ബി.ഡി.ജെ.എസുമായി സീറ്റ് വെച്ചുമാറാൻ ബി.ജെ.പി നീക്കം
text_fieldsതിരുവനന്തപുരം: എൻ.ഡി.എയിലെ സീറ്റ് തർക്കങ്ങൾ പരിഹരിക്കാനായി ബി.ഡി.ജെ.എസിെൻറ സീ റ്റ് െവച്ചുമാറാൻ നീക്കം. ബി.ഡി.ജെ.എസിന് എറണാകുളം, ആലത്തൂർ, വയനാട്, ഇടുക്കി മണ്ഡലങ് ങൾ നൽകാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, അഞ്ച് സീറ്റ് ലഭിക്കുമെന്നാണ് ബി.ഡി.ജെ.എ സ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി അവകാശപ്പെട്ടിരുന്നത്. തൃശൂരിൽ തുഷാർ മത്സരിക്കണമെന്ന ആവശ്യം ബി.ജെ.പി നേതൃത്വം ഉന്നയിച്ചിരുന്നു. അക്കാര്യത്തിൽ തുഷാർ സമ്മതം പ്രകടിപ്പിക്കാതിരുന്നത് ആശയക്കുഴപ്പം ശക്തമാക്കി.
ഇൗ സാഹചര്യത്തിലാണ് മറ്റു ചില നീക്കുപോക്കുകൾ നടത്താൻ ബി.ജെ.പി കേന്ദ്രനേതൃത്വം തീരുമാനിച്ചത്. ഇതിനായാണ് തുഷാർ വെള്ളാപ്പള്ളിയെ ഡൽഹിക്ക് വിളിപ്പിച്ചതെന്നറിയുന്നു. പത്തനംതിട്ട, തൃശൂർ മണ്ഡലങ്ങളുമായി ബന്ധപ്പെട്ടാണ് ആശയക്കുഴപ്പം നിലനിൽക്കുന്നത്. പ്രധാന ബി.ജെ.പി നേതാക്കളൊക്കെ ഡൽഹിയിലുണ്ട്. സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ള, ജന. സെക്രട്ടറിമാരായ കെ. സുരേന്ദ്രൻ, എം.ടി. രമേശ് എന്നിവർക്ക് പുറമേ, കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനവും പത്തനംതിട്ട സീറ്റിനായി അവകാശവാദം ഉന്നയിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
തൃശൂരിൽ കെ. സുരേന്ദ്രനെയും പത്തനംതിട്ടയിൽ ശ്രീധരൻപിള്ളയെയും കോഴിക്കോട്ട് എം.ടി. രമേശിനെയും സ്ഥാനാർഥികളാക്കുന്ന കാര്യമാണ് ഇപ്പോൾ പരിഗണനയിലുള്ളതെന്നാണ് അറിയുന്നത്. കണ്ണന്താനം മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തിൽ അദ്ദേഹത്തെ എറണാകുളത്ത് പരിഗണിക്കാനാണ് സാധ്യത. എറണാകുളത്തിന് പകരം ആലപ്പുഴ മണ്ഡലം ബി.ഡി.ജെ.എസിന് കൈമാറുന്ന കാര്യം ബി.ജെ.പി നേതൃത്വത്തിന് മുന്നിലുണ്ട്. ഇക്കാര്യത്തിൽ അന്തി മതീരുമാനം കൈക്കൊള്ളാനാണ് തുഷാറിനെ ഡൽഹിക്ക് വിളിപ്പിച്ചതെന്ന് ബി.ജെ.പി വൃത്തങ്ങൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.