ബി.ഡി.ജെ.എസ് എൻ.ഡി.എ വിടില്ലെന്ന്
text_fieldsചേര്‍ത്തല: എന്‍.ഡി.എ വിടേണ്ടെന്ന് ബി.ഡി.ജെ.എസ് നേതൃയോഗം. എന്നാല്‍, മുന്നണിയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ കനത്ത തിരിച്ചടിയുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് സംസ്ഥാന പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. കണിച്ചുകുളങ്ങരയില്‍ പാർട്ടി നേതൃയോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ നിലപാട് പിന്നീട് തീരുമാനിക്കും. ചെങ്ങന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റി കടുത്ത ബി.ജെ.പി വിരുദ്ധ നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണ് ഇൗ തീരുമാനം. എന്‍.ഡി.എയില്‍ കൂടിയാലോചനകളില്ല. ബി.ജെ.പി ഒറ്റക്ക് തീരുമാനമെടുക്കുന്നതാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നത്. ചെങ്ങന്നൂര്‍ സീറ്റ് ബി.ഡി.ജെ.എസ് ആവശ്യപ്പെട്ടിട്ടില്ല. ഇത് ബി.ജെ.പിയുടെ സീറ്റാണ്. 20ന് മുമ്പ് പഞ്ചായത്ത്-നിയോജക മണ്ഡലം-ജില്ല കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കുമെന്നും തുഷാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.