ബംഗളൂരു കോർപറേഷൻ ഭരണം കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം നിലനിർത്തി
text_fieldsബംഗളൂരു: കോൺഗ്രസ്-െജ.ഡി.എസ് സഖ്യ സർക്കാറിന് ആശ്വാസമായി ബംഗളൂരു കോർപറേഷൻ ഭരണം നിലനിർത്തി. ബി.ജെ.പി വലിയ ഒറ്റക്കക്ഷിയായ ബംഗളൂരു കോർപറേഷനിൽ (ബി.ബി.എം.പി) മേയർ സ്ഥാനം കോൺഗ്രസും ഡെപ്യൂട്ടി മേയർ സ്ഥാനം ജെ.ഡി.എസും സ്വന്തമാക്കി. ജെ.ഡി.എസിെൻറ പിന്തുണയോടെ കോൺഗ്രസിലെ ഗംഗാംബിക മല്ലികാർജുൻ ആണ് ബംഗളൂരുവിെൻറ 52ാം മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.
ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ജെ.ഡി.എസ് സ്ഥാനാർഥിയെ കോൺഗ്രസ് പിന്തുണച്ചു. ജെ.ഡി.എസ് കൗൺസിലർ രമില ഉമാശങ്കറാണ് ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.
കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം ജയിക്കുമെന്ന് ഉറപ്പായതോടെ ബി.ജെ.പി വോട്ടെടുപ്പ് ബഹിഷ്കരിച്ച് ഇറങ്ങിപ്പോവുകയായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പും കൗൺസിൽ യോഗത്തിലും കോൺഗ്രസ്-ബി.ജെ.പി അംഗങ്ങൾ ഏറ്റുമുട്ടുകയും ചെയ്തു.
198 വാർഡുകളുള്ള കോർപറേഷനിൽ 100 കൗൺസിലറുമാരുമായി വലിയ ഒറ്റകക്ഷിയായ ബി.ജെ.പിക്ക് കർണാടക നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായതിന് സമാനമായ തിരിച്ചടിയാണ് മേയർ തെരഞ്ഞെടുപ്പിലുമുണ്ടായത്.
സഖ്യത്തിലൂടെ ബംഗളൂരു കോർപറേഷനിലെ ഭരണം നിലനിർത്താനായത് കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാറിനും ആശ്വാസമായി. ഒരു വർഷത്തെ കാലാവധിക്കുശേഷം മേയർ സമ്പത്ത് രാജും ഡെപ്യൂട്ടി മേയർ പത്മാവതി നരസിംഹമൂർത്തിയും സ്ഥാനം ഒഴിഞ്ഞതോടെയാണ് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. മേയർ സ്ഥാനം ഇത്തവണ വനിത സംവരണമായിരുന്നു. എന്നാൽ, ജെ.ഡി.എസ് െഡപ്യൂട്ടി മേയർ സ്ഥാനത്തേക്കും വനിത സ്ഥാനാർഥിയെ നിർത്തുകയായിരുന്നു. ഇതോടെ ആദ്യമായി, ബംഗളൂരുവിെൻറ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിൽ ഒരേസമയം വനിതകളെത്തി.
വോട്ടവകാശമുള്ള 259 പേരിൽ 253 പേരാണ് തെരഞ്ഞെടുപ്പിനെത്തിയത്. പരാജയപ്പെടുമെന്ന ഘട്ടത്തിലാണ് ബി.ജെ.പി. വോട്ടെടുപ്പ് ബഹിഷ്കരിച്ചത്. അതേസമയം, വോട്ടിങിന് അനുമതിയില്ലാത്ത കോൺഗ്രസ് എം.എൽ.എമാരും എം.പിമാരും വോട്ട് ചെയ്യാനെത്തിയെന്നും ഇതുസംബന്ധിച്ച ഹരജി പരിഗണനയിലിരിക്കെയാണ് ഇൗ നീക്കമുണ്ടായതെന്നും ബി.ജെ.പി നേതാക്കൾ ആരോപിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.