നേതാക്കളുടെ കൂറുമാറ്റം തകൃതി; ബംഗാള്‍ സി.പി.എമ്മില്‍ പുതിയ പെരുമാറ്റച്ചട്ടം
text_fieldsന്യൂഡല്‍ഹി: പാര്‍ട്ടി കേഡര്‍മാര്‍ക്ക് വേണ്ടത്ര നിലവാരമില്ളെന്ന് ബംഗാള്‍ സി.പി.എം പാര്‍ട്ടി പ്ളീനം വിലയിരുത്തി. പാര്‍ട്ടി കേഡര്‍മാര്‍ക്ക് പുതിയ പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്താനും ശനിയാഴ്ച സമാപിച്ച പാര്‍ട്ടി പ്ളീനത്തില്‍ ധാരണയായി. ഇതിന്‍െറ ഭാഗമായി പാര്‍ട്ടി കേഡര്‍മാരുടെ ക്രിമിനല്‍, അഴിമതി പശ്ചാത്തലം സംബന്ധിച്ച് പാര്‍ട്ടി അന്വേഷണമുണ്ടാകും.
നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ, സി.പി.എമ്മില്‍നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിലേക്കുള്ള കൂറുമാറ്റം വ്യാപകമാണ്. ഒരു എം.എല്‍.എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, മുനിസിപ്പല്‍ ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്നവരും ഉള്‍പ്പെടെ നിരവധി പേരാണ് മമതയോടൊപ്പം പോയത്. പാര്‍ട്ടിയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്ന കൊഴിഞ്ഞുപോക്കിന് തടയിടുന്നതിനുള്ള വഴികളായിരുന്നു പാര്‍ട്ടി പ്ളീനത്തിന്‍െറ മുഖ്യചര്‍ച്ച. ഇതിനായി സംഘടനാതലത്തിലുള്ള മാറ്റങ്ങള്‍ക്കും ധാരണയായിട്ടുണ്ട്.
കേരളത്തിന്‍െറ മാതൃകയില്‍ പാര്‍ട്ടിഘടനയില്‍ ഏരിയ കമ്മിറ്റികള്‍ രൂപവത്കരിക്കും. നിലവില്‍ ലോക്കല്‍ കമ്മിറ്റി, സോണല്‍ കമ്മിറ്റി, ജില്ലാ കമ്മിറ്റി എന്നതാണ് ബംഗാള്‍ പാര്‍ട്ടിയുടെ ഘടന. സോണല്‍ കമ്മിറ്റിക്ക് പകരം പ്രസ്തുത മേഖല ഒന്നിലേറെ ഏരിയകളായി തിരിച്ച് ഏരിയ കമ്മിറ്റി രൂപവത്കരിക്കുന്നത് ജില്ലാഘടകവുമായി കീഴ്ഘടകത്തിന്‍െറ ബന്ധം മെച്ചപ്പെടുത്തുകയും പ്രവര്‍ത്തനം സജീവമാക്കുകയും ചെയ്യുമെന്നാണ് ബംഗാള്‍ നേതൃത്വം വിശ്വസിക്കുന്നത്.
കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിച്ചിട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞെട്ടിപ്പിക്കുന്ന തോല്‍വിയാണ് സി.പി.എം ബംഗാളില്‍ നേരിട്ടത്. മമത മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ അധികാരം നിലനിര്‍ത്തിയപ്പോള്‍ സി.പി.എം കോണ്‍ഗ്രസിനും പിന്നില്‍ മൂന്നാം സ്ഥാനത്തായി.
ഇതത്തേുടര്‍ന്നാണ് ബംഗാളിലെ സംഘടനാ ദൗര്‍ബല്യം പ്രത്യേകമായി ചര്‍ച്ചചെയ്യാന്‍ സംസ്ഥാന പ്ളീനം വിളിക്കാന്‍ അന്നുതന്നെ ധാരണയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.