ബി.ഡി.ജെ.എസ്: ബി.ജെ.പി കേന്ദ്രനേതൃത്വം ഇടപെടുന്നു
text_fieldsതിരുവനന്തപുരം: ഘടകകക്ഷിയായ ബി.ഡി.ജെ.എസുമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ബി.ജെ.പി കേന്ദ്രേനതൃത്വം ഇടപെടുന്നു. എൻ.ഡി.എ യോഗം, വേങ്ങരയിലെ എന്‍.ഡി.എ. കൺവെൻഷൻ എന്നിവയിൽ നിന്നൊക്കെ ബി.ഡി.ജെ.എസ് വിട്ടുനിന്നിരുന്നു. ബി.ജെ.പിക്കെതിരെ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രൂക്ഷമായ വിമർശനമാണ് നടത്തിയത്. എൻ.ഡി.എ വിപുലീകരണ നീക്കങ്ങള്‍ നടത്താൻ നിർദേശിച്ച് പോയ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ, മാസങ്ങൾക്ക് ശേഷം മുന്നണി തകർച്ച ഒഴിവാക്കാൻ ഇടപെടാൻ നിർബന്ധിതമായിരിക്കുകയാണ്.
ദേശീയ നേതൃത്വം ചുമതലപ്പെടുത്തുന്നവർ ഉടൻതന്നെ ബി.ഡി.ജെ.എസ് നേതാക്കളുമായി ചർച്ച നടത്തും. കുമ്മനം രാജശേഖരന്‍ നടത്തുന്നയാത്രയുടെ ഭാഗമായി അമിത് ഷാ വീണ്ടും കേരളത്തില്‍ എത്തുന്നുണ്ട്. ഒക്ടോബര്‍ മൂന്ന്, നാല് തീയതികളില്‍ കണ്ണൂരില്‍ എത്തുന്ന അദ്ദേഹം, ജാഥക്കിടയില്‍ പയ്യന്നൂരിൽവെച്ച് എൻ.ഡി.എ ഘടകകക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. എന്നാൽ, ബി.ഡി.ജെ.എസ് അമിത് ഷായുമായി കൂടിക്കാഴ്ചക്ക് നിൽക്കുമോയെന്ന് കാത്തിരുന്ന് കാണണം. ബി.ഡി.ജെ.എസിനെ ഇടതുമുന്നണിയിലേക്ക് എത്തിക്കുന്നതിനുള്ള അണിയറ നീക്കങ്ങള്‍ വെള്ളാപ്പള്ളി നടേശൻ ആരംഭിച്ചുകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.