അസമില്‍ അജ്മലിന് ഇതെന്തു പറ്റി ?
text_fieldsന്യൂ നപക്ഷ രാഷ്ട്രീയത്തിെൻറ വിജയകരമായ പരീക്ഷണമെന്ന് ഒരുകാലത്ത് വാഴ്ത്തപ്പെ ട്ട ആള് ഇന്ത്യ യുനൈറ്റഡ് ഡമോക്രാറ്റിക് ഫ്രൻറിന് (എ.ഐ.യു.ഡി.എഫ്) ഇതെന്തുപറ്റി? അത്തര്‍ വ്യവസായിയും ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദിലെ ഒരു ഗ്രൂപ്പിെൻറ നേതാവുമായ മൗലാന ബദ്റു ദ്ദീന്‍ അജ്മല്‍ ശരിക്കും ആര്‍ക്കൊപ്പമാണ് ഇത്തവണ? അസമിലെ തെരഞ്ഞെടുപ്പ് ചര്‍ച്ചകളില ് ഇന്ന് ഇതാണ് സജീവ ചര്‍ച്ചാവിഷയങ്ങളിലൊന്ന്. ഗുവാഹതി സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം തലവൻ ധ്രുബപ്രതിം ശര്‍മയെ കണ്ടപ്പോള്‍ അദ്ദേഹത്തിന് പറയാനുള്ളതും മ റ്റൊന്നായിരുന്നില്ല. എ.ഐ.യു.ഡി.എഫ് നേതാവ് ബദ്റുദ്ദീന്‍ അജ്മലും കോണ്‍ഗ്രസില്‍നിന്ന് കൂറുമാറിയ ബി.ജെ.പി നേതാവ് ഹേമന്ത ബിശ്വ ശര്‍മയുമാണ് അസമില്‍ ഇക്കുറി ജയവും തോല്‍വിയും നിര്‍ണയിക്കുന്ന രണ്ട് ആളുകളെന്നാണ് അദ്ദേഹത്തിെൻറ നിരീക്ഷണം.
തെൻറ പാര്‍ട്ടിയുടെ സാന്നിധ്യം ഇത്തവണ ഏതാനും മണ്ഡലങ്ങളിലേക്ക് ചുരുക്കാനുള്ള അജ്മലിെൻറ തീരുമാനമാണ് ജയപരാജയങ്ങളിൽ നിർണായക ഘടകമാവുക. ബദ്റുദ്ദീന്‍ അജ്മലിെൻറ സിറ്റിങ് സീറ്റായ ധുബ്രി, എം.പിയായ സഹോദരനെ ഒഴിവാക്കി പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഹാഫിസ് റഫീഖുല്‍ ഇസ്ലാമിനെ നിർത്തിയ ബാർപെട്ട, രാധേശ്യാം ബിശ്വാസ് മത്സരിക്കുന്ന പാര്‍ട്ടിയുടെ മൂന്നാം സിറ്റിങ് സീറ്റായ കൊക്രാജര്‍ എന്നിവിടങ്ങളിൽ മാത്രമാണ് എ.ഐ.യു.ഡി.എഫ് കേന്ദ്രീകരിക്കുന്നത്. മറ്റു സീറ്റുകളിലേക്ക് സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും മൂന്നു മണ്ഡലങ്ങൾ മതിെയന്ന് പാർട്ടി പിന്നീട് തീരുമാനിക്കുകയായിരുന്നു.
കോണ്‍ഗ്രസ് എം.പി ഗൗരവ് ഗൊഗോയി മത്സരിക്കുന്ന കലിയാബോറില്‍ സിറ്റിങ് എം.എല്‍.എ അമീനുല്‍ ഇസ്ലാം മത്സരിക്കുമെന്ന് ആദ്യം പറഞ്ഞ എ.ഐ.യു.ഡി.എഫ് പിന്മാറിയത് ഈ നിലപാട് മാറ്റത്തെ തുടര്‍ന്നായിരുന്നു.
ഹേമന്തയും അജ്മലും
തമ്മിലെ അന്തർധാര
അജ്മലും ഹേമന്ത ബിശ്വ ശര്‍മയും തമ്മിലുണ്ടാക്കിയ ധാരണയാണ് പൊടുന്നനെയുണ്ടായ ഈ വീണ്ടുവിചാരത്തിന് പിന്നിലെന്ന് താൻ വിശ്വസിക്കുന്നതായി ധ്രുബപ്രതിം ശര്‍മ പറയുന്നു. രണ്ട് നേതാക്കളുടെയും സമീപകാല ചലനങ്ങള്‍ നിരീക്ഷിക്കുന്നവര്‍ക്ക് ഇരുവരും അത് ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ. രാഷ്ട്രീയത്തേക്കാൾ വ്യവസായ താല്പര്യങ്ങളുള്ള അത്തര്‍ വ്യാവസായിയായ അജ്മലിന് അവ സംരക്ഷിക്കാതെ മുന്നോട്ടുപോകാനാകില്ല. അതുകൊണ്ട് തന്നെ ബി.ജെ.പി നേതാക്കളുമായി അജ്മൽ അടുത്ത ബന്ധം സൂക്ഷിക്കുന്നു. പാര്‍ട്ടി ശക്തിപ്പെടുത്താന്‍ അജ്മൽ സ്വന്തം വ്യവസായം ദുര്‍ബലപ്പെടുത്തില്ല. മറുഭാഗത്ത് അസമില്‍നിന്ന് മത്സരിക്കാന്‍ സീറ്റ് ചോദിച്ച ഹേമന്ത ബിശ്വ ശര്‍മക്ക് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അത് നല്‍കാതിരുന്നത് അസമിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ചുമതല എന്ന കാരണം പറഞ്ഞായിരുന്നു.
അസമിലെ 14 സീറ്റുകളില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏഴെണ്ണം കിട്ടിയ ബി.ജെ.പിക്ക് അതില്‍ കൂടുതല്‍ ഒന്നെങ്കിലും വാങ്ങിക്കൊടുത്താലേ വടക്കുകിഴക്കന്‍ മേഖലയില്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിനും മുകളില്‍ താൻ നേടിയ അപ്രമാദിത്തം ഹേമന്തക്ക് ഉറപ്പിക്കാനാവൂ.
അസമില്‍ മുഖ്യമന്ത്രിയാകാന്‍ കഴിയാഞ്ഞതിനാല്‍ ദേശീയ രാഷ്ട്രീയത്തിലാണ് ഹേമന്തയുടെ കണ്ണ്. അതിനാല്‍ ഹേമന്തയുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ അജ്മല്‍ നടപ്പാക്കുന്ന തന്ത്രമാണ് കോണ്‍ഗ്രസിനുള്ള പരസ്യ പിന്തുണ പ്രഖ്യാപനം എന്നാണ് ശര്‍മ നിരീക്ഷിക്കുന്നത്. വര്‍ഗീയ ധ്രുവീകരണം നടന്ന അസമിലെ ഒരു മണ്ഡലത്തില്‍ ബംഗാളി മുസ്ലിംകളുടെ സ്ഥാനാര്‍ഥി കോണ്‍ഗ്രസ് ആയി മാറിയാല്‍ നിലവിലുള്ള സാഹചര്യത്തില്‍ ബംഗാളി ഹിന്ദുക്കളും അസമീസ് ഹിന്ദുക്കളും കൂട്ടത്തോടെ ബി.ജെ.പിക്ക് വോട്ടു നല്‍കുമെന്നും ശര്‍മ ഓര്‍മിപ്പിക്കുന്നു. മത്സരിക്കാത്ത 11 മണ്ഡലങ്ങളിലും വോട്ട് കോണ്‍ഗ്രസിനാണെന്ന് പരസ്യമായി അജ്മല്‍ പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടി വോട്ടുപിടിക്കുകയാണിപ്പോള് ബി.ജെ.പി. ഇതിന് പകരം, മോദി തരംഗമില്ലാത്ത ഈ തെരഞ്ഞെടുപ്പില്‍ ദുര്‍ബല സ്ഥാനാര്‍ഥികളെ അജ്മല്‍ പേരിന് നിര്‍ത്തുകയും പ്രചാരണം മരവിപ്പിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഈ ഒരു പ്രചാരണം നടത്താന്‍ ബി.ജെ.പിക്ക് കഴിയുമായിരുന്നില്ലെന്നും ശര്‍മ പറയുന്നു. സംസ്ഥാനത്തെ 126 നിയമസഭ മണ്ഡലങ്ങളില്‍ 60 എണ്ണത്തിൽ എ.ഐ.യു.ഡി.എഫ് മത്സരിച്ചിരുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സ്വാധീനമുള്ള എല്ലാ മണ്ഡലങ്ങളിലും പാർട്ടി സ്ഥാനാർഥികളുണ്ടായിരുന്നു.
ബി.ജെ.പിയെ അകറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യുമെന്ന് അജ്മല്‍ പ്രഖ്യാപിച്ചിട്ടും പരസ്യമായി സ്വാഗതം ചെയ്യാന്‍ കോണ്‍ഗ്രസ് സന്നദ്ധമായില്ല. അജ്മലിെൻറ തീരുമാനത്തിനും ആ തീരുമാനം പരസ്യമായിത്തന്നെ പ്രഖ്യാപിക്കുന്നതിനും പിന്നില്‍ കളിച്ചത് ആരാണെന്ന സംശയം കൊണ്ടാണ് അജ്മല്‍ അടുത്തിട്ടും കോണ്‍ഗ്രസ് അകലം സൂക്ഷിക്കുന്നത്.
ഇല്ലാതായിക്കൊണ്ടിരിക്കുന്ന പാർട്ടിയാണ് എ.ഐ.യു.ഡി.എഫ് എന്നതിലാണ് തങ്ങള്‍ സഖ്യത്തിന് പോകാത്തതെന്ന് ഗൗരവ് ഗൊഗോയി പറഞ്ഞതും വെറുതെയല്ല. അസമിലെ ബംഗാളി മുസ്ലിം വോട്ടര്‍മാര്‍ക്ക് അജ്മലിനെ കുറിച്ചുയര്‍ന്ന സംശയമാണ് എ.ഐ.യു.ഡി.എഫിനെ തകര്‍ച്ചയിലേക്ക് എത്തിക്കുന്നതെന്ന് അസോസിയേഷന് ഓഫ് പ്രൊട്ടക്ഷന്‍ ഫോര്‍ സിവില്‍ റൈറ്റ്സ് അസം കോ ഓര്‍ഡിനേറ്റര്‍ അബദുല്‍ ബാസിത് ചൗധരി പറഞ്ഞു. പൗരത്വ പട്ടികക്കും പൗരത്വ ഭേദഗതി ബില്ലിനും ശേഷം ബംഗാളി മുസ്ലിംകളുടെ പൗരത്വം റദ്ദാക്കപ്പെടുന്ന അവസ്ഥയുണ്ടായിട്ടും അജ്മൽ ക്രിയാത്മകമായി ഇടപെട്ടിട്ടില്ല. ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദിലെ മറുവിഭാഗം കോണ്‍ഗ്രസിനോട് ചേര്‍ന്നുനില്‍ക്കുകയുമാണ്. കരട് പൗരത്വ പട്ടികയില്‍നിന്ന് പുറത്തായ യഥാര്‍ഥ പൗരന്മാരായ ആയിരക്കണക്കിനാളുകളെ ചേര്‍ക്കാന്‍ തങ്ങളെപ്പോലുള്ളവർ രംഗത്തിറങ്ങിയപ്പോള്‍ സംസ്ഥാനമൊട്ടാകെ സംവിധാനമുണ്ടായിട്ടും അജ്മലിെൻറ ഭാഗത്തുനിന്ന് ഇടപെടലുണ്ടായില്ലെന്നും ചൗധരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.