മത്സരം കടുത്തു; ഇൗസി വാക്കോവറില്ല
text_fieldsതിരുവനന്തപുരം: പ്രമുഖരുടെ വളർച്ചക്കും തളർച്ചക്കും സാക്ഷ്യംവഹിച്ച ആറ്റിങ്ങലിൽ മുൻവിധികളെയും ധാരണകളെയും അപ്രസക്തമാക്കുംവിധം ചിത്രം വഴുതിമാറുകയാണ്. കരുത്ത രായ സ്ഥാനാർഥികൾ, സംസ്ഥാന ഭരണത്തിെൻറയും ദേശീയരാഷ്ട്രീയത്തിെൻറയും വിലയിരുത്ത ലും മാർക്കിടലും, ന്യൂനപക്ഷ-ഇൗഴവ വോട്ടുബാങ്കിലെ പങ്കുവെക്കലുകൾ, ശബരിമല...ഇക്കുറ ി ആറ്റിങ്ങൽ നെഞ്ചിടിപ്പേറ്റുകയാണ്.
സ്ഥാനാർഥിപ്രഖ്യാപനത്തോടെതന്നെ ജയിച്ചുകഴ ിെഞ്ഞന്ന പൊതുപ്രതീതിയിൽനിന്ന് മത്സരിച്ച് ജയിക്കണമെന്ന യാഥാർഥ്യത്തിലേക്ക് ഇടത് ആത്മവിശ്വാസം കളം മാറി എന്നതാണ് ഇപ്പോഴത്തെ കാഴ്ച. പറയപ്പെട്ടപോെല ‘ഇൗസി വാക്കോവറ’ല്ലെന്ന് വ്യക്തം.
ഹാട്രിക് വിജയം പ്രതീക്ഷിച്ചാണ് ഇടതുസ്ഥാനാർഥി എ. സമ്പത്ത് രംഗത്തുള്ളത്. സമ്പത്തിെൻറ തുടർച്ചയായ മൂന്നാമൂഴത്തിന് തടയിടാൻ യു.ഡി.എഫ് നിേയാഗിച്ചത് കോന്നി എം.എൽ.എ അടൂർ പ്രകാശിനെയാണ്. സുപരിചിതനാണ് ആറ്റിങ്ങലിൽ സമ്പത്തെങ്കിൽ പുതിയ സാമുദായിക സമവാക്യം അടൂർ പ്രകാശിന് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ. ശോഭ സുരേന്ദ്രനാണ് ബി.െജ.പിക്കു വേണ്ടി വോട്ടുതേടുന്നത്.
ഹാട്രിക്കോ അട്ടിമറിയോ...
സി.പി.എമ്മിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് ആറ്റിങ്ങൽ. ആകെയുള്ള നിയമസഭ മണ്ഡലങ്ങളിൽ ആറിലും ഇടതുപ്രതിനിധികൾ. ജാതി, സാമുദായിക സാന്നിധ്യമടക്കം നിരവധി ഘടകങ്ങളുണ്ടെങ്കിലും കൃത്യമായ രാഷ്ട്രീയ ബലാബലങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലമാണെന്നതും ഇടതുപക്ഷത്തിന് പ്രതീക്ഷ നൽകുന്നു. അതേസമയം, തലേക്കുന്നിൽ ബഷീറിനു ശേഷം ഇടതുേകാട്ടകളെ തകർക്കാൻ കോൺഗ്രസിന് ലഭിച്ച ഏറ്റവും അനുയോജ്യനായ സ്ഥാനാർഥിയാണ് അടൂർ പ്രകാശെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ കരുതുന്നത്.
യു.ഡി.എഫ് കാലത്തെ മന്ത്രിയെന്ന നിലയിൽ സുപരിചിതൻ. താഴേത്തട്ടിൽ ബൂത്ത്തല കമ്മിറ്റികളെ നേരിട്ട് ബന്ധപ്പെട്ടും മറ്റും ഇളക്കിമറിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണം. ഗ്രൂപ് ബാനറുകൾക്കപ്പുറമുള്ള പ്രതിച്ഛായയും ഒപ്പം സമ്പത്തിനെ നേരിടാൻ കരുത്തുള്ള സ്ഥാനാർഥിയെന്ന ആത്മവിശ്വാസവും യു.ഡി.എഫ് ക്യാമ്പിനെ ആവേശത്തിലാക്കിയിട്ടുണ്ട്. ഇൗ ഒാളം പ്രചാരണ രംഗത്ത് പ്രകടവുമാണ്. ശബരിമലവിഷയത്തിലെ സർക്കാർ, യു.ഡി.എഫ് വിരുദ്ധ വോട്ടുകൾ സമാഹരിക്കാമെന്നതാണ് ബി.ജെ.പി സ്ഥാനാർഥിയുടെ കണക്കുകൂട്ടലും പ്രതീക്ഷയും.
ചാഞ്ചാടുന്നവർ ചരിഞ്ഞാൽ
ശിവഗിരി ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ ഈഴവസമുദായം പ്രബലമാണ്. ഉറച്ച പാർട്ടിവോട്ടുകളിൽ മറുവാക്കില്ല. എന്നാൽ, ഇവക്ക് പുറത്തുള്ളവയും ചാഞ്ചാടി നിൽക്കുന്നതുമായ വോട്ടുകൾ തുല്യമായി വീതിക്കപ്പെടാനുള്ള സാധ്യതയാണ് നിലവിൽ. െതരഞ്ഞെടുപ്പ് നിലപാടുമായി ബന്ധപ്പെട്ട് ശിവഗിരി മഠമോ പ്രാദേശിക എസ്.എൻ.ഡി.പി നേതൃത്വമോ മനസ്സ് തുറന്നിട്ടുമില്ല. ന്യൂനപക്ഷ വോട്ടും നിർണായകമാണിവിടെ. പരമ്പരാഗതമായി കോൺഗ്രസിനും സി.പി.എമ്മിനും ഒപ്പമുള്ള ന്യൂനപക്ഷവോട്ടുകൾക്ക് ഇളക്കം തട്ടും വിധമുള്ള സാഹചര്യങ്ങളുണ്ടായില്ലെങ്കിലും ദേശീയസാഹചര്യങ്ങൾ ന്യൂനപക്ഷവോട്ടുകളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. നിഷ്പക്ഷ ന്യൂനപക്ഷ വോട്ടുകളുടെ മനസ്സമ്മതവും വ്യക്തമല്ല.
അവ്യക്തതയുണ്ടെങ്കിലും നായർ വോട്ടുകൾ യു.ഡി.എഫിനും ബി.ജെ.പിക്കും അനുകൂലമായി വിഭജിക്കാനുള്ള സാഹചര്യമാണേറെ. മണ്ഡലത്തിലെ ഏറ്റവും മികച്ച സംഘടനാ അടിത്തറ ഇടതുപക്ഷത്തിനാണെന്നും പ്രചാരണ രംഗത്തും ഇത് പ്രകടമാണെന്നും എൽ.ഡി.എഫിെൻറ പ്രചാരണങ്ങൾക്ക് ചുക്കാൻപിടിക്കുന്ന വി. ശിവൻകുട്ടി പറയുന്നു. യു.ഡി.എഫ് സംവിധാനം ഒന്നടങ്കം പ്രവര്‍ത്തനനിരതമാണെന്നും പരമാവധി വോട്ടര്‍മാരെ നേരില്‍ കാണുകയാണ് ലക്ഷ്യമിടുന്നതെന്നും യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവീനർ കരകുളം കൃഷ്ണപിള്ള വ്യക്തമാക്കുന്നു.
ഏറ്റവും മികച്ച സ്ഥാനാർഥിയെയാണ് എന്‍.ഡി.എക്ക് മണ്ഡലത്തില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതെന്നും ഇത് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രകടമാകുമെന്നും ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനർ ചെമ്പഴന്തി ഉദയനും അവകാശപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.