രാജ്യത്തെ വിഭജിക്കാൻ ശ്രമിച്ചവർ ക്രിമിനലുകൾ; നെഹ്റുവിനെതിരെ പ്രഗ്യാസിങ്
text_fieldsഭോപ്പാൽ: രാജ്യത്തെ വിഭജിക്കാൻ ശ്രമിച്ചവർ ആരായാലും അവർ ക്രിമിനലുകളാണെന്ന് ബി.ജെ.പി എം.പി പ്രഗ്യാസിങ് ഠാക്കൂർ. ആർട്ടിക്കിൾ 370ലൂടെ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയ ജവഹർലാൽ നെഹ്റു ക്രിമിനലാണെന്ന് ബി.ജെ.പി നേതാവും മധ്യപ്ര ദേശ് മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാന്‍ പ്രസ്താവിച്ചിരുന്നു. ഇതിനെ പിന്തുണച്ചാണ് പ്രഗ്യാസിങ് ഠാക് കൂർ വിവാദ പ്രസ്താവന നടത്തിയത്.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ എതിർക്കുന്നവർ ദേശസ്നേഹികളല്ല. 370 റദ്ദാക്കിയതിനെ അനുകൂലിക്കുന്നവർ ദേശാഭിമാനികളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും ആഭ്യന്തരമന്ത്രി അമിത് ഷായെക്കുറിച്ചും അഭിമാനം കൊള്ളുന്നവരും ദേശാഭിമാനികളാണ് -പ്രഗ്യാസിങ് പറഞ്ഞു.
പാകിസ്താനുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 നടപ്പിലാക്കുകയും ചെയ്ത കുറ്റങ്ങളാണ് നെഹ്‌റു ചെയ്തതെന്ന് ശിവരാജ് സിങ് ചൗഹാൻ നേരത്തെ പറഞ്ഞിരുന്നു. നിർണായക സമയത്ത് വെടിനിർത്തൽ പ്രഖ്യാപിച്ചത് നെഹ്റുവാണ്. കശ്മീരിലെ മൂന്നിലൊന്ന് ഭാഗം പാകിസ്താന്‍ കൈവശപ്പെടുത്തി. കുറച്ച് ദിവസത്തേക്ക് വെടിനിര്‍ത്തല്‍ ഇല്ലായിരുന്നുവെങ്കില്‍, കശ്മീര്‍ മുഴുവന്‍ നമ്മുടേതായിരുന്നേനെയെന്നും ചൗഹാൻ പറഞ്ഞിരുന്നു.
ശിവരാജ് സിങ് ചൗഹാന് മറുപടിയുമായി കോൺഗ്രസ് നേതാവ് ദിഗ് വിജയ സിങ് രംഗത്തെത്തിയിരുന്നു. നെഹ്റുവിന്‍റെ കാൽക്കീഴിലെ പൊടി പോലുമല്ല ശിവരാജ് സിങ്ങെന്നാണ് ദിഗ് വിജയ സിങ് തിരിച്ചടിച്ചത്.
പ്രഗ്യാസിങ് ഠാക്കൂറിന്‍റെ പ്രസ്താവനയെയും കോൺഗ്രസ് അപലപിച്ചു. പ്രഗ്യാസിങ്ങിന്‍റെ ചരിത്രം എല്ലാവർക്കും അറിയുന്നതാണ്. അവർക്കുള്ളിലുള്ള ഗോഡ്സെ ആണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന് കോൺഗ്രസ് നേതാവ് ശോഭ ഓസ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.