ബി.ഡി.ജെ.എസ്–ബി.ജെ.പി ബന്ധം അവസാനിപ്പിക്കുന്നു
text_fieldsതിരുവനന്തപുരം: ബി.ഡി.ജെ.എസ് ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു. പരസ്യ പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ബി.ജെ.പിയുമായി ബന്ധം വേണ്ടെന്ന നിർദേശം ബി.ഡി.ജെ.എസ് കീഴ്ഘടകങ്ങൾക്ക് നൽകിയിട്ടുണ്ട്. ഇതോടെ മാസങ്ങൾക്കു മുമ്പ് രൂപം നൽകിയ സംസ്ഥാന എൻ.ഡി.എ തകർച്ചയിലേക്ക് നീങ്ങുകയാണ്.
ബി.ഡി.ജെ.എസ് ബി.ജെ.പി ബന്ധം അവസാനിപ്പിച്ചാൽ മുന്നണിയിൽ എടുക്കാമെന്ന് കോൺഗ്രസ് നേതാക്കൾ പറയുകയും നിലപാടിൽ മാറ്റം വരുത്തുമെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറയുകയും ചെയ്ത സാഹചര്യത്തിൽ ബി.ഡി.ജെ.എസ് ഏത് മുന്നണിയിലേക്ക് എന്ന് കാത്തിരുന്നു കാണണം.
കഴിഞ്ഞ നിയമസഭ െതരഞ്ഞെടുപ്പിലാണ് ബി.ജെ.പിയും ബി.ഡി.ജെ.എസും ഒരുമിച്ചത്.
എന്നാൽ, ബി.ഡി.ജെ.എസ് സ്ഥാനാർഥികൾക്കു വേണ്ടി ബി.ജെ.പി സജീവമായി രംഗത്തിറങ്ങിയിരുന്നില്ല. ബി.ജെ.പി, സി.കെ. ജാനുവിെൻറ നേതൃത്വത്തിെല ജനാധിപത്യ രാഷ്ട്രീയസഭ, പി.സി. തോമസിെൻറ കേരള കോൺഗ്രസ്, എൻ. രാജൻബാബുവിെൻറ ജെ.എസ്.എസ് എന്നിവയും ബി.ഡി.ജെ.എസും ചേർത്താണ് എൻ.ഡി.എക്ക് രൂപം നൽകിയത്.
തുഷാർ വെള്ളാപ്പള്ളിയെ കൺവീനറും ആക്കി. ബി.ഡി.ജെ.എസ് മുന്നണി ബന്ധം അവസാനിപ്പിച്ച് പുറത്തുവരണമെന്ന് പലകുറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പട്ടിട്ടും പരസ്യനിലപാട് കൈക്കൊള്ളാൻ ബി.ഡി.ജെ.എസ് നേതൃത്വം തയാറായിരുന്നില്ല. ബി.ഡി.ജെ.എസുമായി കേന്ദ്ര നേതൃത്വമാണ് ബന്ധമുണ്ടാക്കിയത്. അവർക്കുള്ള അംഗീകാരം കേന്ദ്രം നൽകെട്ടയെന്ന് സംസ്ഥാന ബി.ജെ.പിയും നിലപാടെടുത്തതോടെ പ്രശ്നം രൂക്ഷമായി.
ദിവസങ്ങൾക്ക് മുമ്പ് ആലപ്പുഴയിൽ ചേർന്ന എൻ.ഡി.എ യോഗത്തിൽ ബി.ഡി.ജെ.എസ് തങ്ങളുടെ അസംതൃപ്തി അറിയിക്കുകയും തിരുവനന്തപുരത്ത് ചേർന്ന എൻ.ഡി.എ യോഗത്തിൽനിന്നും വിട്ടുനിൽക്കുകയും ചെയ്തിരുന്നു. ആ സാഹചര്യത്തിലാണ് ബി.ജെ.പിയുമായി ഇനി കൂടുതൽ സഹകരണം വേണ്ടെന്ന നിർദേശം കീഴ്ഘടകങ്ങൾക്ക് നൽകിയിട്ടുള്ളത്. എന്നാൽ, പരസ്യമായി ഇക്കാര്യത്തിൽ പ്രതികരിക്കാൻ ബി.ഡി.ജെ.എസ് നേതൃത്വം തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.