തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സർക്കാർ ശ്രമം -അനിൽ അക്കര എം.എൽ.എ
text_fieldsവടക്കാഞ്ചേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന ്നുവെന്ന് അനിൽ അക്കര എം.എൽ.എ. ഇപ്പോഴത്തെ സംഭവവികാസങ്ങൾ അതാണ് തെളിയിക്കുന്നതെന്നും എം.എൽ.എ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.
പ്രതിപക്ഷം ആവർത്തിച്ചാവർത്തിച്ച് പറഞ്ഞത് സർക്കാർ പുച്ഛത്തോടെയാണ് കണ്ടത്. ഗവർണർ ഓഡിനൻസ് തള്ളിയതിന് പറയുന്ന കാരണങ്ങൾ രാഷ്ട്രീയമാണ്. എന്നാൽ, മന്ത്രിസഭ പാസാക്കിയ ഓർഡിനൻസ് നിയമപരമായി നിലനിൽക്കുന്നതല്ല. വാർഡ് വിഭജനം സംബന്ധിച്ച ഓഡിനൻസ് പാസാകാത്ത സാഹചര്യത്തിൽ ഇനി വോട്ടർ പട്ടിക പുതുക്കുന്നതിലും പ്രസക്തിയില്ല.
ഇത് സർക്കാർ മനപ്പൂർവം ഉണ്ടാക്കുന്ന വിവാദമാണ്. വാർഡുകൾ വിഭജിക്കുന്നതും വോട്ടർ പട്ടിക പുതുക്കുന്നതും കേരളത്തിൽ പുതിയ കാര്യമല്ല. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടത്താൻ പിണറായി സർക്കാറിന് താൽപര്യമില്ല. ഗവർണർ ഒപ്പിട്ടാലും നിയമപരമായി നിലനിൽക്കാത്ത ഓഡിനൻസും 2015ലെ വോട്ടർ പട്ടികയും എല്ലാം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വേണ്ടി മാത്രമാണെന്നും അനിൽ അക്കര എം.എൽ.എ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.