എ.െഎ.എ.ഡി.എം.കെ ചിഹ്നം; തന്റെ വാദം കേൾക്കണമെന്ന് ദിനകരൻ
text_fieldsന്യൂഡൽഹി: എ.െഎ.എ.ഡി.എം.കെയുടെ തെരെഞ്ഞടുപ്പ് ചിഹ്നവുമായി ബന്ധപ്പെട്ട തർക്കത്തിൽ തീരുമാനമെടുക്കുംമുമ്പ് തെൻറ വാദം കേൾക്കണമെന്ന ആവശ്യവുമായി വിമതനേതാവ് ടി.ടി.വി. ദിനകരൻ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും എതിരാളിയായിരുന്ന ഒ. പന്നീർസെൽവവും െഎക്യപ്പെട്ട സാഹചര്യത്തിലാണ് ദിനകരൻ കമീഷനെ സമീപിച്ചത്. ജയിലിൽ കഴിയുന്ന പാർട്ടി നേതാവ് ശശികലയുടെ സഹോദരീപുത്രനാണ് ഇദ്ദേഹം.
എ.െഎ.എ.ഡി.എം.കെ വിഭാഗങ്ങളുടെ ലയനത്തോടെ ശശികലക്കും ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ദിനകരനും പാർട്ടിയിൽ ഒരു പങ്കും ഇെല്ലന്ന് പളനിസാമിയും പന്നീർസെൽവവും വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലക്കുവേണ്ടിയുള്ള കേസിൽ ജനറൽ സെക്രട്ടറിെയന്ന നിലയിൽ ശശികലയാണ് പ്രധാന എതിർകക്ഷി.
പാർട്ടിയിലെ രണ്ടുവിഭാഗങ്ങളും രണ്ടില തെരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കുന്നത് ഇടക്കാല ഉത്തരവിലൂടെ കഴിഞ്ഞ മാർച്ചിൽ ഇലക്ഷൻ കമീഷൻ തടഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.