ഗുജറാത്ത്, ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും
text_fieldsന്യൂഡൽഹി: ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് തിയതി ഇന്ന് വൈകീട്ട് തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിക്കും. മോദി സർക്കാർ സാമ്പത്തിക മാന്ദ്യത്തിെൻറ സമ്മർദത്തിലിരിക്കുന്ന സമയത്ത് നേതൃത്വമാറ്റമാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. തിയതി പ്രഖ്യാപനത്തിന് കാത്തു നിൽക്കാതെ കോൺഗ്രസും ബി.ജെ.പിയും സംസ്ഥാനങ്ങളിൽ പ്രചരണ പരിപാടികൾ ആരംഭിച്ചു കഴിഞ്ഞു.
ഹിമാചലിൽ കോൺഗ്രസും ഗുജറാത്തിൽ ബി.ജെ.പിയുമാണ് ഭരണത്തിൽ. ഹിമാചലിെല 68 അംഗ നിയമ സഭയിലേക്ക് മുഖ്യമന്ത്രി സ്ഥാനാർഥിയായി നിലവിലെ മുഖ്യമന്ത്രി വീർഭദ്ര സിങ്ങിെന തന്നെയാണ് കോൺഗ്രസ് ഉയർത്തി കാണിക്കുന്നത്. അതേസമയം, ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാർഥിെയ പ്രഖ്യാപിച്ചിട്ടില്ല.
22 വർഷമായി ഗുജറാത്തിൽ ബി.ജെ.പിയാണ് അധികാരത്തിൽ. പാട്ടിദാർ വിഭാഗം സർക്കാർ േജാലിക്കും വിദ്യാഭ്യാസത്തിനും സംവരണം ആവശ്യപ്പെട്ട് ഗുജറാത്തിൽ പ്രക്ഷോഭത്തിലാണ്. ഇൗ സാഹചര്യത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.