ബിനോയ്ക്കെതിരായ പരാതി: സി.പി.എം നിലപാട് വിവാദത്തിൽ
text_fieldsതിരുവനന്തപുരം: ബിനോയ് കോടിയേരിക്ക് ദുബൈ പൊലീസ് നൽകിയ ക്ലിയറൻസിനെ ചൊല്ലിയും അന്വേഷണം വേണ്ടെന്ന സി.പി.എം നിലപാടിലും വിവാദം കൊഴുക്കുന്നു. സി.പി.എമ്മിനും കോടിയേരി ബാലകൃഷ്ണനുമെതിരായ ഗൂഢാലോചനയാണ് ബിനോയിക്കെതിരായ പരാതിയായി പുറത്തുവന്നതെന്ന് സി.പി.എം ആരോപിക്കുെമ്പാഴും പോളിറ്റ്ബ്യൂറോക്ക് നൽകിയ പരാതിയാണ് പുറത്തുവന്നതെന്ന നിലയിലുള്ള കാര്യങ്ങൾ അന്വേഷിക്കാൻ സി.പി.എം തയാറാകാത്തതാണ് പ്രതിപക്ഷ പാർട്ടികൾ ആയുധമാക്കുന്നത്.
ദേശീയതലത്തിൽ ബി.ജെ.പി ഇൗ വിഷയം രാഷ്ട്രീയ ആയുധമാക്കിയിട്ടുണ്ട്. കേരളത്തിലെ അക്രമ രാഷ്ട്രീയത്തിനെതിരെ ദേശവ്യാപകമായി സി.പി.എമ്മിനെതിരെ പ്രതിഷേധം സൃഷ്ടിച്ച ബി.ജെ.പി അഴിമതിക്കാരുടെ പാർട്ടിയായി സി.പി.എമ്മിനെ ചിത്രീകരിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.
തട്ടിപ്പ് കേസിൽ പാർട്ടിക്കുള്ളിൽ അന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്ന സി.പി.എം സംസ്ഥാന ഘടകത്തിെൻറ നിലപാടില് ദുരൂഹത ആരോപിച്ച് മുതിർന്ന കോണ്ഗ്രസ് നേതാവ് വി.എം. സുധീരനും രംഗത്തെത്തിയിട്ടുണ്ട്. ബിനോയ് കോടിയേരി വിവാദത്തിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്ന് പറയുന്ന സി.പി.എം എന്തുകൊണ്ടാണ് അതിനെക്കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെടാത്തതെന്നും അദ്ദേഹം ചോദിക്കുന്നു.
ബിനോയ് കോടിയേരിക്ക് ദുബൈ പൊലീസ് നൽകിയ ക്ലിയറൻസ് സർട്ടിഫിക്കറ്റിെൻറ ആധികാരികതയെ ചൊല്ലിയുള്ള സംശയവും ശക്തമാകുകയാണ്. വിവാദമുയർന്നതിെൻറ പിേറ്റദിവസംതന്നെ ഇത്തരമൊരു സർട്ടിഫിക്കറ്റ് ലഭ്യമാക്കിയതിലും അതിലെ അക്ഷരത്തെറ്റുകളുമാണ് സംശയം ജനിപ്പിക്കുന്നത്. ബിനോയിക്കെതിരായ പരാതിയിൽ കഴമ്പില്ലെങ്കിൽ സൗദി പൗരനെതിരെ ബ്ലാക്ക്മെയിലിങ്ങിന് കേസെടുക്കണമെന്ന് ഷിബു ബേബിജോൺ ആവശ്യപ്പെടുന്നു.
ബിനോയ് വിഷയത്തിൽ കോടിേയരിയുടെ വിശദീകരണം മുഖവിലയ്ക്കെടുത്ത് മുന്നോട്ട് പോകാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് സി.പി.എം കേരളഘടകം. ഇതു തികച്ചും രാഷ്ട്രീയപ്രേരിതമായ വ്യാജവാർത്തയാണെന്ന് ദേശീയനേതൃത്വത്തെ ഒരു പരിധി വരെ വിശ്വസിപ്പിക്കാനും പാർട്ടിക്ക് സാധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.