പർ തുടങ്ങിയവയൊക്കെ ചോർത്തിയെന്നാണ് ആരോപണം.
വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയാണ് ഇതുസംബന്ധിച്ച് പ്രധാനമായും ആക്ഷേപമുയർത്തിയത്. സുപ്രീംകോടതി മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായി സമ്പാദിച്ച വിവരങ്ങൾ തെരഞ്ഞെടുപ്പുകളിൽ തെലുഗുദേശം ഉപയോഗിക്കുമെന്നാണ് എതിരാളികളുടെ ആശങ്ക. വിവരങ്ങൾ പരിശോധിച്ചശേഷം നിരവധി വോട്ടർമാരുടെ പേരുകൾ പട്ടികയിൽനിന്ന് ടി.ഡി.പി നീക്കിയതായും പരാതിയുണ്ട്.
പരാതിയെ തുടർന്ന് കമ്പനിക്കെതിരെ തെലങ്കാനയിലെ സൈബറാബാദ് പൊലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി കമ്പനിയുടെ കുകത്പള്ളിയിലെ ഒാഫിസിൽ പൊലീസ് റെയ്ഡിനെത്തി. റെയ്ഡ് ഞായറാഴ്ചയും തുടർന്നു. പരിശോധന സമയത്ത് ആന്ധ്ര പൊലീസും സ്ഥലത്തെത്തിയെങ്കിലും വളപ്പിലേക്ക് കടക്കാൻപോലും അനുമതി ലഭിച്ചില്ല. തെലങ്കാന പൊലീസും വൈ.എസ്.ആർ കോൺഗ്രസ് പ്രവർത്തകരുമാണ് തടഞ്ഞതെന്ന് ആന്ധ്ര പൊലീസ് വൃത്തങ്ങൾ പറഞ്ഞു. കമ്പനിയിലെ ഉദ്യോഗസ്ഥ പ്രമുഖൻ സുദർശനനെ കാണാനില്ലെന്ന പരാതി അന്വേഷിക്കാനാണ് തങ്ങളെത്തിയതെന്നും അവർ കൂട്ടിച്ചേർത്തു. ഇതിനിടെ ഒാഫിസിലെ കമ്പ്യൂട്ടറുകളും പ്രധാന രേഖകളും സൈബറാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തു.
ആന്ധ്രയിലെ തങ്ങളുടെ പ്രവർത്തകരുടെ വിവരങ്ങൾ ചോർത്താനുള്ള വൈ.എസ്.ആർ കോൺഗ്രസിെൻറയും തെലങ്കാന രാഷ്ട്ര സമിതിയുടെയും ഗൂഢാലോചനയുടെ ഭാഗമാണിതെന്നാണ് ടി.ഡി.പി ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.