ബി.ജെ.പിയുടെ അയോധ്യ-ശബരിമല രാഷ്ട്രീയതന്ത്രം തുറന്നുകാട്ടാൻ സി.പി.എം
text_fieldsതിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാറിനും സി.പി.എമ്മിനും എതിരായ ആർ.എസ്.എസിെൻറയും ബി.ജെ.പിയുടെയും അഖിലേന്ത്യ പ്രചാരണത്തിന് അതേ നാണയത്തിൽ മറുപടി നൽകാൻ സി.പി.എം കേന്ദ്ര നേതൃത്വം. ലോക്സഭ തെരഞ്ഞെടുപ്പിൽ ദേശീയതലത്തിൽ അയോധ്യ ക്ഷേത്ര നിർമാണം പ്രചാരണ വിഷയമായി ഉയർത്തുന്ന ബി.ജെ.പി, കേരളത്തിൽ വീണുകിട്ടിയ ശബരിമല വിഷയമാണ് വോട്ട് ധ്രുവീകരണത്തിന് ഉപയോഗിക്കാനൊരുങ്ങുന്നത്.
ഒപ്പം, ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കാൻ ശബരിമലയിൽ പൊലീസ്രാജ് നടപ്പാക്കി വിശ്വാസത്തെ ഹനിക്കുന്നെന്ന പ്രചാരണവും നടത്തുന്നു. കേരളത്തിന് പുറത്ത് സംസ്ഥാന സർക്കാറിനെയും സി.പി.എമ്മിനെയും അപകീർത്തിപ്പെടുത്തുകയാണ് ലക്ഷ്യം. അതിനാൽ ബി.ജെ.പിയുടെ അയോധ്യ-ശബരിമല രാഷ്ട്രീയതന്ത്രത്തെ ദേശീയതലത്തിൽ തുറന്നുകാട്ടി പ്രത്യാക്രമണം നടത്തുകയാണ് സി.പി.എം കേന്ദ്ര നേതൃത്വം.
ശബരിമല പ്രശ്നത്തിൽ ബി.ജെ.പി-ആർ.എസ്.എസ് ഗൂഢാലോചനക്കെതിരായ പ്രചാരണം ഹിന്ദുത്വ വർഗീയശക്തികൾക്കെതിരെ നടത്തുന്ന പോരാട്ടത്തിെൻറ പ്രധാന ഭാഗമാെണന്ന് പാർട്ടി മുഖപത്രം ‘പീപിൾസ് ഡെമോക്രസി’ എഡിറ്റോറിയലിൽ വ്യക്തമാക്കി. രാമക്ഷേത്ര പ്രചാരണം പുനരുജ്ജീവിപ്പിക്കുന്നതും ശബരിമല വിധിക്കെതിരായ സമരവും തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംഘ്പരിവാർ അജണ്ടയുടെ ഭാഗമാണെന്ന് പാർട്ടി വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.