ഭരണത്തിൽനിന്ന് പുറത്തായതിന് പിന്നാലെ ബിഹാർ കോൺഗ്രസിൽ ആഭ്യന്തര കലഹം
text_fieldsന്യൂഡൽഹി: ഭരണത്തിൽനിന്ന് പുറത്തായ ബിഹാർ കോൺഗ്രസിൽ ആഭ്യന്തരകലഹം രൂക്ഷമായി. സംസ്ഥാന പ്രസിഡൻറ് അശോക് ചൗധരിയെ നീക്കണമെന്നാവശ്യെപ്പട്ട് മുതിർന്ന നേതാക്കൾ ഹൈകമാൻഡിനെ സമീപിച്ചു. പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ കർമപരിപാടി നടപ്പാക്കണമെന്നും വിമതനേതാക്കൾ ആവശ്യപ്പെടുന്നു.
ചില കോൺഗ്രസ് എം.എൽ.എമാർ ജനതാദൾ യുനൈറ്റഡ് പക്ഷത്തേക്ക് കൂറുമാറിയേക്കുമെന്ന ആശങ്ക ഹൈകമാൻഡിനെ വലക്കുന്നതിന് പിന്നാലെയാണ് നേതൃമാറ്റആവശ്യം.
ബി.ജെ.പിയുമായി ചേർന്ന് ജെ.ഡി(യു) ഭരണം ആരംഭിച്ച സാഹചര്യത്തിൽ തന്ത്രങ്ങളിൽ മാറ്റം വരുത്തിയുള്ള പ്രവർത്തനരീതി വേണമെന്നത് അടക്കമുള്ള ആവശ്യമാണ് ഒരുവിഭാഗം മുന്നോട്ടുെവക്കുന്നത്. ഒരു ബ്രാഹ്മണനെ നേതൃസ്ഥാനത്ത് ഉയർത്തിക്കാട്ടണമെന്നാണ് ഇവരുെട അഭിപ്രായം.
അതിനിടെ, 2010ൽ ആർ.ജെ.ഡിയിൽനിന്ന് കോൺഗ്രസിൽ ചേർന്ന അഖിലേഷ് പ്രസാദ് സിങ് അടക്കമുള്ളവർ പ്രസിഡൻറ് സ്ഥാനത്തേക്ക് കണ്ണുവെച്ചിട്ടുണ്ടെന്നാണ് സൂചന. നിതീഷ് കുമാറുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന ചൗധരിക്ക് കോൺഗ്രസ് പാർട്ടിയെ പുതിയ രാഷ്ട്രീയസാഹചര്യത്തിൽ ശക്തിപ്പെടുത്താനോ മുന്നോട്ട് കൊണ്ടുപോകാനോ കഴിയില്ലെന്നാണ് ആക്ഷേപം. എം.എൽ.എമാരുടെ കൂറുമാറ്റ അഭ്യൂഹം ശക്തമായതിനെതുടർന്ന് നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യയെയും ജയ്പ്രകാശ് അഗർവാളിനെയും എം.എൽ.എമാരുമായി കൂടിയാലോചന നടത്താൻ പട്നയിലേക്ക് ഹൈകമാൻഡ് അയച്ചിരുന്നു. ചൗധരിയുടെയും കോൺഗ്രസ് നിയമസഭ കക്ഷി നേതാവ് സദാനന്ദ് സിങ്ങിെൻറയും നേതൃത്വത്തിൽ ഇവർ ചർച്ച നടത്തിയെങ്കിലും ആഭ്യന്തരകലഹം രൂക്ഷമാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.