2019ലെ തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിെൻറ അവസാനത്തെ ബസ് -അരുൺ ഷൂറി
text_fields2019ൽ വീണ്ടും നരേന്ദ്ര മോദി അധികാരത്തിലേറുകയാണെങ്കിൽ രാജ്യത്തെ ജനാധിപത്യാവകാശങ്ങളുടെയും സ്വതന്ത്രമായ തെരഞ്ഞെടുപ്പിെൻറയും അഭിപ്രായ സ്വാതന്ത്ര്യത്തിെൻറയും അവസാനമായിരിക്കുമെന്ന് ബി.ജെ.പിയുടെ മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന പത്രപ്രവർത്തകനുമായ അരുൺ ഷൂറി. വരുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ എല്ലാ മണ്ഡലങ്ങളിലും ഒരൊറ്റ പൊതു സ്ഥാനാർത്ഥിയെ നിർത്തി മത്സരിപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി പ്രതിജ്ഞ ചെയ്യണമെന്നും അരുൺ ഷൂറി ആവശ്യപ്പെട്ടു. പ്രമുഖ വെബ് സൈറ്റായ ‘ദ വയർ’ സംഘടിപ്പിച്ച ചർച്ചയിൽ പെങ്കടുക്കവെയാണ് ബി.ജെ.പിയുെട മുൻ സഹയാത്രികനായ അരുൺ ഷൂറി തെൻറ അഭിപ്രായം തുറന്നു പ്രകടിപ്പിച്ചത്. മുതിർന്ന മാധ്യമ പ്രവർത്തകൻ കരൺ ഥാപ്പറാണ് നിറഞ്ഞ സദസ്സിനു മുമ്പിൽ അരുൺ ഷൂറിയുമായി അഭിമുഖം നടത്തിയത്. വാജ്പേയ് മന്ത്രിസഭയിൽ വാർത്ത വിതരണ പ്രക്ഷേപണ വകുപ്പ് കൈകാര്യം ചെയ്തിരുന്നത് അരുൺ ഷൂറിയായിരുന്നു.
മോദിക്കെതിരായി അണിനിരത്താൻ പ്രതിപക്ഷത്ത് ആരുമില്ല എന്നതും, പകരക്കാരനില്ലാത്ത നേതാവാണ് മോദി എന്നതും തെറ്റായ ഒരു വിശ്വാസം മാത്രമാണ്. ചിലർ ചോദിക്കുന്നത് രാഹുൽ ഗാന്ധിയാണോ പകരക്കാരൻ, അതോ മമതാ ബാനർജിയോ..? എന്നാൽ അവർ മറന്നുപോകുന്നത് 1977ൽ ആരായിരുന്നു ഇന്ദിരാ ഗാന്ധിക്ക് ബദൽ എന്ന ചരിത്രമാണ്. ജഗ്ജീവൻ റാമോ, എച്.എൻ. ബഹുഗുണയോ, ചരൺ സിേങാ അതോ മൊറാർജി ദേശായി ആയിരുന്നോ ഇന്ദിരാഗാന്ധിക്ക് പകരമായി വന്നത്..?
അടുത്തിടെ അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പെയിയെ ചിലർ നെഹ്റുവിനോട് ഉപമിക്കാറുണ്ട്. 2004ൽ അദ്ദേഹത്തിന് പകരം വന്നത് ആരായിരുന്നു...? സോണിയ ഗാന്ധിയായിരുന്നോ..? ചിത്രത്തിൽ പോലുമില്ലാതിരുന്ന മൻമോഹൻ സിങ്ങാണ് പ്രധാനമന്ത്രിയായത്. പ്രശ്നങ്ങൾ പരിഹരിക്കാൻ നേതാക്കന്മാർക്ക് കഴിയാതാവുമ്പോൾ ജനങ്ങൾക്ക് അവരുടെതായ വഴിയുണ്ടെന്ന് മുൻ പ്രധാനമന്ത്രി ചന്ദ്രശേഖരൻ പറഞ്ഞത് അരുൺ ഷൂറി ഉദ്ധരിച്ചു. അത് വെറുമൊരു അടിയായിരിക്കില്ല, കനത്ത ആഘാതമായിരിക്കുമെന്നും ഷൂറി പറഞ്ഞു.
പ്രതിപക്ഷത്തോടുള്ള നിർദേശമെന്താണ് എന്ന കരൺ ഥാപ്പറിെൻറ ചോദ്യത്തോട് ഷൂറി പ്രതികരിച്ചതിങ്ങനെ..
‘പഴയ വാദങ്ങളും തർക്കങ്ങളും ശത്രുതയുമൊക്കെ തൽക്കാലം ഉപേക്ഷിക്കുക. എല്ലാ മണ്ഡലത്തിലും ബി.ജെ.പിക്കെതിരെ പൊതു സ്ഥാനാർത്ഥികളെ നിർത്തുക... കഴിഞ്ഞതൊക്കെ മറക്കുക. ഇതൊരു പ്രത്യേക സന്ദർഭമാണ്. രാജ്യം മാത്രമല്ല നാശത്തിലേക്ക് നീങ്ങുന്നത്, നിങ്ങൾ ഒാരോരുത്തരുമാണെന്ന് തിരിച്ചറിയണം. നിതീഷ് കുമാറും നവീൻപട്നായിക്കും പോലുള്ള നേതാക്കൾ തിരിച്ചറിയണം നിങ്ങളെ ഉപയോഗിച്ചു കഴിയുന്ന അതേ നിമിഷം തന്നെ മോദി നിങ്ങളെ ഇല്ലാതാക്കുമെന്ന്. കഴിഞ്ഞതൊക്കെ മറക്കുക. ഞാൻ പറയുന്നു ഭാവിയെക്കുറിച്ചും മറന്നേക്കുക.. ഇന്ന് ആർക്കൊപ്പം ആർക്കെതിരെ നിൽക്കണം എന്നു മാത്രം ഒാർക്കുക..’ അരുൺ ഷൂറി എടുത്തു പറഞ്ഞു.
വരുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയാണ് ജയിക്കുന്നതെങ്കിൽ അത് അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കുമെന്ന് ഒാർക്കുക. പ്രതിപക്ഷ പാർട്ടികൾ ഒാർക്കേണ്ട രണ്ട് നമ്പറുകളുണ്ട്. 31, 69. ജനപ്രീതിയുടെ പാരമ്യത്തിൽ നിന്ന സമയത്ത് മോദി നേടിയത് വെറും 31 ശതമാനം വോട്ടാണ്. അതേസമയം, പ്രതിപക്ഷ കക്ഷികൾക്കെല്ലാം കൂടി കിട്ടിയത് 69 ശതമാനമാണെന്ന് മറക്കരുത്. 2014ലെ ജനപ്രീതി ഇപ്പോൾ മോദിക്കില്ലെന്നുകൂടി ഒാർക്കണമെന്നും അരുൺ ഷൂറി മുന്നറിയിപ്പ് നൽകി.
മറ്റൊരു കണക്കു കൂടി ഒാർമയിൽ വെക്കുക. മോദി നേടിയ 90 ശതമാനം സീറ്റുകളും മൂന്നു സംസ്ഥാനങ്ങളിൽനിന്നാണ്. ഉത്തർ പ്രദേശ്, ബിഹാർ, മഹാരാഷ്ട്ര. ഇൗ മൂന്നു സംസ്ഥാനങ്ങളിൽ പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി നിന്നാൽ മോദിക്ക് ജയിക്കാനാവില്ല.
രാഹുൽ ഗാന്ധി തന്നെ ഫോണിൽ വിളിച്ചില്ലെന്ന കാരണത്താൽ രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്ന അരവിന്ദ് കെജ്രിവാളിനെ അരുൺ ഷൂരി കളിയാക്കി. കളി പറഞ്ഞിരിക്കേണ്ട നേരമല്ലിതെന്ന് ഒാർമ വേണമെന്ന് അദ്ദേഹം ഉണർത്തി.
മോദി പരാജയപ്പെട്ടാലും പകരം വരുന്നത് അഴിമതിക്കാരായ പഴയ നേതാക്കന്മാർ തന്നെ ആയിരിക്കില്ലേ എന്ന സദസ്സിെൻറ ചോദ്യത്തെ ‘‘നിങ്ങൾ പുറപ്പെട്ട കപ്പലിെൻറ വഴിയിൽ കൊടുങ്കാറ്റടിച്ചാൽ, പുറപ്പെട്ട അതേ തീരത്തേക്കു തന്നെ മടങ്ങാൻ നിങ്ങൾ കപ്പിത്താേനാട് പറയില്ലേ..’’ എന്ന പഴയൊരു ഉർദു കവിതാ ശകലം ഉദ്ധരിച്ചാണ് ഷൂറി നേരിട്ടത്.
ജിഗ്നേഷ് മേവാനി, കനയ്യ കുമാർ, അൽപേഷ് താക്കൂർ, ഹർദിക് പേട്ടൽ തുടങ്ങിയവരൊക്കെ ഭാവി നേതാക്കന്മാരാണെന്ന് ഷൂറി ചൂണ്ടിക്കാട്ടി.
താരതമ്യേന അഴിമതി രഹിതമാണ് മോദി സർക്കാർ എന്നൊരു ധാരണയുണ്ടല്ലോ എന്ന ഥാപ്പറുടെ ചോദ്യത്തിന് റഫേൽ വിമാന ഇടപാട് സൂക്ഷിച്ചു നോക്കാനായിരുന്നു ഷൂറിയുടെ മറുപടി. ഇന്ത്യൻ മാധ്യമങ്ങളുടെ പരാജയമാണ് റഫേൽ ഇടപാടിലെ പിന്നാമ്പുറ കഥകൾ പുറത്തുവരാത്തത്. അഴിമതി എന്നാൽ വെറും പണത്തിെൻറ ഇടപാട് മാത്രമല്ല, നീതിന്യായത്തിലും ചരിത്രത്തിലും സമൂഹത്തിലും ആശയങ്ങളിലുമൊക്കെ നടത്തുന്ന അഴിമതികളുണ്ടെന്നും അതൊന്നും കാണാതെ പോവുകയാണെന്നും ഷൂറി പറഞ്ഞു.
അമിത് ഷായ്ക്കും മോദിക്കും മുന്നിൽ നിന്ന് സംസാരിക്കാൻ പോലും ബി.ജെ.പി നേതാക്കന്മാർക്ക് ഭയമാണെന്നും ഷൂറി കൂട്ടിച്ചേർത്തു. യഥാർത്ഥ പ്രശ്നങ്ങളിൽനിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തത്. 2002- 2014 കാലത്ത് ഗുജറാത്തിൽ ചെയ്തതും ഇതുതന്നെയായിരുന്നു. മോദിയെ കൊല്ലാൻ വരുന്നുവെന്ന പേരിൽ നിരവധി പേരെയാണ് ജയിലിലാക്കിയത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മോദിയും അമിത് ഷായും കളിക്കുന്ന നാടകമാണിതെന്നും അരുൺ ഷൂറി എടുത്തു പറഞ്ഞു.
(കടപ്പാട്: ദ വയർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.