ബി.ഡി.ജെ.എസ് പിളർപ്പിലേക്ക്; പുതിയ പാർട്ടി പ്രഖ്യാപനം ഇന്ന്
text_fieldsതിരുവനന്തപുരം: എൻ.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് പിളർപ്പിലേക്ക്. ശനിയാഴ്ച വൈകീട്ട് മൂന്നിന് തിരുവനന്തപുരം ബാങ്ക് എംപ്ലോയീസ് യൂനിയൻ ഹാളിൽ പുതിയ പാർട്ടി പ്രഖ്യാപിക്കും. ബി.ഡി.െജ.എസ് (ഡെമോക്രാറ്റിക്) എന്നാണ് പുതിയ പാർട്ടിയുടെ പേര്. എട്ട് ജില്ലകളിൽ നിന്നുള്ള ഭാരവാഹികൾ പുതിയ പാർട്ടിയിലെത്തുമെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. കുറച്ചുനാളായി തിരുവനന്തപുരം ജില്ലയിലുൾപ്പെടെ ബി.ഡി.ജെ.എസിൽ നിലനിൽക്കുന്ന പ്രശ്നങ്ങളാണ് പുതിയ പാർട്ടി രൂപവത്കരണത്തിലെത്തിച്ചത്.
ചിലരുടെ ഏകാധിപത്യപരമായ നടപടികളാണ് പിളർപ്പിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നാണ് പാർട്ടി വിടുന്നവർ ആരോപിക്കുന്നത്. ബി.ഡി.ജെ.എസ് തിരുവനന്തപുരം ജില്ല പ്രസിഡൻറായിരുന്ന ചൂഴാൽ നിർമലനെ സ്ഥാനത്തുനിന്ന് മാറ്റിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഏറെ പ്രതീക്ഷ കൽപിക്കുന്ന തിരുവനന്തപുരം ജില്ലയിൽ ബി.ഡി.ജെ.എസിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ ബി.ജെ.പി ഉൾപ്പെടെ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല.
പുതിയ പാർട്ടി രൂപവത്കരണ സമ്മേളനം ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി താന്നിമൂട് സുധീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.