ഡൽഹിക്ക് പിന്നാലെ പഞ്ചാബിലും ലോക്സഭയിലേക്ക് ആപ് ഒറ്റക്ക്
text_fieldsന്യൂഡൽഹി: ലോക്സഭ തെരെഞ്ഞടുപ്പിൽ ഡൽഹിക്ക് പിന്നാലെ പഞ്ചാബിലും ഒറ്റക്ക് മത്സരിക്കാൻ ആം ആദ്മി പാർട്ടി (ആപ്) തീരുമാനം. പഞ്ചാബിലെ 13 ലോക്സഭ മണ്ഡലങ്ങളിൽ ആരോടും സഖ്യത്തിനില്ലെന്ന് പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
ആം ആദ്മി പാർട്ടി എം.എൽ.എമാരുടെ േയാഗത്തിലാണ് കെജ്രിവാൾ ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് കോൺഗ്രസ് ഭരണം എല്ലാ മേഖലയിലും പരാജയമാണ്. മുഖ്യമന്ത്രി അമരീന്ദർ സിങ് എല്ലാ കുടുംബത്തിലും ഒരാൾക്ക് സർക്കാർ േജാലി വാഗ്ദാനം ചെയ്തു. കൂടാെത, തൊഴിൽരഹിത അലവൻസ്, സാമൂഹിക സുരക്ഷ പെൻഷൻ, കാർഷികകടം എഴുതിത്തള്ളൽ തുടങ്ങിയവ പ്രഖ്യാപിച്ചു. എന്നാൽ, ഒന്നും നിറവേറ്റാൻ ആയില്ല. അങ്ങനെയുള്ള പാർട്ടിയോട് സഖ്യം ചേരേണ്ടതില്ല എന്നാണ് തീരുമാനമെന്നും കെജ്രിവാൾ പറഞ്ഞു. നിലവിൽ, പഞ്ചാബിൽനിന്നും ആം ആദ്മി പാർട്ടിക്ക് നാല് ലോക്സഭ അംഗങ്ങളാണുള്ളത്.
ഡൽഹിയിലെ ഏഴ് മണ്ഡലങ്ങളിലും ഒറ്റക്ക് മത്സരിക്കുമെന്ന് നേരത്തേ കെജ്രിവാളും ഉപമുഖ്യമന്തി മനീഷ് സിസോദിയയും വ്യക്തമാക്കിയിരുന്നു. ഡൽഹിയിൽ നാല് സീറ്റുകളിൽ ആം ആദ്മി പാർട്ടിയും മൂന്ന് സീറ്റുകളിൽ കോൺഗ്രസും സഖ്യമായി മത്സരിക്കുമെന്ന് ആദ്യഘട്ടത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, പിന്നീട് ഇതുസംബന്ധിച്ച് ചർച്ചകളുണ്ടായില്ലെന്നും സഖ്യം ചേരാനിെല്ലന്നും കെജ്രിവാളും മനീഷ് സിസോദിയയും വ്യക്തമാക്കുകയായിരുന്നു. സഖ്യത്തിനില്ലെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അജയ് മാക്കനും പിന്നീട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.