എ.പി അബ്ദുല്ലക്കുട്ടി ബി.ജെ.പി ഉപാധ്യക്ഷൻ
text_fieldsതിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ മുന്‍ എം.എൽ.എയും എം.പിയുമായ എ.പി. അബ്ദുല്ലക്കുട്ടിയെ ബി.ജെ. പി സംസ്ഥാന ഉപാധ്യക്ഷനായും എ.ഐ.എസ്.എഫ് മുന്‍ സംസ്ഥാന ഉപാധ്യക്ഷനും എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറിയുമായ കെ.എ. ബ ാഹുലേയനെ സംസ്ഥാന സെക്രട്ടറിയായും നിയമിച്ചു. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരന്‍പിള്ളയാണ് ഇക്കാര്യം വാർത്തസേ മ്മളനത്തിൽ അറിയിച്ചത്. കേന്ദ്രകമ്മിറ്റിയുടെ പ്രത്യേക അനുമതിയോടെയാണ് രണ്ടുപേരെയും സംസ്ഥാന കമ്മിറ്റിയിലേക്ക് നിയമിച്ചത്.
എക്‌സിറ്റ്‌പോൾ ഫലങ്ങൾ തള്ളിക്കളയുന്നു -ബി.ജെ.പി
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് പുറത്തുവന്ന എക്‌സിറ്റ്‌പോൾ ഫലങ്ങളെ പാര്‍ട്ടി തള്ളിക്കളയുകയാണെന്നും ബി.ജെ.പിയുടെ വീര്യം കെടുത്താനുള്ള ശ്രമം മാത്രമാണിതെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.എസ്. ശ്രീധരൻപിള്ള വാർത്തസമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വിവിധ മതന്യൂനപക്ഷങ്ങളിൽപെട്ടവര്‍ പിന്തുണയ്ക്കാനായി രംഗത്തുവന്നത് പാര്‍ട്ടിക്ക് അഭിമാനകരമായ നേട്ടമാണ്. ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളില്‍നിന്ന് ശുഭകരമായ റിപ്പോര്‍ട്ടാണ് തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കും. ജമാഅത്തെ ഇസ്ലാമിയുടെ സംഘടനയായ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ യു.ഡി.എഫിനും എസ്.ഡി.പി.ഐയുടെ പിന്തുണ എൽ.ഡി.എഫിനും ലഭിച്ചെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ കെ. മുരളീധരന്‍ പറഞ്ഞതനുസരിച്ചാണെങ്കില്‍ തത്ത്വദീക്ഷയില്ലാത്ത നിലപാടാണ് ഇരുകക്ഷികളും തെരഞ്ഞെടുപ്പില്‍ സ്വീകരിച്ചത്.
ശക്തമായ മഴയെതുടര്‍ന്ന് പോളിങ് കുറഞ്ഞിട്ടുണ്ട്. എന്നാൽ, ബി.ജെ.പി വോട്ടുകള്‍ കിട്ടാതെ പോയിട്ടില്ല. ബി.ജെ.പി വോട്ടുകളെല്ലാം കൃത്യമായി പോള്‍ ചെയ്തെന്നാണ് തനിക്ക് മണ്ഡലം കമ്മിറ്റികളില്‍ നിന്ന് കിട്ടിയ വിവരമെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.