ആറ്റിങ്ങലിൽ ഇടതും വലതും ഒപ്പത്തിനൊപ്പം
text_fieldsതുല്യശക്തികളുടെ കൊമ്പുകോർക്കലിന് സാക്ഷ്യംവഹിച്ച ആറ്റിങ്ങൽ ഇക്കുറി അടിയൊഴു ക്കുകൾകൂടി കൂട്ടിക്കിഴിച്ചാണ് പോളിങ് ബൂത്തിലേക്ക് പോകുന്നത്. മണ്ഡലത്തിെല ഉ റച്ച അടിത്തറയും പ്രചാരണം ചിട്ടയോടെ പൂർത്തിയാക്കിയതിലുള്ള മുൻതൂക്കവുമെല്ലാം അ നുകൂലമാകുമെന്ന ആത്മവിശ്വാസത്തിലാണ് ഇടത് ക്യാമ്പ്.
ശബരിമല യുവതി പ്രവേശനത്ത െ തുടർന്നുള്ള പ്രത്യേക രാഷ്ട്രീയ സാഹചര്യവും ദേശീയ രാഷ്ട്രീയത്തെച്ചൊല്ലിയുള്ള ആശങ്കകളും ന്യൂനപക്ഷ-ഇൗഴവ-പിന്നാക്ക വോട്ടുകളും നിർണായകമായ ഇവിടെ മണ്ഡലക്കാറ്റ് അനൂകൂലമാക്കുമെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ വിശ്വസിക്കുന്നു. സംസ്ഥാന ഭരണത്തിനെതിരെ തുടങ്ങി, പലവക വിഷയങ്ങളിൽ ചുറ്റിക്കറങ്ങി ഒടുവിൽ ശബരിമലയിൽ അഭയം തേടിയ ബി.ജെ.പിക്ക് ശക്തമായ സാന്നിധ്യമാകാനായെങ്കിലും പ്രചാരണമവസാനിക്കുേമ്പാൾ ത്രികോണമത്സരത്തിലേക്ക് മണ്ഡലത്തെയെത്തിക്കുന്നതിൽ കാലിടറി.
പോരാട്ടം ഇടതുസ്ഥാനാർഥി എ. സമ്പത്തും യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശും തമ്മിലെന്നത് വ്യക്തം. അതേസമയം, ബി.ജെ.പി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ ൈകയടക്കുന്ന വോട്ടുകൾ ഇരുമുന്നണിയുടെയും വിജയസാധ്യതകളെ സ്വാധീനിക്കും. ജാതി, സാമുദായിക സാന്നിധ്യമടക്കം ജനവിധിയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ടെങ്കിലും കൃത്യമായ രാഷ്ട്രീയ ബലാബലങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലൊന്നാണിതെന്ന് എൽ.ഡി.എഫ് ഉറച്ചുവിശ്വസിക്കുന്നു. ശബരിമല വിഷയത്തിലെ അടിയൊഴുക്കുകൾ കുടുംബയോഗങ്ങളിലൂടെ ഏറക്കുറെ മറികടക്കാനായെന്ന കണക്കുകൂട്ടലിലാണ് അവർ. ഇൗ സാധ്യതകൾ മുന്നിൽെവച്ച് ഭൂരിപക്ഷം അൽപം കുറഞ്ഞാലും വിജയിക്കുമെന്നാണ് ഇടത് പ്രതീക്ഷ.
തുടർച്ചയായി രണ്ടു വട്ടം എം.പിയായ സി.പി.എം സ്ഥാനാർഥിയെ വികസന വിഷയങ്ങളിലടക്കം പ്രതിരോധത്തിലാക്കാനായതും ഒപ്പത്തിനൊപ്പം ശക്തമായ സാന്നിധ്യമാകാനായതും അടൂർ പ്രകാശിന് പ്രതീക്ഷയേകുന്നു. ഇടതുപക്ഷത്തിെൻറ ദേശീയരാഷ്ട്രീയ പ്രസക്തി സംബന്ധിച്ച ചോദ്യങ്ങൾ ന്യൂനപക്ഷ വോട്ടുകളെ തങ്ങൾക്കനുകൂലമാക്കുമെന്നും തുല്യമായി വീതംവെക്കപ്പെടുന്ന നായർ-ഇൗഴവ വോട്ടുകൾ വിജയത്തിലേക്ക് അടുപ്പിക്കുമെന്നുമാണ് യു.ഡി.എഫ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.