മുൻകൂട്ടി തയാറാക്കിയ തിരക്കഥ
text_fields
ന്യൂഡൽഹി: അഴിമതി ആരോപണം നേരിടുന്ന ഉപമുഖ്യമന്ത്രിയെ ഒപ്പമിരുത്തി മുന്നോട്ടുപോകാൻ പറ്റില്ലെന്ന വിശദീകരണേത്താടെയുള്ള നിതീഷ് കുമാറിെൻറ രാജിക്ക് മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ ലക്ഷണങ്ങൾ. രാം നാഥ് കോവിന്ദ് രാഷ്ട്രപതി സ്ഥാനാർഥിയായ ശേഷം ബിഹാർ ഗവർണറുടെ ചുമതല പശ്ചിമ ബംഗാൾ മുഖ്യമന്ത്രി കേസരിനാഥ് ത്രിപാഠിക്കാണ്. നിതീഷിെൻറ രാജിക്കത്ത് സ്വീകരിക്കാൻ പാകത്തിൽ വൈകീട്ട് ഗവർണർ പട്നയിലെ രാജ്ഭവനിൽ എത്തിയത് ആസൂത്രിതമായ നീക്കങ്ങൾക്കു തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ബി.ജെ.പി പാർലമെൻററി േബാർഡ് യോഗം ഡൽഹിയിൽ നടന്നതും മുൻകൂട്ടി ആസൂത്രണം ചെയ്തപോലെ ബുധനാഴ്ച വൈകീട്ടാണ്. മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച നിതീഷ് കുമാറിനെ അഭിനന്ദിച്ച് മോദി മിനിറ്റുകൾക്കകം ട്വീറ്റ് ചെയ്തു. തിരിച്ച് നിതീഷിെൻറ നന്ദിപ്രകടന ട്വീറ്റും വന്നു. നിതീഷ് രാജിവെച്ചതിനു തൊട്ടുപിന്നാലെ തന്നെ, മുൻകൂട്ടി ചർച്ച ചെയ്തു ഉറപ്പിച്ച മാതിരിയാണ് പിന്തുണക്കാനുള്ള സന്നദ്ധത ബി.ജെ.പി പ്രകടിപ്പിച്ചത്. രാഷ്ട്രപതി ഭരണത്തിനോ ഇടക്കാല തെരഞ്ഞെടുപ്പിനോ സാധ്യതയില്ലെന്ന് മിനിറ്റുകൾക്കകം തന്നെ ബി.ജെ.പി നേതാക്കൾക്ക് ഉടനടി പറയാനും കഴിഞ്ഞു.
നിതീഷും ബി.ജെ.പിയുമായുള്ള ഒത്തുകളി നേരത്തെ തന്നെ തുടങ്ങിയിരുന്നുവെന്ന സംശയങ്ങളാണ് ഇപ്പോൾ ബലപ്പെടുന്നത്. ലാലു റെയിൽവേ മന്ത്രിയായിരുന്ന കാലത്തെ ഒരു കരാർ എട്ടു വർഷത്തിനു ശേഷം പൊടുന്നനെ കേന്ദ്ര അന്വേഷണ ഏജൻസികൾ മാന്തിയെടുത്ത് ഉപമുഖ്യമന്ത്രിയുടെ വസതിയിലടക്കം റെയ്ഡ് നടത്തുകയായിരുന്നു. തനിക്ക് പ്രായപൂർത്തിയാകും മുമ്പത്തെ ഒരു ഇടപാടിൽ കുറ്റം ചാർത്തുന്നതിലെ അനൗചിത്യമാണ് ഉപമുഖ്യമന്ത്രിയും ലാലുവിെൻറ മകനുമായ തേജസ്വി ചൂണ്ടിക്കാട്ടിയത്. എന്നാൽ രാജിക്കു വേണ്ടി ബലം പിടിക്കുകയാണ് നിതീഷ് ചെയ്തത്.
ബദ്ധവൈരികളായി ഒരു കാലത്ത് നിലയുറപ്പിച്ച രണ്ടു പേരായിരുന്നു മോദിയും നിതീഷും. എന്നാൽ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ ബി.ജെ.പിക്കൊപ്പമുള്ള നടത്തമാണ് സുരക്ഷിതമെന്ന തോന്നലിലേക്ക് നിതീഷ് എത്തിയെന്നാണ് അദ്ദേഹത്തിെൻറ സമീപകാല നിലപാടുകളെല്ലാം വ്യക്തമാക്കുന്നത്. വാജ്പേയി മന്ത്രിസഭയിൽ റെയിൽവേ മന്ത്രിയായിരുന്ന നിതീഷ് കുമാർ 13 വർഷം ബിഹാറിൽ ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്നു. മോദിയുമായുള്ള ഇൗഗോയാണ് അദ്ദേഹത്തെ പ്രതിപക്ഷ ചേരിയിൽ എത്തിച്ചത്. മോദിയോടു പൊരുത്തപ്പെടുന്നതാണ് രാഷ്ട്രീയ ഭാവിക്ക് നല്ലതെന്ന് നിതീഷ് കണക്കു കൂട്ടുന്നു. മോദിക്കാകെട്ട, നിതീഷ് ഒപ്പമുള്ള ബിഹാറിനെ കൈപ്പിടിയിലാക്കാൻ കുറെക്കൂടി എളുപ്പമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.