ഒരാൾക്ക് ഒരു പദവി തന്നെ; ലീഗ് ഭരണഘടന ഭേദഗതിക്ക് അംഗീകാരം
text_fieldsകോഴിക്കോട്: മുസ്ലിം ലീഗ് ഭരണഘടനാഭേദഗതിക്ക് സംസ്ഥാന കൗൺസിലിന്റെ അംഗീകാരം. നേരത്തെ ഭരണഘടനാഭേദഗതി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിശ്ചയിച്ച കമ്മിറ്റിയുടെ ശിപാർശകൾക്ക് പ്രവർത്തകസമിതി അംഗീകാരം നൽകിയിരുന്നു. തുടർന്നാണ് സംസ്ഥാന കൗൺസിൽ വിളിച്ച് അംഗങ്ങളുടെ അംഗീകാരം വാങ്ങിയത്. ഏകകണ്ഠമായാണ് കൗൺസിൽ ഭേദഗതി നിർദേശം അംഗീകരിച്ചത്.
ഇതനുസരിച്ച് പാർട്ടിക്ക് ഇനി 21 അംഗ സെക്രട്ടേറിയറ്റും അച്ചടക്കസമിതിയുമുണ്ടാകും. ഒരാൾക്ക് ഒരു പദവി കാര്യത്തിൽ നേരത്തെയുള്ള തീരുമാനം കർശനമായി നടപ്പാക്കാനും തീരുമാനിച്ചു.
പാർട്ടി നിലപാട് പറയുമ്പോൾ നേതാക്കൾക്ക് ആശയക്കുഴപ്പം ഉണ്ടാകരുതെന്ന് കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. നേതാക്കൾ പാർട്ടിയുടെ നിലപാട് വ്യക്തമാക്കുന്നത് ഏകസ്വരത്തിലായിരിക്കണം. അഭിപ്രായങ്ങൾ വ്യാഖ്യാനങ്ങൾക്ക് ഇടനൽകുന്ന തരത്തിലാവരുത്. അണികൾ തമ്മിൽ സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടാവരുത്. പ്രവർത്തകരെ വേദനിപ്പിക്കരുത്. സംഘടനക്കുള്ളിൽ ഐക്യമുണ്ടാവണം -സാദിഖലി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.