ബിഹാർ: എൻ.ഡി.എയിൽ ഭിന്നിപ്പ് തുടരുന്നു
text_fieldsന്യൂഡൽഹി: ബിഹാറിൽ എൻ.ഡി.എയിലുണ്ടായ ഭിന്നിപ്പ് രൂക്ഷമായി. കേന്ദ്ര സർക്കാറിെൻറ നാലാം വാർഷികാഘോഷത്തിെൻറ ഭാഗമായി ഘടകകക്ഷികൾക്കായി ഒരുക്കിയ വിരുന്നിൽനിന്ന് രാഷ്ട്രീയ ലോക്സമത പാർട്ടി (ആർ.എൽ.എസ്.പി) വിട്ടുനിന്നു. ബി.ജെ.പി അവഗണിക്കുന്നു എന്ന ആരോപണം ആർ.എൽ.എസ്.പി ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബി.ജെ.പി ഘടകകക്ഷികൾക്കായി വെള്ളിയാഴ്ച നടത്തിയ വിരുന്നിൽനിന്ന് കേന്ദ്രമന്ത്രിയും പാർട്ടി നേതാവുമായ കുശ്വാഹ വിട്ടുനിന്നത്.
ജെ.ഡി.യു മഹാസഖ്യം വിട്ട് എൻ.ഡി.എയിൽ ചേർന്നതോടെ ബി.ജെ.പി തങ്ങളെ അവഗണിക്കുകയാണെന്നാണ് ആരോപണം. നിതീഷ് കുമാറിനെ അടുത്ത മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിയുള്ള പ്രചാരണവും അവരെ പ്രകോപിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം, ബിഹാറിന് പ്രത്യേക പദവി ആവശ്യപ്പെട്ട് നിതീഷ് കുമാർ കേന്ദ്രത്തെ സമ്മർദത്തിലാക്കുന്നതും ബന്ധത്തിൽ വിള്ളലുണ്ടാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.