എൻ.ഡി.എയിൽ ഉടക്കുമായി അപ്നാദൾ; പുതിയ സഖ്യങ്ങൾ തേടി ബി.ജെ.പി
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ, ബി.ജെ.പി നയിക്കുന്ന എൻ. ഡി.എയിൽ കൂടുതൽ ഉരുൾപൊട്ടലുകൾ. ഉത്തർപ്രദേശിൽനിന്നുള്ള സഖ്യകക്ഷി അപ്നാദൾ ആ ണ് പുതുതായി ബി.ജെ.പിക്കെതിരെ രംഗത്തുവന്നത്. ബി.ജെ.പി സഖ്യകക്ഷി മര്യാദ പാലിക്കണമെന് നും നിയമസഭ തെരഞ്ഞെടുപ്പുകളിലെ നഷ്ടങ്ങളിൽനിന്ന് പാഠം പഠിക്കണമെന്നും അപ്നാ ദൾ ആവശ്യപ്പെട്ടു. യു.പിയിൽ സമാജ്വാദി പാർട്ടിയും ബി.എസ്.പിയും സഖ്യമുണ്ടാക്കുന്നത ് എൻ.ഡി.എക്ക് വലിയ വെല്ലുവിളിയാണെന്ന് പാർട്ടി നേതാവ് അനുപ്രിയ പേട്ടൽ പറഞ്ഞു. മാനവശേഷി വികസന സഹമന്ത്രി അനുപ്രിയ പേട്ടൽ അപ്നാദളിെൻറ കേന്ദ്രമന്ത്രിയാണ്.
ബിഹാറിൽ അർഹമായ സീറ്റു കിട്ടില്ലെന്ന് വന്നതോടെ രാഷ്ട്രീയ ലോക്സമത പാർട്ടി നേതാവ് ഉപേന്ദ്ര കുശ്വാഹ കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ച് യു.പി.എ സഖ്യത്തിൽ ചേർന്നതിനു തൊട്ടുപിന്നാലെയാണ് പുതിയ സംഭവം. എന്നാൽ, ചില തെറ്റിദ്ധാരണകളാണ് അപ്നാദളിനുള്ളതെന്നാണ് ബി.ജെ.പി നേതാക്കളുടെ വിശദീകരണം.
ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അർഹമായ സീറ്റ് മത്സരിക്കാൻ നൽകില്ലെന്ന ആശങ്കയുണ്ട് അപ്നാദളിന്. അപ്നാദളിന് രണ്ട് എം.പിമാരും ഒമ്പത് എം.എൽ.എമാരുമുണ്ട്. യു.പിയിൽ യോഗി ആദിത്യനാഥ് സർക്കാർ അപ്നാദളിന് മതിയായ പരിഗണന നൽകാത്തതും അവരുടെ അമർഷത്തിന് കാരണമാണ്. യോഗി പെങ്കടുത്ത ഏതാനും ഉദ്ഘാടന പരിപാടികളിൽനിന്ന് അപ്നാദൾ നേതാക്കൾ വിട്ടുനിന്നിരുന്നു.
ടി.ഡി.പി, പി.ഡി.പി, ആർ.എൽ.എസ്.പി എന്നിങ്ങനെ സഖ്യകക്ഷികൾ പൊഴിയുകയും ശിവസേനയും മറ്റും സഖ്യത്തിൽ നിന്നുകൊണ്ടുതന്നെ ബി.ജെ.പിയോട് പോരടിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ കൂടുതൽ സഖ്യകക്ഷികളെ തേടാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. തെക്കേന്ത്യയിൽനിന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നും പുതിയ സഖ്യകക്ഷികളെ കിട്ടുമോ എന്ന അന്വേഷണത്തിലാണ് ബി.ജെ.പി.
തമിഴ്നാട്ടിൽ എ.െഎ.എ.ഡി.എം.കെ, പുതിയ പാർട്ടിയുണ്ടാക്കിയ രജനീകാന്ത് എന്നിവരെ ഒപ്പംകൂട്ടാനുള്ള ശ്രമം ബി.െജ.പി നടത്തുന്നതായി പാർട്ടി ജനറൽ സെക്രട്ടറിയും ആർ.എസ്.എസ് നേതാവുമായ രാം മാധവ് സൂചിപ്പിച്ചു. കഴിയുന്നത്ര വിട്ടുവീഴ്ച ചെയ്തും പരമാവധി പേരെ ഉൾക്കൊണ്ടു മുന്നോട്ടു പോകുന്നതുമാണ് സഖ്യകക്ഷി രാഷ്ട്രീയമെന്നും, അതിന് ബി.െജ.പി തയാറാണെന്നും ചാനൽ അഭിമുഖത്തിൽ രാം മാധവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.