മാൾഡയിൽ രണ്ടു ചൗധരിമാരും; ഒരു സി.പി.എം എം.എൽ.എയും
text_fieldsപശ്ചിമ ബംഗാളിലെ മുഴുവൻ മണ്ഡലങ്ങളിലും യോഗ്യരായ സ്ഥാനാർഥികളെ കണ്ടെത്താൻ കഴിയ ാതെ വന്നപ്പോൾ കോൺഗ്രസിൽനിന്നും സി.പി.എമ്മിൽനിന്നും പരമാവധി നേതാക്കളെ ചാക്കിട്ട ുപിടിക്കുകയായിരുന്നു ബി.ജെ.പി. പ്രദേശ് കോൺഗ്രസ് പ്രസിഡൻറ് അധിർ രഞ്ജൻ ചൗധരിയ ടക്കമുള്ള കോൺഗ്രസിെൻറയും സി.പി.എമ്മിെൻറയും തൃണമൂലിെൻറതന്നെയും ഒരു ഡസനിലേറെ മുതിർന്ന നേതാക്കൾ ബി.െജ.പി ചാടിക്കാൻ തയാറാക്കിയ സാധ്യത പട്ടിക ബംഗാളി മാധ്യമപ്രവ ർത്തകർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്നു. അത്തരത്തിൽ ബി.ജെ.പി ചാക്കിട്ടുപിടിച്ച സി.പി.എം സിറ്റിങ് എം.എൽ.എയാണ് ഇന്ന് വോെട്ടടീപ്പ് നടക്കുന്ന മാൾഡ നോർത്തിലെ ബി.ജെ.പി സ്ഥാനാർഥിയായ ഖഗൻ മുർമു.
കേന്ദ്രത്തിലെ മോദി സർക്കാറിനും ബംഗാളിലെ മമത സർക്കാറിനും എതിരെ ബംഗാളികളെ ബോധവത്കരിച്ച മുർമുവിന് എങ്ങനെ സംഘ്പരിവാറിനൊപ്പം ചേരാൻ കഴിഞ്ഞുവെന്ന് മണ്ഡലത്തിലെ പ്രചാരണ പരിപാടിക്കിടെ മുതിർന്ന ബംഗാളി മാധ്യമ പ്രവർത്തക ചോദിച്ചപ്പോൾ അദ്ദേഹത്തിന് കൃത്യമായ മറുപടിയില്ല. സംസ്ഥാനത്ത് ആളുകൾ ഒന്നടങ്കം ബി.ജെ.പിയിൽ ചേരുന്നത് കണ്ടാണ് താനും ചേർന്നതെന്ന ലളിതമായ ഉത്തരമാണ് മുർമു നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എല്ലാ വിഭാഗം ജനങ്ങൾക്കും വലിയ ഇഷ്ടമാണെന്നും മുർമു തുടർന്നു.
ബംഗാളിൽ നിരവധി വർഗീയ കലാപങ്ങൾ ബി.ജെ.പി ഉണ്ടാക്കുന്നുവെന്ന് ആരോപിച്ച, കമ്യൂണിസ്റ്റുകാരനായിരുന്ന താങ്കൾക്ക് ഹിന്ദുത്വ പാർട്ടിയുമായി എങ്ങനെ ഒത്തുപോകാൻ കഴിയുന്നുവെന്ന ചോദ്യത്തോടും മുർമുവിന് മൗനം. ഗോരക്ഷയുടെ പേരിൽ സംഘ്പരിവാർ നടത്തുന്ന ആക്രമണങ്ങളെക്കുറിച്ചു ചോദിച്ചപ്പോൾ അെതല്ലാം മമത ബാനർജി നുണപറയുന്നതാണ് എന്നായിരുന്നു പ്രതികരണം. ബംഗാളിന് പുറത്ത് അഖ്ലാഖ് അടക്കമുള്ളവരുടെ കൊല നടന്നതിനെ കുറിച്ചാരഞ്ഞപ്പോൾ അവർക്ക് പാർട്ടിയുമായി ബന്ധമില്ലെന്നായിരുന്നു മറുപടി. ബംഗാളിൽ മമത ആരെയും ഒന്നും പറയാൻ അനുവദിക്കുന്നില്ല എന്ന് മുർമു ഒാർമിപ്പിച്ചു.
കോൺഗ്രസിെൻറ പരമ്പരാഗത കോട്ടയായ മാൾഡ നോർത്ത് പിടിക്കാൻ ജനുവരിയിൽ കോൺഗ്രസ് സിറ്റിങ് എം.പി മൗസം നൂറിനെ തൃണമൂൽ കോൺഗ്രസിലെത്തിക്കുകയായിരുന്നു മമത. പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന അബ്ദുൽ ഗനിഖാൻ ചൗധരിയുടെ പാരമ്പര്യത്തിൽനിന്ന് മാൾഡ നോർത്തിൽ ജയിച്ച മൗസമിെൻറ ചുവടുമാറ്റം കോൺഗ്രസിന് അപ്രതീക്ഷിതമായേറ്റ ആഘാതമായിരുന്നു. ഇത് മറികടക്കാൻ രാഹുൽ ഗാന്ധിയെത്തന്നെ മണ്ഡലത്തിലിറക്കി മൗസം നൂർ പാർട്ടിയോട് കാണിച്ച വഞ്ചന തുറന്നുകാട്ടിയതിെൻറ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. ചൗധരി കുടുംബത്തിൽനിന്നു തന്നെയുള്ള ഇഷാ ഖാൻ ചൗധരിയാണ് കോൺഗ്രസ് സ്ഥാനാർഥി.
മൗസം നൂർ കോൺഗ്രസിൽനിന്ന് മാറി തൃണമൂലിൽ ചേർന്നതിൽ തങ്ങൾക്ക് ഒട്ടും സന്തോഷമില്ലെന്ന് കോൺഗ്രസ് സ്ഥാനാർഥി ഇഷാ ഖാൻ ചൗധരി പറഞ്ഞു. മൗസം ആഗ്രഹിച്ച പദവികളെല്ലാം നൽകിയിട്ടും നിർണായകഘട്ടത്തിൽ പാർട്ടിവിട്ട് മമതക്കൊപ്പം ചേർന്നു. മണ്ഡലത്തിലെ പരമ്പരാഗതമായ കോൺഗ്രസ് വോട്ടർമാർ ഇത് അംഗീകരിക്കില്ലെന്നും കോൺഗ്രസ് നേതാവായ ഗനിഖാൻ ചൗധരിയുടെ പിന്തുടർച്ചക്കാരൻ എന്ന നിലയിൽ അവർ തന്നെയാണ് കാണുന്നതെന്നും താൻ ജയിക്കുമെന്നുമാണ് ചൗധരി പറഞ്ഞത്. സി.പി.എം സിറ്റിങ് എം.എൽ.എയെ സ്ഥാനാർഥിയാക്കിയതിൽ മണ്ഡലത്തിൽ ബി.ജെ.പി പ്രവർത്തകർക്കിടയിലുള്ള അസ്വാരസ്യം തനിക്ക് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ചൗധരി.
അമിത് ഷാ പ്രചാരണത്തിനെത്തിയതോടെ മണ്ഡലത്തിൽ വർഗീയ ധ്രുവീകരണം ശക്തിപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു. ബി.ജെ.പി മണ്ഡലത്തിൽ ജയിച്ചേക്കുമോ എന്ന ഭയം മണ്ഡലത്തിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മതപരമായ ഭീതിയല്ല ഇത്. തങ്ങൾക്ക് ജീവിക്കാനും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനുമുള്ള സ്വാതന്ത്ര്യം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെപ്പോലെ ബംഗാളിലും നഷ്ടപ്പെേട്ടക്കുമെന്ന ഭീതിയാണത്. ഇൗ സ്വാതന്ത്ര്യമെല്ലാം കഴിഞ്ഞ അഞ്ചു വർഷമായി ബി.ജെ.പി ഭരണത്തിൽ നിഷേധിക്കപ്പെട്ടിരിക്കുകയാണ്. അതേസമയം, തൃണമൂലിലേക്കുള്ള തെൻറ ചുവടുമാറ്റത്തെ ന്യായീകരിക്കുന്ന മൗസം രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസം തങ്ങളുടെ കുടുംബത്തെ ബാധിക്കില്ലെന്നും ജയം സുനിശ്ചിതമാണെന്നും തീർത്തുപറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.