എന്‍.ഡി.എയില്‍ അസ്വസ്ഥത; മുന്നണി വിടാന്‍ ബി.ഡി.ജെ.എസ് നീക്കം
text_fieldsതൃശൂര്‍: കേരളത്തിലെ എന്‍.ഡി.എ സഖ്യം തകര്‍ച്ചയിലേക്ക്. ബി.ജെ.പി ബന്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് ബി.ഡി.ജെ.എസ്. വാഗ്ദാനങ്ങളെല്ലാം ലംഘിച്ചുവെന്നും യാതൊരു സഹകരണവും ബി.ജെ.പിയില്‍നിന്ന് ഉണ്ടാകുന്നില്ളെന്നും മുന്നണിയില്‍ തുടരുന്നതില്‍ അര്‍ഥമില്ളെന്നുമുള്ള നിലപാടിലാണ് ബി.ഡി.ജെ.എസ്. ബി.ജെ.പിയുമായി ബന്ധമില്ളെന്ന് എസ്.എന്‍.ഡി.പി യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി വ്യക്തമാക്കിക്കഴിഞ്ഞു. ബി.ഡി.ജെ.എസ് പ്രസിഡന്‍റും എന്‍.ഡി.എ ചെയര്‍മാനുമായ തുഷാര്‍ വെള്ളാപ്പള്ളി ഉടന്‍ ബി.ജെ.പി അഖിലേന്ത്യ അധ്യക്ഷന്‍ അമിത്ഷായെ കണ്ട് അസംതൃപ്തി അറിയിക്കും.
മുന്നണി എന്നനിലയില്‍ കൂടിയാലോചന നടത്താതെ ബി.ജെ.പി സ്വന്തംനിലക്ക് കാര്യങ്ങള്‍ നടത്തുകയാണെന്നാണ് ഘടകകക്ഷികളുടെ പരാതി. ബി.ജെ.പിക്ക് ഒറ്റക്ക് കാര്യങ്ങള്‍ നടത്താനാണെങ്കില്‍ എന്തിനാണ് മുന്നണി സംവിധാനമെന്നാണ് അവര്‍ ചോദിക്കുന്നത്. പി.സി. തോമസിന്‍െറ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ്, ടി.വി. ബാബുവിന്‍െറ നേതൃത്വത്തിലുള്ള കെ.പി.എം.എസ്, സി.കെ. ജാനുവിന്‍െറ ജനാധിപത്യ രാഷ്ട്രസഭ തുടങ്ങിയവരെല്ലാം അസ്വസ്ഥരാണ്. ചെയര്‍മാനായ താന്‍പോലും പല കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്ന പരാതി തുഷാറിനുണ്ട്.
മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പിലുള്‍പ്പെടെ സ്വന്തം സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി മാത്രം ബി.ജെ.പി പ്രവര്‍ത്തിച്ചെന്നും ഘടകകക്ഷി സ്ഥാനാര്‍ഥികളെ അവഗണിച്ചെന്നും ബി.ഡി.ജെ.എസിന് പരാതിയുണ്ടായിരുന്നു. എന്നാല്‍, മുന്നണി നിലവില്‍വരുമ്പോള്‍ എല്ലാ ഘടകകക്ഷികള്‍ക്കും മതിയായ പ്രാധാന്യം നല്‍കുമെന്ന് ബി.ജെ.പി കേന്ദ്രനേതൃത്വം ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, വാഗ്ദാനങ്ങളും സ്ഥാനമാനങ്ങളുമൊന്നും ബി.ജെ.പി പാലിച്ചില്ളെന്നാണ് ഘടകകക്ഷികളുടെ പ്രധാന പരാതി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ നല്‍കിയ, കാസര്‍കോട് കേന്ദ്രസര്‍വകലാശാലക്ക് ശ്രീനാരായണഗുരുവിന്‍െറ പേര് നല്‍കാമെന്ന വാഗ്ദാനംപോലും പാലിക്കപ്പെട്ടില്ല. സി.കെ. ജാനുവിനെ മുന്നില്‍നിര്‍ത്തി ഭൂസമരം നടത്താമെന്ന ആലോചന പൊളിച്ച് ബി.ജെ.പി സ്വന്തം നിലയില്‍ സമരം ആരംഭിച്ചതും മുന്നണിയില്‍ പ്രശ്നം സൃഷ്ടിച്ചിട്ടുണ്ട്.
എന്‍.ഡി.എ വൈസ് ചെയര്‍മാനായി കേരളത്തിന് പുറത്തുനിന്നുള്ള വ്യക്തിയെ ഇറക്കുമതി ചെയ്തതില്‍ ബി.ജെ.പിയിലും അസംതൃപ്തിയുണ്ട്. അവഗണന സഹിച്ച് മുന്നണിയില്‍ തുടരേണ്ട കാര്യമില്ളെന്നാണ് താഴത്തേട്ടിലെ ഘടകങ്ങള്‍ ബി.ഡി.ജെ.എസ് നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. ഉടന്‍ മുന്നണി യോഗം വിളിച്ച് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന നിലപാടിലാണ് ഘടകകക്ഷികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.